ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

നിലവിൽ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി മോഡലായ ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് അവതരിപ്പിച്ച് ഹ്യുണ്ടായി. ഇതോടൊപ്പം ശ്രേണിയിലാകെ ഒരു വില വർധവും കമ്പനി നടപ്പിലാക്കിയിട്ടുണ്ട്.

ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

വിപണിയിൽ ഇത്രയധികം സ്വീകാര്യത നേടാൻ കാരണമായത് വാഹന്തതിന് നിശ്ചയിച്ചിരുന്ന വില തന്നെയായിരുന്നു. നിലവിൽ എസ്‌യുവികളുടെ എല്ലാ വേരിയന്റുകൾക്കും ഏകദേശം 12,000 രൂപയോളമാണ് ഹ്യുണ്ടായി വർധിപ്പിച്ചിരിക്കുന്നത്.

1.5L Petrol
Variant New Price Old Price
E Rs9,81,890 -
EX Rs10,60,900 Rs9,99,000
S Rs11,83,900 Rs11,72,000
SX Rs13,57,900 Rs13,46,000
SX iVT Rs15,05,900 Rs14,94,000
SX (O) iVT Rs16,26,900 Rs16,15,000
1.4L Turbo-Petrol
SX DCT Rs16,27,900 Rs16,16,000
SX (O) DCT Rs17,31,900 Rs17,20,000
1.5L Turbo-Diesel Price List
E Rs9,99,000 Rs9,99,000
EX Rs11,60,900 Rs11,49,000
S Rs12,88,900 Rs12,77,000
SX Rs14,62,900 Rs14,51,000
SX (O) Rs15,90,900 Rs15,79,000
SX AT Rs16,10,900 Rs15,99,000
SX (O) AT Rs17,31,900 Rs17,20,000
ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

എങ്കിലും ഹ്യുണ്ടായി ഇന്ത്യ പെട്രോൾ ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ മോഡൽ അവതരിപ്പിച്ചതോടെ എസ്‌യുവിയുടെ പ്രാരംഭ വില കുറയുന്നു എന്നത് ശ്രദ്ധേയമാണ്. 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ ടർബോ-ഡീസൽ, 1.4 ലിറ്റർ ടർബോ-പെട്രോൾ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിലാണ് ക്രെറ്റ തെരഞ്ഞെടുക്കാൻ സാധിക്കുന്നത്.

MOST READ: 2020 ഒക്ടോബറിലും മോഡലുകള്‍ക്ക് കൈ നിറയെ ഓഫറുമായി റെനോ

ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് ഇൻലൈൻ-4 പെട്രോൾ എഞ്ചിന് പരമാവധി 115 bhp കരുത്തും 144 Nm torque ഉം ഉത്പാദിപ്പിക്കാൻ കഴിയും. ഇത് ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. ഇത് ഇപ്പോൾ ഒരു പുതിയ E വേരിയന്റിലും ലഭ്യമാകും.

ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

പുതിയ അടിസ്ഥാന വേരിയന്റായ E പതിപ്പിന് 9.81 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. മുമ്പത്തെ അടിസ്ഥാന മോഡലായ EX മോഡലിനേക്കാൾ 17,000 രൂപ കുറവാണിത്.

MOST READ: പരീക്ഷണയോട്ടം നടത്തി പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഉടന്‍

ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

1.5 ലിറ്റർ ടർബോചാർജ്ഡ് ഇൻലൈൻ-4 ഡീസൽ എഞ്ചിൻ യഥാക്രമം 115 bhp കരുത്തും 250 Nm torque ഉം ആണ് വികസിപ്പിക്കുന്നത്. ഇത് ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക് എന്നിവയുമായി ജോടിയാക്കുന്നു.

ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

അതേസമയം 1.4 ലിറ്റർ, ടർബോചാർജ്ഡ്, ഇൻലൈൻ-4 എഞ്ചിൻ 140 bhp പവറിൽ 242 Nm torque സൃഷ്ടിക്കുന്നത്. കിയ സെൽറ്റോസിൽ നിന്ന് വ്യത്യസ്തമായി പാഡിൽ ഷിഫ്റ്ററുകളോടെ 7 സ്പീഡ് ഡ്യുവൽ ക്ലച്ച് ഗിയർബോക്സ് ഓപ്ഷൻ ഇവിടെ തെരഞ്ഞെടുക്കാൻ സാധിക്കും.

MOST READ: വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

മിഡ്-സൈസ് എസ്‌യുവി ശ്രേണിയിൽ 2020 ഹ്യുണ്ടായി ക്രെറ്റ മാരുതി എസ്-ക്രോസ്, റെനോ ഡസ്റ്റർ, നിസാൻ കിക്‌സ്, കിയ സെൽറ്റോസ് എന്നിവയ്‌ക്കെതിരെയാണ് മത്സരിക്കുന്നത്. അടുത്ത വർഷം ഫോർഡും സ്കോഡയും ഈ സെഗ്മെന്റിലേക്ക് പുതിയൊരു എതിരാളിയെ പരിചയപ്പെടുത്തും.

ക്രെറ്റയ്ക്ക് പുതിയ എൻട്രി ലെവൽ വേരിയന്റ് സമ്മാനിച്ച് ഹ്യുണ്ടായി; ഒപ്പം വില വർധനയും

പുതിയ ഡിസൈൻ ഭാഷ്യവും കൂടുതൽ പ്രീമിയം ഉപകരണ ലിസ്റ്റുമായി എത്തിയ ഇന്റീരിയറുമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന എസ്‌യുവി എന്ന പദവിയിലേക്ക് ക്രെറ്റയെ എത്തിച്ചത്. സെൽറ്റോസുമായി എഞ്ചിൻ, ഗിയർബോക്സ് ഓപ്ഷനുകൾ പങ്കിട്ടിട്ടും മികച്ച മൈലേജാണ് ക്രെറ്റയിൽ ഹ്യുണ്ടായി ഒരുക്കിയിരിക്കുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Creta Gets A New Entry-Level Variant And Price Hike. Read in Malayalam
Story first published: Monday, October 5, 2020, 14:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X