മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതരിപ്പിക്കും

ആഢംബര കാറുകളോട് കിടപിടിക്കുന്ന സൗന്ദര്യവുമായി 2014-ലാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലേക്ക് ഹ്യുണ്ടായി i20-യെ അവതരിപ്പിക്കുന്നത്. ശ്രേണിയില്‍ എതിരാളികള്‍ പിടിമുറുക്കിയതോടെ പുതിയൊരു പതിപ്പിനെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

വാഹനത്തിന്റെ പുതുതലമുറ 2020 -ഓടെ വീണ്ടുമെത്തുമെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതു വ്യക്തമാക്കി നിരവധി തവണ വാഹനം പരീക്ഷണ ഓട്ടം നടത്തുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വരുകയും ചെയ്തു. ഒരുപിടി മാറ്റങ്ങളോടെയാകും വാഹനം വിപണിയില്‍ എത്തുക.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

പുതിയ മോഡലുകള്‍ക്കൊപ്പം ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പുകളെയും അധികം വൈകാതെ ഹ്യുണ്ടായി വിപണിയില്‍ എത്തിക്കും. നടക്കാനിരിക്കുന്ന ഓട്ടോ എക്‌സ്‌പോയില്‍ പുതുതലമുറ ക്രെറ്റയെ അവതരിപ്പിക്കുമെന്ന് കമ്പനി വെളിപ്പെടുത്തി കഴിഞ്ഞു.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതുതലമുറ i20 -യെ അവതരിപ്പിക്കുന്നത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2020 ജൂണ്‍ മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിട്ടിരിക്കുന്നത് എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

മൊത്തത്തിലുള്ള രൂപഘടനയില്‍ മാറ്റം വരുത്താതെ ഫീച്ചറുകളിലും, കൂടുതല്‍ സ്റ്റെലിങ്ങിലും ഊന്നല്‍ നല്‍കിയാകും വാഹനത്തെ വിപണിയില്‍ എത്തിക്കു. നിലവില്‍ ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ്, മാരുതി ബലേനോ തുടങ്ങിയവരാണ് മുഖ്യ എതിരാളികള്‍ എങ്കിലും അധികം വൈകാതെ ടാറ്റ ആള്‍ട്രോസ് കൂടി എത്തുന്നതോടെ മത്സരം കടുക്കുമെന്നാണ് റിപ്പോര്‍ട്ട്.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

ഇതോടെയാണ് i20 -യുടെ മുഖംമിനുക്കാന്‍ കൊറിയന്‍ വാഹന നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്. നിലവില്‍ ഹ്യുണ്ടായി മോഡലുകളിലെ ഹൈലറ്റ് ഫീച്ചറായ ബ്ലുലിങ്ക് കണക്ടിവിറ്റി പുതിയ പതിപ്പിലും ഇടംപിടിച്ചേക്കും. 2014 -ല്‍ വിപണിയില്‍ അവതരിപ്പിച്ച് പതിപ്പിനെ 2017-ല്‍ എലൈറ്റ് i20 യായി കമ്പനി പുതുക്കിയിരുന്നു.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

എന്നാല്‍, ഇതില്‍ നിന്നെല്ലാം നിരവധി മാറ്റങ്ങളും ഒരുപിടി പുതിയ ഫീച്ചറുകളുമായാണ് പുതുതലമുറ i20 പുനര്‍ജനിക്കുക. ക്യാബിനിന് കൂടുതല്‍ ആഡംബരഭാവം നല്‍കുന്നതിനൊപ്പം കൂടുതല്‍ സ്ഥല സൗകര്യവും ഉള്‍പ്പെടുത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

ഹാച്ച്ബാക്കിന്റെ മുന്‍വശത്ത് ഒരു കാസ്‌കേഡിങ് ഗ്രില്ലും സ്ലീക്കര്‍ ഹെഡ്‌ലാമ്പുകളും ലഭ്യമാകും. അതോടൊപ്പം പരിഷ്‌കരിച്ച എല്‍ഇഡി ടെയില്‍ ലാമ്പുകളും ബമ്പറും ഉപയോഗിച്ച് പിന്‍ഭാഗത്തെയും കമ്പനി നവീകരിച്ചേക്കും. കൂടുതല്‍ സവിശേഷതള്‍ ഉള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിറ്റം, ഇലക്ട്രോണിക് സണ്‍റൂഫ് എന്നിവ പുതിയ പതിപ്പിനെ കൂടുതല്‍ ആകര്‍ഷകമാക്കും.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ മൂന്നാം തലമുറ മോഡലില്‍ ഉള്‍പ്പെടുത്തിയാല്‍ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ ആദ്യമായാകും ഈ ഓപ്ഷന്‍ സ്ഥാനം പിടിക്കുക. ഉയര്‍ന്ന വകഭേദമായ ആസ്ത പതിപ്പില്‍ മാത്രമായിരിക്കും ഈ സവിശേഷത ഉള്‍പ്പെടുത്തുകയെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

മെക്കാനിക്കല്‍ ഫീച്ചറുകള്‍ സംബന്ധമായ കാര്യങ്ങള്‍ വ്യക്തമല്ലെങ്കിലും 2020 ഹ്യുണ്ടായി എലൈറ്റ് i20, നിലവിലുള്ള 1.2 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോളും വെന്യുവില്‍ നിന്നുള്ള 1.0 ലിറ്റര്‍ ടര്‍ബോ GDi യൂണിറ്റും വാഗ്ദാനം ചെയ്യും.

മത്സരം കടുപ്പിച്ച് ഹ്യുണ്ടായി; പുതുതലമുറ i20 ജൂണില്‍ അവതപ്പിക്കും

കിയ സെല്‍റ്റോസില്‍ നിന്നുള്ള 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനും ബിഎസ് VI -ന് അനുസൃതമായി പരിഷ്‌ക്കരിച്ച് വാഹനത്തില്‍ ഇടംപിടിക്കും.ചെറിയ T-GDI യൂണിറ്റില്‍ ആറ് സ്പീഡ് എംടിയും ഏഴ് സ്പീഡ് ഡിസിടിയും ആയിരിക്കും ഗിയര്‍ബോക്‌സ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai i20 India launch in June 2020. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X