പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായില്‍ നിന്നും ഉടന്‍ വിപണിയില്‍ എത്തുന്ന മോഡലാണ് പുതുതലമുറ i20. ഡീലര്‍ഷിപ്പുകളില്‍ എത്തിയ വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തു.

പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

നവംബര്‍ മാസത്തിന്റെ ആരംഭത്തില്‍ വാഹനത്തിന്റെ അവതരണം ഉണ്ടാകുമെന്നാണ് സൂചന. ഇപ്പോഴിതാ വാഹനത്തിന്റെ ഔദ്യോഗിക ടീസര്‍ ചിത്രങ്ങള്‍ കമ്പനി പങ്കുവെച്ചു. നേരത്തെ പുറത്തുവന്ന ചിത്രങ്ങളോട് സാമ്യം പുലര്‍ത്തുന്നതാണ് ടീസര്‍ ചിത്രങ്ങളും.

പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

ഇത് ആദ്യമായിട്ടാണ് വാഹനം സംബന്ധിച്ച് കമ്പനിയുടെ ഭാഗത്തുനിന്നും ഒരു ഔദ്യോഗിക ടീസര്‍ ചിത്രം പുറത്തുവരുന്നത്. പുതിയ ഹ്യുണ്ടായി i20 കമ്പനിയുടെ സെന്‍സസ് സ്‌പോര്‍ട്‌നെസ് ഡിസൈന്‍ തീം പിന്തുടരും.

MOST READ: 105 bhp കരുത്തിനൊപ്പം ലൈം ഗ്രീൻ റാപ്പിൽ അണിഞ്ഞൊരുങ്ങി മാരുതി ബലേനോ

പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

തിളങ്ങുന്ന കറുപ്പില്‍ വലിയ കാസ്‌കേഡിംഗ് ഫ്രണ്ട് ഗ്രില്‍, സ്ലീക്ക് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ത്രികോണ ആകൃതിയിലുള്ള ഫോഗ് ലാമ്പ് ഹൗസിംഗ് എന്നിവ പോലുള്ള സവിശേഷതകളോടെയാണ് മുന്‍ഭാഗം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

ഇതിന് ഒരു ഷാര്‍ക്ക് ഫിന്‍ ആന്റിന, ഡ്യുവല്‍ ടോണ്‍ അലോയ് വീലുകള്‍, ടെയില്‍ ലാമ്പുകള്‍ക്ക് ചുറ്റും ഒരു റിഫ്‌ലക്റ്റര്‍, ക്രോം സ്റ്റിപ്പ് എന്നിവയും ലഭിക്കും. പോളാര്‍ വൈറ്റ്, ഫിയറി റെഡ്, ടൈഫൂണ്‍ സില്‍വര്‍, ടൈറ്റന്‍ ഗ്രേ, സണ്‍ബേണ്‍ സ്വേ (ഓറഞ്ച്), സ്റ്റാര്‍റി നൈറ്റ് (ബ്ലാക്ക്) എന്നിവ ബാഹ്യ കളര്‍ ഓപ്ഷനുകളായി ഉള്‍പ്പെടാം.

MOST READ: 2020 സെപ്റ്റംബറില്‍ 1.18 ലക്ഷം യൂണിറ്റ് വില്‍പ്പനയുമായി ഹോണ്ട CB ഷൈന്‍

പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

ഈ കളര്‍ സ്‌കീമുകളില്‍, വൈറ്റ്, റെഡ് നിറമുള്ള രണ്ട് നിറങ്ങള്‍ ഇരട്ട ടോണുകളില്‍ വിപരീതമായി ബ്ലാക്ക് റുഫുകളുള്ള ഓഫറുകളും നല്‍കും. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിനെ അപേക്ഷിച്ച് അതിന്റെ അളവുകള്‍ വലുതായതിനാല്‍ പുതിയ i20 കൂടുതല്‍ വിശാലമാകുമെന്ന് പ്രതീക്ഷിക്കുന്നു.

പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായിയുടെ കൂടുതല്‍ സുരക്ഷിതവും, ഭാരം കുറഞ്ഞതുമായി FWD പ്ലാറ്റ്‌ഫോമിലാണ് പുതുതലമുറ i20 ഒരുങ്ങുന്നത്. പുതിയ ഡിസൈനിലുള്ള ഡാഷ്ബോര്‍ഡാണ് അകത്തളത്തെ മനോഹരമാക്കുന്നത്. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്പ്ലേകളും ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റവും ഇതില്‍ ഉള്‍പ്പെടുന്നു.

MOST READ: ഇന്ത്യയില്‍ പരീക്ഷണയോട്ടം ആരംഭിച്ച് റെനോ സോയി ഇലക്ട്രിക്; സ്‌പൈ ചിത്രങ്ങള്‍

പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, വയര്‍ലെസ് ചാര്‍ജിംഗ് സിസ്റ്റം, ബോസ് സൗണ്ട് സിസ്റ്റം, സണ്‍റൂഫ് എന്നിവ ഇതിന് ലഭിക്കും. പാര്‍ക്കിംഗ് സെന്‍സറുകള്‍, റിയര്‍ വ്യൂ ക്യാമറ, എബിഎസ്, ഇബിഡി എന്നിവ സ്റ്റാന്‍ഡേര്‍ഡായി നിരവധി സുരക്ഷാ ഉപകരണങ്ങളും ലഭ്യമാക്കിയേക്കുമെന്നാണ് സൂചന.

പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

ഹ്യുണ്ടായി വെന്യുവില്‍ നിന്നുള്ള എഞ്ചിന്‍ ഓപ്ഷനുകള്‍ തന്നെയാകും ഈ വാഹനത്തിലും നിര്‍മ്മാതാക്കള്‍ നല്‍കുക. 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍, 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിന്‍, 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകള്‍ വാഹനത്തില്‍ പ്രതീക്ഷിക്കാം.

MOST READ: വരാനിരിക്കുന്ന നിസാൻ മാഗ്നൈറ്റിന്റെ അഞ്ച് സെഗ്മെന്റ ഫസ്റ്റ് ഫീച്ചറുകൾ

പുതുതലമുറ i20-യുടെ ടീസര്‍ ചിത്രങ്ങള്‍ വെളിപ്പെടുത്തി ഹ്യുണ്ടായി

ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്‌സുകളായിരിക്കും വാഹനത്തില്‍ ഒരുങ്ങുക. മാരുതി ബലേനോ, ടാറ്റ ആള്‍ട്രോസ്, ടൊയോട്ട ഗ്ലാന്‍സ, ഹോണ്ട ജാസ് എന്നിവരാകും മോഡലിന്റെ എതിരാളികള്‍.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai i20 For India Officially Teased Before Launch. Read in Malayalam.
Story first published: Monday, October 26, 2020, 11:47 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X