Just In
- 33 min ago
മാഗ്നൈറ്റിന്റെ 720 യൂണിറ്റുകള്‍ ഡെലിവറി ചെയ്തെന്ന് നിസാന്‍; പുതിയ ക്യാമ്പയിനും പ്രഖ്യാപിച്ചു
- 14 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 15 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 16 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
Don't Miss
- Movies
മമ്മൂട്ടിക്കൊപ്പം കൂടുതല്‍ സിനിമകള്‍ ചെയ്തു, മോഹന്‍ലാലുമായി പ്രശ്നത്തിലാണോയെന്ന് ചോദിച്ചു: കലൂര്‍ ഡെന്നീസ്
- News
ഐതിഹാസിക സമരത്തിന് സാക്ഷ്യം വഹിക്കാന്‍ ദില്ലി; കര്‍ഷകരുടെ ഒരു ലക്ഷത്തോളം ട്രാക്ടറുകള്‍ തലസ്ഥാനത്തേക്ക്
- Lifestyle
ഈ രാശിക്കാര്‍ക്ക് സുഹൃത്തുക്കളില്‍ നിന്ന് നേട്ടങ്ങള്‍
- Sports
ISL 2020-21: മുംബൈയെ സമനിലയില്‍ തളച്ച് ചെന്നൈ
- Finance
കൊച്ചിയിൽ ഒരുങ്ങുന്നു 1200 കോടിയുടെ ഇൻഡസ്ട്രിയൽ സ്മാർട്ട് സിറ്റി
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതുതലമുറ വോള്‍വോ S60 സെഡാന്റെ അരങ്ങേറ്റം ഈ മാസം
പുതുതലമുറ S60 സെഡാന് 2020 നവംബര്‍ 27 ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ച് നിര്‍മ്മാതാക്കളായ വോള്‍വോ. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോള്‍, ഡിജിറ്റലായിട്ടാണ് കാറിനെ ബ്രാന്‍ഡ് അവതരിപ്പിക്കുക.

വാഹനത്തെ അവതരിപ്പിക്കുമെങ്കിലും 2021 -ഓടെ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക. ഈ വര്‍ഷം തന്നെ കാര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കൊവിഡ് -19 ഉം അതിന്റെ ഫലമായുണ്ടായ ലോക്ക്ഡൗണും ഇതില്‍ കാലതാമസം വരുത്തി.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നാല് പുതിയ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ ഇന്ത്യ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു, അതിനാല്‍ ഇന്ത്യയിലേക്ക് വരുന്നത് S60 പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പാകാം.

പരമ്പരാഗത പവര്‍ട്രെയിനുകള്‍ സാവധാനം ഒഴിവാക്കാനും വൈദ്യുതീകരിച്ച വാഹനങ്ങളായ പിഎച്ച്ഇവികള്‍, പൂര്‍ണ്ണമായും ഇലക്ട്രിക് വാഹനങ്ങള്‍ (EV) എന്നിവയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും വോള്‍വോ പദ്ധതിയിടുന്നു.

2019 മുതല്‍ തങ്ങളുടെ മോഡലുകളില്‍ ഏതെങ്കിലും തരത്തിലുള്ള ഇലക്ട്രിക് പ്രൊപ്പല്‍ഷന്‍ അവതരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ കമ്പനി ഇതിനകം തന്നെ പ്രതിജ്ഞാബദ്ധമാണ്, ഇപ്പോള്‍ ഇന്ത്യയും ഈ പദ്ധതിയുടെ ഭാഗമാണ്. 2019 മുതല്‍ എല്ലാ പുതിയ വോള്‍വോകളും വൈദ്യുതീകരിക്കും.
MOST READ: MT-15 കളര്‍ കസ്റ്റമൈസേഷന് ഓപ്ഷന് അവതരിപ്പിച്ച് യമഹ

ഇന്ത്യയിലേക്ക് വരുന്ന വോള്‍വോ S60 ഇപ്പോള്‍ കുറച്ച് വര്‍ഷങ്ങളായി ആഗോള വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുന്ന പതിപ്പ് കൂടിയാണ്. എങ്കിലും ചെറിയ മാറ്റങ്ങള്‍ കാറില്‍ പ്രതീക്ഷിക്കാം.

മുന്പില് വിശാലമായ ഗ്രില്ലും മധ്യഭാഗത്ത് വോള്‍വോ ബാഡ്ജും ഉണ്ട്. തോര്‍ ഹാമര്‍ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, സ്പോര്‍ടി ബമ്പര്‍, ഷാര്‍പ്പായ ഹെഡ്ലാമ്പുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍.
MOST READ: പരീക്ഷണയോട്ടത്തിന് നിരത്തിലിറങ്ങി കവസാക്കി W175 റെട്രോ-ക്ലാസിക്; അവതരണം അടുത്ത വർഷം

19 ഇഞ്ച് അലോയ് വീലുകളുടെ ഒരു സെറ്റ്, S90 സ്റ്റൈല്‍ C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മധ്യഭാഗത്ത് വോള്‍വോ എഴുത്തും മസ്കുലര്‍ റിയര്‍ ബമ്പര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ റിയര്‍ ഡിസൈനും കാറിനുണ്ട്.

പെട്രോള്‍ മോഡലിന് 2.0 ലിറ്റര്‍ ഇന്‍-ലൈന്‍ ഫോര്‍ സിലിണ്ടര്‍ എഞ്ചിന് ലഭിക്കുന്നു. അത് ടര്‍ബോ ചാര്‍ജ്ജ് ആണ്. 310 bhp കരുത്തും 400 Nm torque ഉം ഈ എഞ്ചിന് സൃഷ്ടിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്സ്.
MOST READ: മീറ്റിയോര്‍ 350 തായ്ലാന്ഡില് അവതരിപ്പിച്ച് റോയല്‍ എന്‍ഫീല്‍ഡ്

പ്ലഗ്-ഇന്‍ ഹൈബ്രിഡ് പതിപ്പിന് സമാനമായ 2.0 ലിറ്റര്‍ മോട്ടോര്‍ ലഭിക്കുന്നുണ്ടെങ്കിലും പിന്നില്‍ ഒരു ഇലക്ട്രിക് മോട്ടോര്‍ ഉണ്ട്. സംയോജിത പവര്‍ ഔട്ട്പുട്ട് ഏകദേശം 413 bhp ആണ്, മൊത്തം ടോര്‍ക്ക് ഔട്ട്പുട്ട് 670 Nm ആണ്. ഇലക്ട്രിക് മോഡില്‍, കാറിന് 45 കിലോമീറ്റര്‍ വരെ ദൂരം സഞ്ചരിക്കാനാകും.