പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

ചെക്ക് റിപ്പബ്ളിക്കന്‍ നിര്‍മ്മാതാക്കളായ സ്‌കോഡ അടുത്തിടെയാണ് ഏതാനും പുതിയ മോഡലുകളെ വിപണിയില്‍ അവതരിപ്പിക്കുന്നത്. ഇനിയും നിരവധി മോഡലുകളാണ് വിപണിയിലേക്ക് എത്താനൊരുങ്ങുന്നത്.

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

കൊറോണ വൈറസ് വ്യാപനവും കോവിഡ്-19 രോഗബാധയുമൊക്കെ ഭീഷണിയാണെങ്കിലും ഇന്ത്യയ്ക്കായി നിശ്ചയിച്ച മുന്‍ ലക്ഷ്യങ്ങളില്‍ മാറ്റമില്ലെന്നും കമ്പനി അറിയിച്ചു. 2025-നകം ഇന്ത്യയിലെ വില്‍പ്പന ഒരു ലക്ഷം യൂണിറ്റിലെത്തിക്കാനും അങ്ങനെ ആഗോളതലത്തില്‍ കമ്പനിയുടെ ആദ്യ അഞ്ചു വിപണികളിലൊന്നാക്കി മാറ്റാനുമാണ് സ്‌കോഡ ലക്ഷ്യമിട്ടിരുന്നത്.

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

സാഹചര്യങ്ങള്‍ പ്രതികൂലമെങ്കിലും മുമ്പ് നിശ്ചയിച്ച പുതിയ മോഡല്‍ അവതരണങ്ങളില്‍ മാറ്റം വരുത്താത്ത സ്‌കോഡ, ഇന്ത്യയ്ക്കായി നേരത്തെ പ്രഖ്യാപിച്ച നിക്ഷേപങ്ങളിലും മാറ്റമൊന്നുമുണ്ടാവില്ലെന്നു വ്യക്തമാക്കി.

MOST READ: പുതുതലമുറ XUV500, സ്‌കോര്‍പിയോ മോഡലുകളുടെ അരങ്ങേറ്റം വൈകുമെന്ന് മഹീന്ദ്ര

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

2020 ഓട്ടോ എക്സ്പോയില്‍, സ്‌കോഡ എതാനും മോഡലുകളെ പ്രദര്‍ശിപ്പിച്ചിരുന്നു. അവയില്‍ മിക്കതും ഇതിനകം വിപണിയില്‍ എത്തിക്കഴിഞ്ഞു. ഇതിനകം വിറ്റുപോയ ഒക്ടാവിയ vRS 245, കരോക്ക് എസ്‌യുവി, പുതിയ റാപ്പിഡ് 1.0 TSI, 2020 സൂപ്പര്‍ബ് ഫെയ്‌സ്‌ലിഫ്റ്റ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2021 -ന്റെ അവസാനത്തോടെ നാല് പുതിയ മോഡലുകള്‍ കൂടി വിപണിയില്‍ എത്തും. 2.0 ലിറ്റര്‍ TSI എഞ്ചിനുമായി കോഡിയാക് പെട്രോള്‍ ആണ് ഇതില്‍ ഒരു മോഡല്‍.

MOST READ: പുതുതലമുറ ഹോണ്ട സിറ്റി രണ്ട് പതിപ്പുകളില്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

ഫോക്‌സ്‌വാഗണ്‍ ടിഗുവാന്‍ ഓള്‍സ്പെയ്സില്‍ നിന്ന് കടമെടുത്ത 7 സ്പീഡ് DSG ഓട്ടോമാറ്റിക്ക് എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 188 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കും.

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

ഏറ്റവും പുതിയ തലമുറ സ്‌കോഡ ഒക്ടാവിയയും ഈ വര്‍ഷാവസാനത്തോടെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പുതിയ തലമുറ സ്‌കോഡ ഒക്ടാവിയ നാലാമന്‍ 2021 ഫെബ്രുവരിയില്‍ CKD റൂട്ടിലൂടെ എത്തുമെന്ന് കമ്പനി സ്ഥിരീകരിച്ചു.

MOST READ: കൊച്ചി കസ്റ്റംസ് വളപ്പിൽ അനാധമായി അപൂർവ മോഡൽ ഡ്യുക്കാട്ടി 1098 S

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

മറ്റൊരു മോഡല്‍ സ്‌കോഡയുടെ മിഡ് സൈസ് എസ്‌യുവിയായ വിഷന്‍ ഇന്‍ മോഡലാണ്. 2020 ഓട്ടോ എക്സ്പോയിലാണ് ഇതിന്റെ കണ്‍സെപ്റ്റ് മോഡലിനെ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. 2021-ന്റെ പകുതിയോടെ വാഹനം വിപണിയില്‍ എത്തും.

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

MQB A0 IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാകും വാഹനം വിപണിയില്‍ എത്തുക. ഈ മോഡല്‍ നിലവിലെ റാപ്പിഡിനെ മാറ്റിസ്ഥാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം ഡീസല്‍ എഞ്ചിനില്‍ നിലവില്‍ മോഡലുകളെ വിപണിയില്‍ എത്തിക്കാന്‍ പദ്ധതികളൊന്നും ഇല്ലെന്നും കമ്പനി അറിയിച്ചു.

MOST READ: ഫോക്‌സ്‌വാഗണ്‍ പോളോ, വെന്റോ ഓട്ടോമാറ്റിക് പതിപ്പുകളുടെ ഡെലിവറി ഓഗസ്റ്റ് മുതൽ

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

1.0 ലിറ്റര്‍ TSI എഞ്ചിന്‍ വളരെ കാര്യക്ഷമമാണെന്നും കമ്പനി അറിയിച്ചു. 200 Nm torque സൃഷ്ടിക്കുന്ന ഈ എഞ്ചിന്‍ മികച്ച പ്രകടനവും നല്‍കുന്നു. എഞ്ചിന് വിപണിയില്‍ നിന്ന് മികച്ച സ്വീകാര്യത ലഭിച്ചു. സൂപ്പര്‍ബ് പോലുള്ള വലിയ കാറുകള്‍ക്ക്, 65-70 ശതമാനം ഡിമാന്‍ഡ് വരെയുണ്ടെന്നും കമ്പനി വ്യക്തമാക്കി.

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

എന്നാല്‍ ഡീസല്‍ പൂര്‍ണ്ണമായും സ്‌കോഡയില്‍ നിന്ന് ഒഴിവാക്കിയില്ല. ഭാവിയില്‍ ഡീസല്‍ എഞ്ചിന്‍ വിപണിയില്‍ എത്തിയേക്കമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹ്രസ്വകാലാടിസ്ഥാനത്തിലും ഇടക്കാലത്തേക്കും കൊവിഡ്-19 കാര്യമായ വെല്ലുവിളിയാവുമെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ സാക് ഹൊളിസ് വിലയിരുത്തുന്നു.

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

എന്നാല്‍ ഇന്ത്യന്‍ വിപണിയുടെ ദീര്‍ഘകാല സാധ്യതകളില്‍ സ്‌കോഡയ്ക്കുള്ള വിശ്വാസത്തിനു മാറ്റമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയില്‍ തിരിച്ചുവരവ് ലക്ഷ്യമിട്ടു ഫോക്‌സ്‌വാഗണ്‍ ആവിഷ്‌കരിച്ച 'ഇന്ത്യ 2.0' പദ്ധതിയുടെ നേതൃത്വം സ്‌കോഡയ്ക്കാണ്.

പുതുതലമുറ ഒക്ടാവിയ, കോഡിയാക് മോഡലുകളുടെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് സ്‌കോഡ

2019 മുതല്‍ 2021 വരെയുള്ള കാലത്തിനിടെ 100 കോടി യൂറോ (ഏകദേശം 7,900 കോടി രൂപ) യുടെ നിക്ഷേപമാണു ഗ്രൂപ്പ് ലക്ഷ്യമിട്ടിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ കാര്‍ വിപണിയില്‍ രണ്ടു ശതമാനത്തോളമാണു ഫോക്‌സ്‌വാഗണ്‍ ഗ്രൂപ്പിന്റെ വിഹിതം. 2025 ആകുമ്പോഴേക്കും ഈ വിഹിതം അഞ്ചു ശതമാനമായി ഉയര്‍ത്തുകയാണു ലക്ഷ്യം.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New-Gen Skoda Octavia, Kodiaq Petrol Launch Timeline Confirmed. Read in Malayalam.
Story first published: Saturday, June 13, 2020, 21:21 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X