അരങ്ങേറ്റത്തിന് തയാറെടുത്ത് പുത്തൻ ഹ്യുണ്ടായി i20; ഡീലഷിപ്പുകളിൽ എത്തിത്തുടങ്ങി

ഉത്സവ സീസൺ കൊഴുപ്പിക്കാനായി ഹ്യുണ്ടായിയുടെ മൂന്നാംതലമുറ i20 പ്രീമിയം ഹാച്ച്ബാക്ക് ഉടൻ വിപണിയിലേക്ക് എത്തും. അടുത്തിടെ ഔദ്യോഗികമായി വാഹനത്തിന്റെ ഉത്പാദനം ആരംഭിച്ച ബ്രാൻജ് ഇപ്പോൾ മോഡലിനെ ഡീലർഷിപ്പികളിലും എത്തിച്ചു തുടങ്ങിയിട്ടുണ്ട്.

അരങ്ങേറ്റത്തിന് തയാറെടുത്ത് പുത്തൻ ഹ്യുണ്ടായി i20; ഡീലഷിപ്പുകളിൽ എത്തിത്തുടങ്ങി

ഡീലർഷിപ്പിലെത്തിയ പുതിയ 2020 ഹ്യുണ്ടായി i20-യുടെ ചിത്രങ്ങൾ കാറിന്റെ ഡിസൈൻ വിശദാംശങ്ങളും അകക്കാഴ്ച്ചയും വ്യക്തമാക്കുന്നുണ്ട്. അന്താരാഷ്‌ട്ര മോഡലിന് സമാനമായ ഡിസൈനാണ് ഹാച്ച്ബാക്ക് ആഭ്യന്തര വിപണിയിലും പരിചയപ്പെടുത്തുന്നത്.

അരങ്ങേറ്റത്തിന് തയാറെടുത്ത് പുത്തൻ ഹ്യുണ്ടായി i20; ഡീലഷിപ്പുകളിൽ എത്തിത്തുടങ്ങി

അകത്തളത്തിലേക്ക് നോക്കിയാൽ സെൻട്രൽ എസി വെന്റുകൾ ഡാഷ്‌ബോർഡിലെ വരികളുമായി ഭംഗിയായി സംയോജിപ്പിച്ചിരിക്കുന്നു. 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സംവിധാനമാണ് ക്യാബിന്റെ മറ്റൊരു പ്രത്യേകത.

MOST READ: നിരത്തുവാഴാൻ അർബൻ ക്രൂയിസർ; ഡെലിവറി ആരംഭിച്ച് ടൊയോട്ട

അരങ്ങേറ്റത്തിന് തയാറെടുത്ത് പുത്തൻ ഹ്യുണ്ടായി i20; ഡീലഷിപ്പുകളിൽ എത്തിത്തുടങ്ങി

ഇന്ത്യൻ പതിപ്പ് i20 ഒരു ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ വാഗ്ദാനം ചെയ്യും. പക്ഷേ കോൺഫിഗർ ചെയ്യാവുന്ന യൂണിറ്റ് അന്താരാഷ്ട്ര മോഡലിന് സമാനമല്ല എന്നത് ശ്രദ്ധേയമാണ്. പകരം 2020 ഹ്യുണ്ടായി വെർനയിൽ ലഭിക്കുന്ന അതേ ക്ലസ്റ്ററായിരിക്കും ഇത്.

അരങ്ങേറ്റത്തിന് തയാറെടുത്ത് പുത്തൻ ഹ്യുണ്ടായി i20; ഡീലഷിപ്പുകളിൽ എത്തിത്തുടങ്ങി

ബിഎസ്-VI ഹോണ്ട ജാസിനെ പിന്തുടർന്ന് സെഗ്മെന്റിൽ i20-യും സൺറൂഫ് വാഗ്‌ദാനം ചെയ്യും. കൂടുതൽ പ്രീമിയമാക്കാൻ വരാനിരിക്കുന്ന ഹ്യുണ്ടായി പ്രീമിയം ഹാച്ചിൽ ഡ്യുവൽ-ടോൺ ഇന്റീരിയർ തീമും, ലെതറെറ്റ് അപ്ഹോൾസ്റ്ററിയും നൽകും.

MOST READ: രാജ്യത്തുടനീളം ഡീലർഷിപ്പ് ശൃംഖല വ്യാപിപ്പിച്ച് റെനോ

അരങ്ങേറ്റത്തിന് തയാറെടുത്ത് പുത്തൻ ഹ്യുണ്ടായി i20; ഡീലഷിപ്പുകളിൽ എത്തിത്തുടങ്ങി

മൾട്ടി ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ക്രൂയിസ് കൺട്രോൾ, ബോസ് സ്റ്റീരിയോ സിസ്റ്റം, ക്ലൈമറ്റ് കൺട്രോൾ, സെന്റർ ആംസ്ട്രെസ്റ്റ് (ഫ്രണ്ട്, റിയർ സീറ്റുകൾ), ഇൻ-ക്യാബിൻ എയർ പ്യൂരിഫയർ എന്നിവയ്‌ക്കൊപ്പം വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗ് പാഡും കാറിൽ ഇടംപിടിക്കും.

അരങ്ങേറ്റത്തിന് തയാറെടുത്ത് പുത്തൻ ഹ്യുണ്ടായി i20; ഡീലഷിപ്പുകളിൽ എത്തിത്തുടങ്ങി

ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ ടെക്കും 2020 മോഡലിൽ ഹ്യുണ്ടായി ഉറപ്പാക്കും. പുതിയ i20-യിൽ മൂന്ന് എഞ്ചിൻ ഓപ്ഷനുകളായിരിക്കും തെരഞ്ഞെടുക്കാൻ സാധിക്കുക. അതിൽ 1.2 ലിറ്റർ NA പെട്രോൾ, 1.0 ലിറ്റർ, ടർബോചാർജ്ഡ്, 1.5 ലിറ്റർ ഡീസൽ എന്നിവയായിരിക്കും അതിൽ ഉൾപ്പെടുക.

MOST READ: വിടപറയാൻ ഒരുങ്ങി എക്‌സെന്റ്; വെബ്‌സൈറ്റിൽ നിന്നും പിൻവലിച്ച് ഹ്യുണ്ടായി

അരങ്ങേറ്റത്തിന് തയാറെടുത്ത് പുത്തൻ ഹ്യുണ്ടായി i20; ഡീലഷിപ്പുകളിൽ എത്തിത്തുടങ്ങി

ആറ് മോണോടോൺ കളറുകളും രണ്ട് ഡ്യുവൽ ടോൺ കളർ ഓപ്ഷനിലും ബ്രാൻഡ് പുത്തൻ i20 യെ അണിയിച്ചൊരുക്കും. ടൈഫൂൺ സിൽവർ, സ്റ്റാർറി നൈറ്റ്, ടൈറ്റൻ ഗ്രേ, ഫിയറി റെഡ്, പോളാർ വൈറ്റ്, സൺ ബേൺ സ്വേ എന്നിവയാണ് സിംഗിൾ ടോണിൽ ലഭ്യമാകുന്നത്. അതേസമയം ഫിയറി റെഡ് + ബ്ലാക്ക്, 2 ടോൺ ബ്ലാക്ക് + വൈറ്റ് എന്നിവയാകും ഡ്യുവൽ ടോൺ ഓപ്ഷനുകളിൽ തെരഞ്ഞെടുക്കാൻ സാധിക്കുക.

അരങ്ങേറ്റത്തിന് തയാറെടുത്ത് പുത്തൻ ഹ്യുണ്ടായി i20; ഡീലഷിപ്പുകളിൽ എത്തിത്തുടങ്ങി

പുതിയ മൂന്നാംതലമുറ ഹ്യുണ്ടായി i20 ഇന്ത്യയിൽ എത്തുമ്പോൾ ഏകദേശം 5.5 ലക്ഷം മുതൽ 11 ലക്ഷം രൂപ വരെയായിരിക്കും എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. വിപണിയിൽ മാരുതി ബലേനോ, ഹോണ്ട ജാസ്, ടാറ്റ ആൾട്രോസ്, ടൊയോട്ട ഗ്ലാൻസ എന്നീ മോഡലുകളുമായാകും 2020 i20 മാറ്റുരയ്ക്കുക.

Source: GaadiWaadi

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai i20 Premium Hatchback Spied At Dealership. Read in Malayalam
Story first published: Friday, October 23, 2020, 16:16 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X