പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

പുതുതലമുറ S60 സെഡാനെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച് സ്വീഡിഷ് നിര്‍മ്മാതാക്കളായ വോള്‍വോ. വാഹനത്തെ അവതരിപ്പിച്ചെങ്കിലും 2021 -ഓടെ മാത്രമാകും വില്‍പ്പനയ്ക്ക് എത്തുക.

പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

ഈ വര്‍ഷം തന്നെ കാര്‍ വിപണിയില്‍ വില്‍പ്പനയ്ക്ക് എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, കൊവിഡ് -19 ഉം അതിന്റെ ഫലമായുണ്ടായ ലോക്ക്ഡൗണും അരങ്ങേറ്റം വൈകിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്.

പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

വരും വര്‍ഷം നിരവധി മോഡലുകള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും ബ്രാന്‍ഡ് വെളിപ്പെടുത്തി. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നാല് പുതിയ ഇലക്ട്രിക് കാറുകള്‍ അവതരിപ്പിക്കുമെന്ന് വോള്‍വോ ഇന്ത്യ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.

MOST READ: 2021 മെയ് വരെ പുതുതലമുറ ഥാർ വിറ്റുപോയതായി മഹീന്ദ്ര

പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

മൂന്നാം തലമുറ വോള്‍വോ S60, 2.0 ലിറ്റര്‍ പെട്രോള്‍ മോട്ടോറിന്റെ സോളിറ്ററി എഞ്ചിന്‍ ഓപ്ഷനുമായി വിപണിയില്‍ എത്തും. 310 bhp കരുത്തും 400 Nm torque ഉം ഈ എഞ്ചിന്‍ സൃഷ്ടിക്കുന്നു. 8 സ്പീഡ് ഓട്ടോമാറ്റിക്കാണ് ഗിയര്‍ബോക്‌സ്.

പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

കൂടാതെ സവിശേഷതകളുടെ ഹൈലൈറ്റുകളുടെ നീണ്ട പട്ടിക വരാനിരിക്കുന്ന മോഡല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കും. ഈ പട്ടികയില്‍ വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍, ഹര്‍മാന്‍ കാര്‍ഡണ്‍ മ്യൂസിക് സിസ്റ്റം, ക്ലീന്‍ ഇന്‍ ക്യാബിന്‍ എയറിനായുള്ള ക്ലീന്‍സോണ്‍ സാങ്കേതികവിദ്യ എന്നിവയും ഉള്‍ക്കൊള്ളുന്നു.

MOST READ: ആഗ്രയിൽ 60 കിലോവാട്ട് സൂപ്പർഫാസ്റ്റ് ഇവി ചാർജിംഗ് സ്റ്റേഷൻ ആരംഭിച്ച് എം‌ജി

പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

സുരക്ഷയുടെ കാര്യത്തിലും വോള്‍വോ പിന്നോട്ട് പോയിട്ടില്ലെന്ന് വേണം പറയാന്‍. വരാനിരിക്കുന്ന S60 സിറ്റി സേഫ്റ്റി പോലുള്ള സവിശേഷതകള്‍ ഉപയോഗിക്കും. കാല്‍നടയാത്രക്കാര്‍ക്കുള്ള സുരക്ഷ, വേഗത 50 കിലോമീറ്ററില്‍ കൂടുതലാണെങ്കില്‍ ഡ്രൈവര്‍മാര്‍ക്ക് മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍ ഫീച്ചറുകളും വാഹനത്തില്‍ ഇടംപിടിക്കും.

പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

തോര്‍ ഹാമര്‍ എല്‍ഇഡി ഡേ ടൈം റണ്ണിംഗ് ലാമ്പുകള്‍, സ്പോര്‍ടി ബമ്പര്‍, ഷാര്‍പ്പായ ഹെഡ്‌ലാമ്പുകള്‍, വിശാലമായ ഗ്രില്ലും മധ്യഭാഗത്ത് വോള്‍വോ ബാഡ്ജ് എന്നിവയാണ് വാഹനത്തിന്റെ മുന്‍വശത്തെ സവിശേഷതകള്‍.

MOST READ: ഗ്രാവിറ്റാസ് മുതല്‍ ആള്‍ട്രോസ് ഇവി വരെ; വരും വര്‍ഷവും ടാറ്റയില്‍ നിന്ന് നിരവധി മോഡലുകള്‍

പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

19 ഇഞ്ച് അലോയ് വീലുകളുടെ ഒരു സെറ്റ്, S90 സ്‌റ്റൈല്‍ C-ആകൃതിയിലുള്ള എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, മധ്യഭാഗത്ത് വോള്‍വോ എഴുത്തും മസ്‌കുലര്‍ റിയര്‍ ബമ്പര്‍ എന്നിവ ഉള്‍ക്കൊള്ളുന്ന പുതിയ റിയര്‍ ഡിസൈനും കാറിനുണ്ട്.

പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

പുതിയ വോള്‍വോ S60-ന്റെ ബുക്കിംഗ് 2021 ജനുവരി 21 മുതല്‍ ആരംഭിക്കും. മാര്‍ച്ച് 21 മുതല്‍ വാഹനം ഉപഭോക്താക്കൾക്ക് കൈമാറി തുടങ്ങുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയില്‍, മെര്‍സിഡീസ് ബെന്‍സ്, ബിഎംഡബ്ല്യു 3 സീരീസ് എന്നിവയില്‍ നിന്നുള്ള C-ക്ലാസ് മോഡലുകള്‍ക്കെതിരെ മത്സരിക്കും.

Most Read Articles

Malayalam
കൂടുതല്‍... #വോള്‍വോ #volvo
English summary
New-Generation Volvo S60 Unveiled In India, Bookings To Start Next Year. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X