പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

വെന്റോയുടെ ഏറ്റവും പുതിയ മോഡലിനെ റഷ്യൻ വിപണിയിൽ അവതരിപ്പിച്ച് ജർമൻ വാഹന നിർമാതാക്കളായ ഫോക്‌സ്‌വാഗണ്‍. പോളോ സെഡാൻ എന്ന പേരിലാണ് വാഹനം റഷ്യയിൽ പുറത്തിറങ്ങുന്നത്. വ്യത്യസ്തവും കൂടുതൽ നൂതനവുമായ പുതുതലമുറ സെഡാൻ അടുത്ത വർഷം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കും.

പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

മെയ്‌ഡ് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ആഭ്യന്തര വിപണിയിൽ മൂന്ന് പുതിയ കോംപാക്‌ട് കാറുകൾ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഫോക്‌സ്‌വാഗണ്‍. അഞ്ചാം തലമുറയിൽ പെട്ട പോളോ ഹാച്ച്ബാക്ക്, അമിയോ സബ്-4 മീറ്റർ സെഡാൻ, വെന്റോ കോംപാക്‌ട് സെഡാൻ എന്നിവയാണ് കമ്പനിയുടെ ലൈനപ്പിൽ പുതുതായി എത്തുന്ന മോഡലുകൾ. ഇവയെല്ലാം ഒരേ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.

പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

സ്‌കോഡ റാപ്പിഡിന്റെ ഒരു മെക്കാനിക്കൽ സഹോദരനാണ് ഏറ്റവും പുതിയ റഷ്യൻ പതിപ്പ് ഫോക്‌സ്‌വാഗണ്‍ വെന്റോ. അതിന്റെ മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായി ഇതൊരു ലിഫ്റ്റ്ബാക്ക് പതിപ്പാണ്. സെഡാന് 4,390 മില്ലീമീറ്റർ നീളവും 1,699 മില്ലീമീറ്റർ വീതിയും 1,467 മില്ലീമീറ്റർ ഉയരവും അളക്കുമ്പോൾ ലിഫ്റ്റ്ബാക്കിന് 4,483 മില്ലീമീറ്റർ നീളവും 1,706 മില്ലീമീറ്റർ വീതിയും 1,484 മില്ലീമീറ്റർ ഉയരവുമാണുള്ളത്.

പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

പുനർരൂപകൽപ്പന ചെയ്‌ത കാർ 550 ലിറ്റർ ബൂട്ട് സ്പേസ് വാഗ്‌ദാനം ചെയ്യുന്നു. ഇത് 90 ലിറ്ററിന്റെ അധികം ഇടമാണ് നൽകുന്നത്. റഷ്യൻ വിപണിയിൽ എത്തുന്ന വാഹനത്തിന്റെ പുറംമോടി വളരെ മികച്ചതായി കാണപ്പെടുന്നു. പുതിയ മോഡലിന്റെ ഗ്രില്ലിൽ നേർത്ത ക്രോം സ്ട്രിപ്പുകൾ നൽകിയിരിക്കുന്നു. അത് ഹെഡ്‌ലാമ്പുകളുമായി സംയോജിപ്പിച്ചിരിക്കുന്നത് കാറിന് മികച്ച ലുക്കാണ് സമ്മാനിക്കുന്നത്.

പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

അതേസമയം മുൻ ബമ്പറിലെ ആക്രമണാത്മക എയർഡാമുകൾ സ്‌പോർട്ടി ആയി കാണപ്പെടുന്നു. പോളോ സെഡാന്റെ ഗ്ലാസ് ഏരിയയും പുനർരൂപകൽപ്പന ചെയ്‌തു. ഈ മോഡലിൽ നിന്ന് സ്റ്റൈലിംഗ് സൂചനകൾ കടമെടുത്താകും ആഭ്യന്തര വിപണിയിൽ എത്തുന്ന വെന്റേയുടെ നിർമാണം കമ്പനി പൂർത്തിയാക്കുക.

പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

റഷ്യയിൽ നിർമ്മിച്ച ഫോക്‌സ്‌വാഗണ്‍ വെന്റോയുടെ ഇന്റീരിയറിൽ ശ്രദ്ധേയമായ മാറ്റങ്ങൾ കാണാം. പുതിയ ഫോക്‌സ്‌വാഗൺ മോഡലുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഡിസൈനാണ് വാഹനത്തിന്റെ അകത്തളത്തിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ക്യാബിന് കൂടുതൽ മിനിമലിസ്റ്റ് സ്റ്റൈലിംഗ് നൽകുക എന്നതാണ് ലക്ഷ്യം. ഡോർ പാനലുകളിലും ഡാഷ്‌ബോർഡിലും ഉപയോഗിക്കുന്ന ട്രിം ഇന്റീരിയറിന് എക്‌സിക്യൂട്ടീവ് രൂപം നൽകാൻ സഹായിച്ചു.

പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

എൽഇഡി ഹെഡ്‌ലൈറ്റുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, എൽഇഡി പിൻ ലൈറ്റുകൾ, 10.25 ഇഞ്ച് ആക്റ്റീവ് ഇൻഫോ ഡിസ്പ്ലേ വെർച്വൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 8.25 ഇഞ്ച് കോമ്പോസിഷൻ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, യുഎസ്ബി-സി പോർട്ട്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയാണ് റഷ്യൻ 2020 വെന്റോയുടെ പ്രധാന സവിശേഷതകൾ.

പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

2020 ഫോക്‌സ്‌വാഗണ്‍ പോളോ സെഡാനിൽ (വെന്റോ) 90 bhp, 110 bhp എന്നിങ്ങനെ കരുത്ത് നൽകുന്ന രണ്ട് 1.6 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിനും അതേടൊപ്പം ഒരു 1.4 ലിറ്റർ ടർബോചാർജ് പെട്രോൾ എഞ്ചിനുമാണ് പ്രെട്രോൾ നിരയിൽ ഇടംപിടിക്കുന്നത്.

പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

ഇവ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയിരിക്കുന്നു. അതേസമയം 110 bhp വാഗ്ദാനം ചെയ്യുന്ന പതിപ്പിൽ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷണലായി ലഭ്യമാകും.

പുതുതലമുറ വെന്റോ സെഡാനെ റഷ്യയിൽ അവതരിപ്പിച്ച് ഫോക്‌സ്‌വാഗണ്‍, ഇന്ത്യയിലേക്ക് അടുത്ത വർഷം

ടർബോചാർജ് പെട്രോൾ യൂണിറ്റ് ഒരു ഏഴ് സ്പീഡ് ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റികുമായി ബന്ധിപ്പിച്ചിരിക്കുന്നു. അടുത്ത വർഷം MQB A0 IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ള തികച്ചും വ്യത്യസ്തമായ പുതുതലമുറ വെന്റോയെ ഫോക്‌സ്‌വാഗണ്‍ ഇന്ത്യയിൽ എത്തിക്കും.

Most Read Articles

Malayalam
English summary
Next-gen VW Vento for Russia unveiled. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X