പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ച് 17-ന് എത്തും, ബുക്കിംഗ് ആരംഭിച്ചു

ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ച രണ്ടാം തലുമുറ ഹ്യുണ്ടായി ക്രെറ്റ മാർച്ച് 17-ന് ഇന്ത്യയിൽ വിൽപ്പനക്കെത്തും. എസ്‌യുവിക്കായുള്ള ബുക്കിംഗുകളും ചില ഡാലർഷിപ്പുകൾ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഷാങ്ഹായ് മോട്ടോർ ഷോയിൽ പ്രദർശിപ്പിച്ച ഹ്യുണ്ടായി ix25 എസ്‌യുവിയുടെ പുനർനിർമ്മിച്ച പതിപ്പാണ് പുതിയ ക്രെറ്റ.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

നിലവിലെ മോഡലുമായി താരതമ്യം ചെയ്യുമ്പോൾ അടിമുടി മാറ്റങ്ങളോടെയാണ് മിഡ് സൈസ് എസ്‌യുവി വിഭാഗത്തിലേക്ക് ക്രെറ്റ എത്തുന്നത്. ഒന്നാം തലമുറ മോഡലിനേപ്പോലെ കാഴ്ച്ചയിൽ ആകർഷകമല്ലെന്ന സംസാരവും വാഹന പ്രേമികളിൽ നിന്നും ഉയരുന്നുണ്ട്.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന 2020 ഹ്യുണ്ടായി ക്രെറ്റ മാർച്ച് 17 ന് ഇന്ത്യൻ വിപണിയിൽ വിൽപ്പനക്കെത്തുമെന്നാണ് കമ്പനി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പുതിയ മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗുകൾ അതിനു മുമ്പായി മാത്രമേ ആരംഭിക്കൂ. എങ്കിലും ചില ഡീലർഷിപ്പുകൾ ഇതിനകം തന്നെ പുത്തൻ ക്രെറ്റക്കായുള്ള അനൗദ്യോഗിക ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

2020 ക്രെറ്റയ്ക്ക് ലഭിച്ച വിവാദപരമായ കൊസ്മെറ്റിക് നവീകരണം അവഗണിക്കാനാവുന്നതല്ല. ഹെഡ്‌ലാമ്പുകളും ഡി‌ആർ‌എല്ലുകളും മുകളിൽ സ്ഥാപിക്കുന്ന പുതിയ പ്രവണത ഇതും പിന്തുടരുന്നു. ഹ്യുണ്ടായിയുടെ സിഗ്നേച്ചർ കാസ്കേഡിംഗ് ഗ്രില്ലാണ് മുൻവശത്തെ പ്രധാനപ്പെട്ട ഘടകം. ഇത് വാഹനത്തിന് ഏറെ പുതുമ നൽകാൻ സഹായിച്ചിട്ടുണ്ട്.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

സി-പില്ലറിൽ നിന്ന് ആരംഭിക്കുന്ന ഒരു സിൽവർ പ്ലേറ്റിംഗ് എസ്‌യുവിയുടെ വശങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എസ്‌യുവി 17 ഇഞ്ച് 5-സ്‌പോക്ക് അലോയ് വീലുകളോയാകും വിപണിയിലെത്തുക. മുൻ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ പിൻഭാഗവും ഏറെ വ്യത്യസ്തമായി കാണപ്പെടുന്നു.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

ടെയിൽ ലാമ്പുകൾ വളരെ രസകരമാണ്, കാരണം അവ ഹെഡ്‌ലാമ്പുകളുടെ അതേ ലേഔട്ടിലാണ് ഒരുങ്ങിയിരിക്കുന്നത്. ഒരു പരിധിവരെ ബമ്പറിന്റെ രൂപകൽപ്പനയും സമാനമാണ്.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

ഏപ്രിലിൽ പുതിയ ബി‌എസ്-VI മലിനീകരണ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതോടെ നിലവിലുള്ള ബിഎസ്-IV കംപ്ലയിന്റ് 1.4 ലിറ്റർ പെട്രോൾ, 1.4 ഡീസൽ, 1.6 ലിറ്റർ ഡീസൽ എഞ്ചിനുകളോട് കൊറിയൻ നിർമാതാക്കൾ വിടപറയും. പകരം, കിയ സെൽറ്റോസിന് കരുത്ത് പകരുന്ന അതേ എഞ്ചിനുകൾ ഹ്യുണ്ടായി അവതരിപ്പിക്കും.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

115 bhp കരുത്തും 145 Nm torque ഉം ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ NA പെട്രോൾ, 115 bhp യിൽ 250 Nm torque സൃഷ്ടിക്കുന്ന 1.5 ലിറ്റർ ഡീസൽ, 140 bhp / 242 Nm torque നൽകുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എന്നിവയാകും പുത്തൻ ക്രെറ്റയിൽ കമ്പനി വാഗ്‌ദാനം ചെയ്യുക.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

ഗിയർബോക്‌സ് ഓപ്ഷനിൽ മാനുവൽ, ഓട്ടോമാറ്റിക് എന്നിവ തെരഞ്ഞടുക്കാൻ സാധിക്കും.കിയ സെൽറ്റോസ്, നിസാൻ കിക്‌സ്, റെനോ ഡസ്റ്റർ, മഹീന്ദ്ര XUV500 എന്നിവയാണ് പുതിയ 2020 ഹ്യുണ്ടായി ക്രെറ്റയുടെ പ്രധാന എതിരാളികൾ.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

കിയ സെൽറ്റോസിന്റെ പ്രാരംഭ വില ഈ ഉൽ‌പ്പന്നങ്ങളുടെ പൊതുവായ വിലയുമായി സാമ്യമുള്ളതാണെങ്കിലും, ക്രെറ്റയ്ക്ക് അല്പം പ്രീമിയം ബദലായി ക്രെറ്റ വിപണിയിൽ എത്തിയേക്കും. ഉയർന്ന വകഭേദമായ GTX+ പതിപ്പിന് 20 ലക്ഷം രൂപയാകും ഓൺ-റോഡ് വില.

പുത്തൻ ഹ്യുണ്ടായി ക്രെറ്റ മാർച്ചിൽ എത്തും, ബുക്കിംഗ് ആരംഭിച്ചു

ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ ഇന്ത്യൻ ലൈനപ്പിൽ ഹ്യുണ്ടായി ക്രെറ്റ എല്ലായ്പ്പോഴും ഒരു ജനപ്രിയ തെരഞ്ഞെടുപ്പാണ്. 2015 ൽ അവതരിപ്പിച്ചതിനുശേഷം അഞ്ച് സീറ്റർ എസ്‌യുവി നിരവധി ഉപഭോക്താക്കളുടെ ഫാമിലി കാറായി മാറിയിരുന്നു. വരാനിരിക്കുന്ന പുത്തൻ മോഡലിനും ഇതേ വരവേൽപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
The new Hyundai Creta will arrive in March and Unofficial bookings have begun. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X