Just In
- 2 hrs ago
മാരുതി സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന്റെ അരങ്ങേറ്റം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
- 3 hrs ago
ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും; 150 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങി ഒഖിനാവ
- 4 hrs ago
ക്രെറ്റക്കും സെൽറ്റോസിനും ശക്തനായ എതിരാളി; സ്കോഡ കുഷാഖിന്റെ എഞ്ചിൻ ഓപ്ഷനുകൾ ഇങ്ങനെ
- 4 hrs ago
പൂര്‍ണ ചാര്‍ജില്‍ 250 കിലോമീറ്റര്‍ ശ്രേണി; പരിചയപ്പെടാം, മാരുതി ഡിസയര്‍ ഇലക്ട്രിക്കിനെ
Don't Miss
- Movies
പ്രസവ വേദന അനുഭവിച്ചവര്‍ക്ക് ഇതൊക്കെ ഒരു വേദനയാണോ? മഞ്ജുവിന്റെ ടാറ്റു വീഡിയോയ്ക്ക് താഴെ ആരാധകര്‍
- Finance
എല്ലാവര്ക്കും 'പൈപ്പ് വെള്ളം'... സര്‍ക്കാര്‍ ചെലവഴിക്കാന്‍ പോകുന്നത് മൂന്ന് ലക്ഷം കോടി രൂപ!
- News
ട്രാക്ടര്‍ റാലിക്ക് മുമ്പ് കര്‍ഷകരുടെ സമര പ്രഖ്യാപനം; പാര്‍ലമെന്റ് വളയും, ബജറ്റ് ദിന മാര്‍ച്ച്
- Sports
തിരിച്ചുവരവ് ഗംഭീരം! ക്രിക്കറ്റില്‍ അപൂര്‍വ നേട്ടം സ്വന്തമാക്കി ഷാക്കിബ് അല്‍ ഹസന്
- Travel
റിപ്പബ്ലിക് ഡേ 2021: സ്ഥലം, റൂട്ട്, ടാബ്ലോ, പ്രവേശന വിശദാംശങ്ങൾ, തത്സമയം എങ്ങനെ കാണാം.. അറിയേണ്ടതെല്ലാം
- Lifestyle
പഴത്തിലെ സ്റ്റിക്കറില്‍ അപകടം ഒളിഞ്ഞിരിക്കുന്നു; അറിയാം ഇതെല്ലാം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഹോണ്ട സിറ്റി ഹാച്ച്ബാക്ക് നവംബർ 24-ന് അവതരിപ്പിച്ചേക്കും; ആദ്യം എത്തുക തായ്ലൻഡിൽ
ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട ആഗോള വിപണിയിൽ പുതിയ എസ്യുവികളും സെഡാനുകളും അവതരിപ്പിക്കാൻ പദ്ധതിയിട്ട് മുന്നോട്ടുപോവുകയാണ്. നവംബർ 17 ന് പുതുതലമുറ സിവിക് സെഡാന്റെ പ്രോട്ടോടൈപ്പ് പരിചയപ്പെടുത്താൻ ഒരുങ്ങുകയാണിപ്പോൾ.

അതിനു പിന്നാലെ നവംബർ 24-ന് പുതിയ ഹോണ്ട സിറ്റിയുടെ ഹാച്ച്ബാക്ക് മോഡലിനെയും കമ്പനി പുറത്തിറക്കും. ചൈനീസ് വിപണിയിൽ ജിയാനിയ ഹാച്ചായി സിറ്റി ഹാച്ച്ബാക്ക് നിലവിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നുണ്ട്.

അതിനാൽ തന്നെ ഹാച്ച്ബാക്ക് മോഡലിനെ തായ്ലൻഡിൽ അവതരിപ്പിക്കാനാണ് ഹോണ്ടയുടെ പദ്ധതി. പുതിയ രൂപകൽപ്പനയും മറ്റ് മാറ്റങ്ങളും ഉപയോഗിച്ച് സിറ്റി ഹാച്ച് തെരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളിലും വിൽപ്പനയ്ക്കെത്തും.
MOST READ: ഫയർ ചേമ്പറായി ആരംഭിച്ച് ആധുനിക എൽഇഡി യൂണിറ്റ് വരെ: ഹെഡ്ലൈറ്റുകളുടെ ചരിത്രം ഇങ്ങനെ

അടുത്ത തലമുറ ഫിറ്റിന് പകരമായി സിറ്റി ഹാച്ച്ബാക്ക് ചില വളർന്നുവരുന്ന വിപണികളിൽ വിപണിയിലെത്തുമെന്ന് അഭ്യൂഹമുണ്ട്. അതായത് അവിടെ കൂടുതൽ ചെലവേറിയതായ കാറിന് പകരം കൂടുതൽ ബജറ്റ്-ഫ്രണ്ട്ലി പതിപ്പായി വരാനിരിക്കുന്ന മോഡൽ മാറുമെന്ന് ചുരുക്കം.

പുതിയ ഹോണ്ട സിറ്റി ഹാച്ച്ബാക്കിന്റെ പേറ്റന്റ് ചിത്രങ്ങൾ ഇതിനകം തന്നെ പുറത്തുവന്നിരുന്നു. പിൻ പ്രൊഫൈൽ ഒഴികെ പുതിയ മോഡൽ 2020 സിറ്റി സെഡാന് സമാനമാണ്. കാറിന് വലിയ ഗ്രീൻഹൗസ് ഏരിയ, റിയർ ഡോർ, സ്ലീക്കർ ടെയിൽ ലാമ്പുകൾ, സ്പോർട്ടിയർ റിയർ ബമ്പർ എന്നിവയാണ് വാഹനത്തിൽ വരുന്ന പ്രധാന മാറ്റങ്ങൾ.
MOST READ: പുതിയ SF90 സ്ട്രേഡേൽ സ്പൈഡർ അവതരിപ്പിച്ച് ഫെറാറി

ക്യാബിനകത്ത് പുതിയ സിറ്റി ഹാച്ച്ബാക്കിന് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്ക്കൊപ്പം ഒരു വലിയ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ഉണ്ടായിരിക്കും. മിക്ക സവിശേഷതകളും പുതിയ തായ്ലൻഡ് സിറ്റി സെഡാനിൽ നിന്ന് ലഭ്യമാക്കുകയാണ് ഹോണ്ട ചെയ്യുക.

തായ്ലൻഡിൽ ഹാച്ച്ബാക്കിന് 1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് എഞ്ചിനാകും വാഗ്ദാനം ചെയ്യുക. 5,500 rpm-ൽ 122 bhp പവറും 2,000 മുതൽ 4,500 rpm വരെ 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ഈ എഞ്ചിന് കഴിയും. സിവിടി ഓട്ടോമാറ്റിക് വഴി പവർ ഫ്രണ്ട് വീൽ ഡ്രൈവാകും വാഹനം.
MOST READ: സിട്രൺ C21 കോംപാക്ട് എസ്യുവിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

അതോടൊപ്പം 121 bhp കരുത്തും 145 Nm torque ഉം സൃഷ്ടിക്കാൻ ശേഷിയുള്ള 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിനും സിറ്റി ഹാച്ചിൽ ഹോണ്ട ഉൾപ്പെടുത്തും. സിറ്റി ഹൈബ്രിഡിന് സമാനമായി ഇ-സിവിടി വഴി ആക്സിലുകൾക്കിടയിൽ വൈദ്യുതി വിതരണം ചെയ്യുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളുള്ള 1.5 ലിറ്റർ അറ്റ്കിൻസൺ സൈക്കിൾ പെട്രോൾ എഞ്ചിനും ഹാച്ച്ബാക്കിന് ലഭിക്കും.

പുതിയ ഫിറ്റിൽ ഈ ഹൈബ്രിഡ് സിസ്റ്റം 109 bhp, 253 Nm torque എന്നിവ വാഗ്ദാനം ചെയ്യുന്നു. വെറും 9.4 സെക്കൻഡിനുള്ളിൽ പുതിയ മോഡൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുന്നു. അതേസമയം പരമാവധി വേഗത 175 കിലോമീറ്ററായി പരിമിതപ്പെടുത്തിയിരിക്കുന്നു.