2020 ഹ്യുണ്ടായി ക്രെറ്റ VS കിയ സെൽറ്റോസ്; ഒരു താരതമ്യം

ഓട്ടോ എക്‌സ്‌പോയിൽ ഹ്യുണ്ടായി ഇന്ത്യ തങ്ങളുടെ പുതിയ രണ്ടാം തലമുറ ക്രെറ്റ എസ്‌യുവിയെ ഇന്ത്യൻ വിപണിയിൽ എത്തിച്ചു. പൂർണമായും നവീകരിച്ച രൂപകൽപ്പനയും പുതിയ സവിശേഷതകളും കണക്റ്റുചെയ്‌ത സാങ്കേതികവിദ്യയും ഉൾക്കൊള്ളുന്നതാണ് പുത്തൻ ക്രെറ്റ.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

മറ്റൊരു ദക്ഷിണ കൊറിയൻ ബ്രാൻഡിൽ നിന്നുള്ള പുതിയ മിഡ്-സൈസ് എസ്‌യുവിയായ കിയ സെൽറ്റോസ് 2019 ഓഗസ്റ്റിലാണ് ഇന്ത്യൻ വിപണിയിലെത്തിയത്. അതിനുശേഷം ഈ വിഭാഗത്തിലെ ഏറ്റവും ജനപ്രിയമായ മോഡലാവുകയായിരുന്നു സെൽറ്റോസ് .

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

വിപണിയിൽ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കാനായി ക്രെറ്റയുടെ രണ്ടാം തലമുറ മോഡലുമായി രംഗപ്രവേശനം നടത്തിയിരിക്കുകയാണ് ഹ്യുണ്ടായി. 2020 ഹ്യുണ്ടായി ക്രെറ്റയുടെ വിൽപ്പന വരും മാസങ്ങളിൽ ആരംഭിക്കും. ചില ഡീലർഷിപ്പുകൾ ഇതിനകം തന്നെ വാഹനത്തിനായുള്ള ബുക്കിംഗുകളും സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

രണ്ടാം വരവിൽ സെൽറ്റോസുമായി കിടപിടിക്കാൻ ക്രെറ്റയ്ക്ക് സാധിക്കുമോ എന്നാണ് വാഹന ലോകം ഉറ്റുനോക്കുന്നത്. സെൽറ്റോസും ക്രെറ്റയും തമ്മിലുള്ള ഒരു താരതമ്യം പഠനം ഇതാ.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

ഡിസൈൻ

അടിമുടി പരിഷ്ക്കരണങ്ങളുമായാണ് രണ്ടാംതലമുറ ക്രെറ്റയെ ഹ്യുണ്ടായി പുറത്തിറക്കിയിരിക്കുന്നത്. പുതിയ മോഡലിൽ എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പ് യൂണിറ്റുകൾക്ക് ചുറ്റുമായി സി ആകൃതിയിലുള്ള എൽഇഡി ഡിആർഎല്ലുകൾ ലഭിക്കുന്നു. അതോടൊപ്പം പരന്നുകിടക്കുന്ന ഏറ്റവും പുതിയ കാസ്‌കേഡിംഗ് ഗ്രില്ലും എസ്‌യുവിയിൽ നൽകിയിരിക്കുന്നു.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

പുതിയ ക്രെറ്റയുടെ വശങ്ങളിൽ എല്ലായിടത്തും ഷാർപ്പ് ക്രീസുകളുണ്ട്. വീൽ ആർച്ചുകളും മുമ്പത്തേതിനേക്കാൾ കൂടുതൽ മസ്ക്കുലറും സ്പോർട്ടിയുമാണ്.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

കിയ സെൽറ്റോസ് കൂടുതൽ പ്രീമിയം രൂപത്തിലും വൃത്തിയുള്ള ഫ്ലോയിംഗ് ലൈനുകളുമായാണ് വരുന്നത്. ടൈഗർ നോസ് ഗ്രിൽ, സ്ക്വയർ ഔട്ട് വീൽ ആർച്ചുകൾ, പിന്നിൽ എൽഇഡി ടെയിൽ ‌ലൈറ്റുകൾ എന്നിവയ്ക്ക് മുകളിലൂടെ വിപുലീകരിച്ച എൽഇഡി ഡി‌ആർ‌എല്ലുകൾ എല്ലാം കിയ സെൽറ്റോസിന് പ്രീമിയവും നോൺസെൻസ് സ്റ്റൈലിംഗും നൽകുന്നു.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

ഇന്റീരിയറുകളും സവിശേഷതകളും

പുതിയ ഹ്യുണ്ടായി ക്രെറ്റയുടെ ഇന്റീരിയറുകൾ പൂർണമായും കറുത്ത നിറത്തിലാണ് പൂർത്തിയാക്കിയിരിക്കുന്നത്. അതോടൊപ്പം എസ്‌യുവിയുടെ ഡാഷ്‌ബോർഡിൽ ഒരു വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും വാഗ്ദാനം ചെയ്യുമെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

ഡ്യുവൽ ടോൺ ഫോക്‌സ് ലെതർ ഇന്റീരിയർ, മൗണ്ട് ചെയ്ത നിയന്ത്രണങ്ങളുള്ള പുതുതായി രൂപകൽപ്പന ചെയ്ത സ്റ്റിയറിംഗ് വീൽ, നിരവധി പുതിയ ഉപകരണങ്ങൾ എന്നിവയും ഇന്റീരിയർ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ചിത്രങ്ങൾ വെളിപ്പെടുത്തുന്നു.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

പുതിയ 2020 ഹ്യുണ്ടായി ക്രെറ്റയ്ക്ക് ബ്രാൻഡിന്റെ ഏറ്റവും പുതിയ ബ്ലൂ ലിങ്ക് കണക്റ്റിവിറ്റി സാങ്കേതികവിദ്യ ലഭിക്കുമെന്നാണ് സൂചന. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയെയും ഇൻഫോടെയിൻമെന്റ് സിസ്റ്റം പിന്തുണയ്ക്കുന്നു.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

കിയ സെൽറ്റോസിന്റെ ക്യാബിൻ കൂടുതൽ പ്രീമിയം അനുഭവമാണ് നൽകുന്നത്. പ്രധാനമായും ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തുള്ള വലിയ ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റമാണ് ഈ ലുക്കിന് കാരണം. ഉയർന്ന വകഭേദങ്ങളിൽ ഫോക്സ് ലെതർ അപ്ഹോൾസ്റ്റേർഡ് സീറ്റുകൾ, ഡ്യുവൽ-ടോൺ ക്യാബിൻ, ആംബിയന്റ് ലൈറ്റിംഗ് തുടങ്ങിയ നിരവധി സവിശേഷതകളും വാഹനത്തിൽ കിയ വാഗ്ദാനം ചെയ്യുന്നു.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

സവിശേഷതകൾ

1.4 ലിറ്റർ, 1.6 ലിറ്റർ പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളുമായാണ് നിലവിലെ ഹ്യുണ്ടായി ക്രെറ്റ വിപണിയിൽ എത്തുന്നത്. എന്നാൽ ഈ എഞ്ചിനുകൾ പൂർണമായും നിർത്താൻ ഹ്യുണ്ടായി തീരുമാനിച്ചിട്ടുണ്ട്. പകരം കിയ സെൽറ്റോസിന് കരുത്തേകുന്ന അതേ എഞ്ചിനുകൾ രണ്ടാം തലമുറ ക്രെറ്റയിലേക്ക് ഉൾപ്പെടുത്തും.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

ഇതിനർത്ഥം പുതിയ ക്രെറ്റയും കിയ സെൽറ്റോസും രാജ്യത്ത് ഒരേ എഞ്ചിൻ ഓപ്ഷനുകളോടെ വിപണിയിൽ എത്തുമെന്നാണ്. 115 bhp ഉത്പാദിപ്പിക്കുന്ന 1.5 ലിറ്റർ പെട്രോൾ, ഡീസൽ യൂണിറ്റും 140 bhp കരുത്തേകുന്ന 1.4 ലിറ്റർ ടർബോ പെട്രോളും ക്രെറ്റയിൽ ഇടംപിടിക്കും.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

കിയ സെൽറ്റോസിന്റെ അതേ ഗിയർബോക്സ് ഓപ്ഷനുകളും 2020 ക്രെറ്റയ്ക്ക് ഉപയോഗിക്കാൻ കഴിയും. എല്ലാ വകഭേദങ്ങളിലും ലഭ്യമായ സ്റ്റാൻഡേർഡ് ആറ് സ്പീഡ് മാനുവൽ ഇതിൽ ഉൾപ്പെടും. അതേസമയം 1.5 ലിറ്റർ പെട്രോളിൽ ഒരു സിവിടി ഗിയർബോക്സും, 1.5 ലിറ്റർ ഡീസലിൽ ഐവിടിയും 1.4 ലിറ്റർ ടർബോ-പെട്രോൾ യൂണിറ്റുള്ള ഏഴ് സ്പീഡ് ഡിസിടിയും ഓപ്,ണലായി ലഭിച്ചേക്കും.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

വില

നിലവിലെ ഹ്യുണ്ടായി ക്രെറ്റയ്ക്ക് 10 ലക്ഷം മുതൽ 16 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പുതിയ മോഡലിന് അൽപ്പം ഉയർന്ന വില ലഭിച്ചേക്കും. അതായത് 2020 മോഡലിന് 11 ലക്ഷം മുതൽ 17.5 ലക്ഷം രൂപ വരെയാണ് വില പ്രതീക്ഷിക്കുന്നത്.

2020 ഹ്യുണ്ടായി ക്രെറ്റയും VS കിയ സെൽറ്റോസ്; ഒരു താരതമ്യം

കിയ സെൽറ്റോസും ഇതേ വില ശ്രേണിയിലാണ് എത്തുന്നത്. അടിസ്ഥാന മോഡലിന് 9.89 ലക്ഷം രൂപയും ഉയർന്ന മോഡലിന് 17.34 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Creta Vs Kia Seltos Comparison. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X