2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

എസ്‌യുവി ശ്രേണിയിലെ ഏറ്റവും ജനപ്രിയ മോഡലായിരുന്നു മുമ്പ് ഹ്യുണ്ടായി ക്രെറ്റ. എന്നാൽ പിന്നീട് വിപണിയിൽ പുതിയ മോഡലുകൾ എത്തിയതോടെ ഈ വിഭാഗത്തിലെ മേൽകൈ കൊറിയൻ നിർമാതാക്കൾക്ക് നഷ്ടമായി. ഇത് തിരിച്ച്പിടിക്കാനായി ക്രെറ്റയുടെ രണ്ടാംതലമുറ മോഡലിനെ കമ്പനി മാർച്ച് 17ന് വിപണിയിൽ എത്തിക്കും.

2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

അരങ്ങേറ്റം കുറിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോൾ വാഹന നിർമാതാവ് പുതിയ 2020 മോഡൽ ക്രെറ്റയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തി. വരാനിരിക്കുന്ന എസ്‌യുവി 14 മോഡലുകളിലായി മൂന്ന് എഞ്ചിൻ ഓപ്ഷനുകളും എട്ട് കളറുകളിലുമായി വിപണിയിൽ അണിനിരക്കും. വിവിധ എഞ്ചിൻ, ഗിയർ‌ബോക്‌സ് ഓപ്ഷനുകളിലുടനീളം E, EX, S, SX and SX(O) എന്നീ അഞ്ച് പതിപ്പുകളും ലഭ്യമാകും.

2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

എഞ്ചിനുകളെ സംബന്ധിച്ചിടത്തോളം, പുതിയ തലമുറ ഹ്യുണ്ടായി ക്രെറ്റയിൽ 1.5 ലിറ്റർ പെട്രോൾ, 1.5 ലിറ്റർ VGT ഡീസൽ, 1.4 ലിറ്റർ ടർബോ GDI പെട്രോൾ എന്നിവ വാഗ്‌ദാനം ചെയ്യും. ഇവയെല്ലാം ബിഎസ്-VI കംപ്ലയിന്റായിരിക്കും. എഞ്ചിനുകൾ ഇതിനകം തന്നെ കിയ സെൽറ്റോസിൽ ഇടംപിടിക്കുന്നവയാണ്.

2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

ഗിയർബോക്‌സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ, ടോർഖ് കൺവെർട്ടർ, 7 സ്പീഡ് ഡിസിടി, എസ്‌യുവിയിലെ ഐവിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടും. ഇക്കോ, കംഫർട്ട്, സ്പോർട്ട് തുടങ്ങി ഒന്നിലധികം ഡ്രൈവിംഗ് മോഡുകളഉം കമ്പനി വാഗ്‌ദാനം ചെയ്യുന്നു. അതോടൊപ്പം സ്നോ, സാന്റ്, മഡ് എന്നീ ട്രാക്ഷൻ കൺട്രോൾ മോഡുകളും പുതിയ ഹ്യുണ്ടായി എസ്‌യുവിയിൽ ഇടംപിടിക്കുന്നു.

2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

എഞ്ചിൻ ലഭ്യത കണക്കിലെടുക്കുമ്പോൾ, 1.5 ലിറ്റർ പെട്രോൾ എഞ്ചിൻ EX മോഡൽ മുതൽ SX (O) വരെ വാഗ്‌ദാനം ചെയ്യും. 1.5 ലിറ്റർ ഡീസൽ ബേസ് E വകഭേദത്തിൽ നിന്ന് തന്നെ നൽകും. എസ്‌യുവിയുടെ ടോപ്പ് SX, SX (O) വകഭേദങ്ങളിൽ ഡീസൽ ഓട്ടോമാറ്റിക് ലഭ്യമാകും.

2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റ നിരവധി സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളുമായി വിപണിയിൽ ഇടംപിടിക്കും. അതിൽ പാഡിൽ-ഷിഫ്റ്ററുകൾ, റിമോട്ട് എഞ്ചിൻ സ്റ്റാർട്ട്, റിയർ സീറ്റ് ഹെഡ്‌റെസ്റ്റ് കുഷ്യൻ, ബോസ് സൗണ്ട് സിസ്റ്റം, രണ്ട്-ഘട്ട റിയർ സീറ്റ് പ്രവർത്തനം എന്നിവ എസ്‌യുവിയിൽ ഉൾപ്പെടുന്നു.

2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

ഇൻസ്ട്രുമെന്റ് കൺസോളിനായി ഏഴ് ഇഞ്ച് ഡിസ്‌പ്ലേ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവ പിന്തുണക്കുന്ന 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് സ്മാർട്ട് വാച്ച് ആപ്പ്, പനോരമിക് സൺറൂഫ്, വെന്റിലേറ്റഡ് സീറ്റുകൾ, ഇലക്ട്രിക് പാർക്കിംഗ് ബ്രേക്ക്, ആംബിയന്റ് ലൈറ്റിംഗ് ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം എന്നിവയും വാഹനത്തിൽ ഉണ്ടാകും.

2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

ദൃശ്യപരമായി നോക്കുമ്പോൾ പുതിയ ക്രെറ്റ അടിമുറി മാറിയിട്ടുണ്ട്. പുതിയ രൂപകൽപ്പനയിൽ 3D കാസ്കേഡിംഗ് ഗ്രിൽ, വലിയ എൽ‌ഇഡി ഹെഡ്‌ലാമ്പുകൾ, പുതിയ ബൂമറാംഗ് ആകൃതിയിലുള്ള ഡി‌ആർ‌എല്ലുകൾ എന്നിവ ലഭ്യമാകുമ്പോൾ പുതിയ സ്‌കിഡ് പ്ലേറ്റുകൾ ഉപയോഗിച്ച് ബമ്പറുകളും നവീകരിച്ചിരിക്കുന്നു. കൂടാതെ 17 ഇഞ്ച് പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകളും ഉണ്ട്.

2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

ബൂമറാങ് ഘടകം വഹിക്കുന്ന എൽഇഡി ടെയിൽ‌ ലൈറ്റുകൾക്കൊപ്പം കാറിന്റെ പിൻഭാഗത്തിനും വ്യത്യസ്തമായ ഡിസൈനാണ് നൽകിയിരിക്കുന്നത്. നിലവിലുള്ള പതിപ്പിനേക്കാൾ മികച്ച ലെഗ് റൂം വാഗ്ദാനം ചെയ്യുമ്പോൾ 2020 ക്രെറ്റ വലിയ ബൂട്ട് സ്പേസിനൊപ്പം കൂടുതൽ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു.

2020 ഹ്യുണ്ടായി ക്രെറ്റ; 14 മോഡലുകളിലായി വിപണിയിൽ അണിനിരക്കും

ഒന്നാംതലമുറ ഹ്യുണ്ടായി ക്രെറ്റയ്ക്ക് നിലവിൽ 10 ലക്ഷം രൂപയാണ് പ്രാരംഭവില. പുതിയ മോഡൽ എത്തുന്നതോടെ വിലയിലും വർധനവ് ഉണ്ടാകുമെന്ന് ഉറപ്പാണ്. കിയ സെൽറ്റോസ്, എംജി ഹെക്ടർ, ജീപ്പ് കോമ്പസ്, ടാറ്റ ഹാരിയർ തുടങ്ങിയ എസ്‌യുവി വാഹനങ്ങളായിരിക്കും പുത്തൻ ക്രെറ്റയുടെ വിപണിയിലെ എതിരാളികൾ.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
2020 Hyundai Creta Engine and Variants Revealed. Read in Malayalam
Story first published: Saturday, February 29, 2020, 15:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X