പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

ഇന്ത്യൻ വാഹന വിപണിയിൽ വിപ്ലവം സൃഷ്‌ടിച്ച മോഡലാണ് മാരുതിയുടെ സെലേറിയോ എന്ന് പറയാം. 2014-ൽ അവതരിപ്പിച്ചതിൽ പിന്നെ ഹാച്ച്ബാക്കിനായി ഒരു മിഡ്-ലൈഫ് പരിഷ്ക്കരണം മാത്രമാണ് കമ്പനി പരിചയപ്പെടുത്തിയത്.

പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

ആറ് വർഷത്തിലേറെയായി ആദ്യതലമുറയിൽ തുടരുന്ന സെലേറിയോ ഇപ്പോൾ ഒരു തലമുറ മാറ്റത്തിന് ഒരുങ്ങുകയാണ്. മാരുതി സുസുക്കി ഈ വാർത്ത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും പരീക്ഷണയോട്ടത്തിന് വിധേയമായ മോഡലിന്റെ ഒന്നിലധികം ചിത്രങ്ങൾ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട്.

പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

ഗാഡിവാഡി പുറത്തുവിട്ട ഏറ്റവും പുതിയ സ്പൈ ചിത്രങ്ങൾ കാറിന്റെ പുറംഭാഗത്തെ കുറിച്ചുള്ള ചില വിശദാംശങ്ങൾ നമുക്ക് മനസിലാക്കാൻ സാധിക്കും. മാരുതിയുടെ ഭാരം കുറഞ്ഞ ഹാർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതുതലമുറ സെലേറിയോ ഒരുങ്ങുന്നത്.

MOST READ: 315 bhp കരുത്ത്; പുതിയ ടിഗുവാൻ R അവതരിപ്പിച്ച് ഫോക്‌സ്‌വാഗൺ

പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

വരാനിരിക്കുന്ന പുതുക്കിയ ഹാച്ച്ബാക്ക് നിലവിലുള്ള മോഡലിനെക്കാൾ വലുതായിരിക്കുമെന്നും നീളമുള്ള വീൽബേസും ദൃശ്യപരമായി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും ഉണ്ടെന്നും സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തുന്നു. മുൻവശത്ത് ഒരു സ്ലീക്കർ റേഡിയേറ്റർ ഗ്രില്ലായിരിക്കും കമ്പനി പരിചയപ്പെടുത്തുക.

പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

നമ്പർ പ്ലേറ്റിന് താഴെയായാണ് എയർ ഡാം സ്ഥാപിച്ചിരിക്കുന്നത്. കാർ സ്പോർട്സ് ഹാലോജൻ ഹെഡ്‌ലാമ്പുകളും ഫ്രണ്ട് ടേൺ ഇൻഡിക്കേറ്ററും ഫെൻഡറുകളിൽ സ്ഥാപിച്ചിരിക്കുന്നു. പരീക്ഷണയോട്ടത്തിന് വിധേയമായ പതിപ്പിന് വീൽ ക്യാപുകളില്ലാത്ത സ്റ്റീൽ വീലുകൾ ലഭിക്കുന്നത്. അതിനാൽ ഇത് 2021 സെലെറിയോയുടെ എൻട്രി ലെവൽ വേരിയന്റാണെന്നാണ് സൂചന.

MOST READ: ഉപഭോക്താക്കൾക്ക് കൂടുതൽ സുരക്ഷയ്ക്കായി സേഫ്റ്റി ബബിൾസ് അവതരിപ്പിച്ച് ടാറ്റ

പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

1.0 ലിറ്റർ K10B ത്രീ സിലിണ്ടർ പെട്രോൾ എഞ്ചിനാണ് കാറിന്റെ ഹൃദയം. ഇത് പരമാവധി 67 bhp കരുത്തിൽ 90 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാകും. ഹാച്ചിനൊപ്പം പെട്രോൾ-സി‌എൻ‌ജി യൂണിറ്റും വാഗ്ദാനം ചെയ്യും. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവലും ഓപ്ഷണൽ അഞ്ച് സ്പീഡ് എഎംടിയും ഉൾപ്പെടും.

പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

കീലെസ് എൻ‌ട്രി, പവർ വിൻ‌ഡോകൾ‌, മാനുവൽ‌ HVAC, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺ‌ട്രോൾ‌സ് എന്നിവ 2021 സെലേറിയോയ്‌ക്കൊപ്പം ഓഫർ ചെയ്യുന്ന മറ്റ് സവിശേഷതകളിൽ ഉൾപ്പെടും.

MOST READ: മാഗ്‌നൈറ്റിന്റെ ടെസ്റ്റ് ഡ്രൈവുകള്‍ ഡിസംബര്‍ 2 മുതല്‍; ഡെലിവറി വരും വര്‍ഷമെന്ന് നിസാന്‍

പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

കീലെസ് എൻ‌ട്രി, പവർ വിൻ‌ഡോകൾ‌, മാനുവൽ‌ HVAC, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺ‌ട്രോൾ‌സ് എന്നിവ 2021 സെലേറിയോയ്‌ക്കൊപ്പം ഓഫർ ചെയ്യുന്ന മറ്റ് സവിശേഷതകളിൽ ഉൾപ്പെടും.

പുതുരൂപം വെളിപ്പെടുത്തി 2021 മോഡൽ സെലേറിയോയുടെ സ്പൈ ചിത്രങ്ങൾ

ഈ വർഷം ദീപാവലിയോടെ വിപണിയിൽ എത്താനിരുന്ന രണ്ടാംതലമുറ സെലേറിയോയുടെ അവതരണം കൊറോണയിൽ മുങ്ങുകയായിരുന്നു. തുടർന്ന് അടുത്ത വർഷം തുടക്കത്തോടെ ഹാച്ച്ബാക്കിനെ മാരുത വിപണിയിൽ വിൽപ്പനയ്ക്ക് എത്തിക്കും.

Most Read Articles

Malayalam
English summary
New Gen Maruti Suzuki Celerio Exterior Revealed In New Spy Images. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X