Just In
- 9 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
- 13 hrs ago
വിജയത്തിന് മാറ്റുകൂട്ടി ആനന്ദ് മഹീന്ദ്ര; ഇന്ത്യന്‍ ടീമിലെ ആറ് താരങ്ങള്‍ക്ക് ഥാര്‍ സമ്മാനിച്ചു
- 13 hrs ago
2020 ഡിസംബറിൽ 3.6 വളർച്ച കൈവരിച്ച് ബജാജ്; മോഡൽ തിരിച്ചുള്ള വിൽപ്പന റിപ്പോർട്ട്
- 14 hrs ago
ഇന്ത്യൻ വിപണിയിൽ തലമുറ മാറ്റത്തിനൊരുങ്ങുന്ന പ്രമുഖ മോഡലുകൾ
Don't Miss
- News
എല്‍ഡിഎഫ് ഇത്തവണ നൂറിലേറെ സീറ്റുകള്‍ നേടും; പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും എംഎം മണി
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Sports
ISL 2020-21: ഗോവയെ സമനിലയില്‍ തളച്ച് ബ്ലാസ്റ്റേഴ്സ്; ഏഴാം സ്ഥാനത്ത് കയറി
- Movies
രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ട ശ്രീധരൻ നായകനാകുന്നു, 'ഒരിലത്തണലിൽ'
- Finance
കേന്ദ്ര ബജറ്റില്‍ കേരളത്തിന് അര്‍ഹമായ പരിഗണന നൽകണം, കേന്ദ്രത്തിന് കത്തയച്ച് ജി സുധാകരൻ
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
i20; വയർലെസ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്ന ആദ്യ ഇന്ത്യൻ നിർമിത കാർ
മഹീന്ദ്ര ഥാറിന് ശേഷം ഇന്ത്യൻ വാഹന പ്രേമികൾ കാത്തിരുന്ന അവതരണമായിരുന്നു മൂന്നാംതലമുറ i20 പ്രീമിയം ഹാച്ച്ബാക്കിന്റേത്. മികച്ച ഡിസൈനും നിറയെ ഫീച്ചറുകളുമായി എത്തിയ മോഡലിനെ ഇരുകൈയ്യും നീട്ടിയാണ് വിപണി സ്വീകരിച്ചതും.

സവിശേഷതകളാൽ സമ്പന്നമായ ഈ കാർ ഇന്ന് ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിൽ പുതിയ മാനങ്ങളാണ് സൃഷ്ടിക്കുന്നത്. i20 അതിന്റെ എല്ലാ എതിരാളികളേക്കാളും മികച്ച രീതിയിൽ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും ഫീച്ചറുകളെ സംബന്ധിച്ചിടത്തോളം ഒന്നോ രണ്ടോ സെഗ്മെന്റുകളെ വെല്ലുവിളിക്കാനുള്ള ശേഷിയുമുണ്ട്.

ടോപ്പ് എൻഡ് ആസ്ത വേരിയന്റുകൾക്ക് 10.25 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം ലഭിക്കുമ്പോൾ മിഡ് ലെവൽ സ്പോർട്സ് പതിപ്പിന് 8.0 ഇഞ്ച് യൂണിറ്റ് ലഭിക്കും.
MOST READ: സിവിക്കിനും പുതുമോഡൽ ഒരുങ്ങുന്നു; ടീസർ വീഡിയോ പങ്കുവെച്ച് ഹോണ്ട

എന്നാൽ കൗതുകമുണർത്തുന്ന ഒരു കാര്യം പറയട്ടെ ഈ ചെറിയ 8.0 ഇഞ്ച് സ്ക്രീൻ ടോപ്പ് എൻഡ് വേരിയന്റുകൾ വാഗ്ദാനം ചെയ്യാത്ത സവിശേഷമായ കണക്റ്റിവിറ്റി സാങ്കേതികവിദ്യകളാണ് വാഗ്ദാനം ചെയ്യുന്നത്.

പുതുതലമുറ i20-യുടെ സ്പോർട്സ് വേരിയന്റിൽ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയാണ് ഹ്യുണ്ടായി അണിനിരത്തുന്നത്. നിലവിൽ ഇന്ത്യൻ വിപണിയിൽ 40 ലക്ഷം രൂപയിൽ താഴെയുള്ള മറ്റൊരു കാറിലും ഇത് ലഭ്യമാകില്ല എന്നതാണ് ഹൈലൈറ്റ്.
MOST READ: കാര്‍ണിവലിന് 2.5 ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കിയ

ലഭ്യമായ മൂന്ന് എഞ്ചിൻ ഓപ്ഷനിലും സ്പോർട്സ് വേരിയന്റ് കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. സ്പോർട്സ് 1.2 ലിറ്റർ പെട്രോൾ മാനുവലിന് വില 7.60 ലക്ഷം രൂപയും 1.2 ലിറ്റർ പെട്രോൾ IVT പതിപ്പിനായി 8.60 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്.

അതേസമയം1.0 ലിറ്റർ ടർബോ പെട്രോൾ സ്പോർട്സ് വേരിയന്റിന് ആറ് സ്പീഡ് iMT ഗിയർബോക്സ് ഓപ്ഷനാണ് ലഭിക്കുന്നത്. ഇതിന് 8.80 ലക്ഷം രൂപ വിലവരും. i20 സ്പോർട്സ് 1.5 ലിറ്റർ ഡീസൽ 6 മാനുവലിന് 9 ലക്ഷം രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്.
MOST READ: വാഹനങ്ങളുടെ ഫിറ്റ്നസിനും രജിസ്ട്രേഷൻ പുതുക്കലിനും ഫാസ്ടാഗ് നിർബന്ധമാക്കും

1.2 ലിറ്റർ നാല് സിലിണ്ടർ NA പെട്രോൾ എഞ്ചിൻ പരമാവധി 83 bhp കരുത്താണ് വികസിപ്പിക്കുന്നത്. ഇത് IVT മോഡലിൽ 88 bhp പവർ വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റർ ത്രീ സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിന് യഥാക്രമം 120 bhp കരുത്തിൽ 172 torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

മറുവശത്ത് ആറ് സ്പീഡ് മാനുവൽ ഗിയർബോക്സുമായി ജോടിയാക്കിയ 1.5 ലിറ്റർ ഓയിൽ ബർണർ യൂണിറ്റ് 100 bhp പവറിൽ 240 Nm torque ആണ് വാഗ്ദാനം ചെയ്യുന്നത്. മാരുതി സുസുക്കി ബലേനോ, ടാറ്റ ആൾട്രോസ്, ഫോക്സ്വാഗണ് പോളോ, ഹോണ്ട ജാസ്, ടൊയോട്ട ഗ്ലാൻസ തുടങ്ങിയ മോഡലുകളുമായാണ് പുതിയ i20 മാറ്റുരയ്ക്കുന്നത്.
MOST READ: ബാറ്ററികളില്‍ വിപുലീകൃത വാറന്റിയുമായി ഫോക്സ്വാഗണ്

പെട്രോള്‍, ഡീസല്‍ എഞ്ചിനുകളിലായി എത്തുന്ന മോഡലിന്റെ അടിസ്ഥാന വേരിയന്റിന് 6.80 ലക്ഷം രൂപയും ടോപ്പ് എന്‍ഡ് വേരിയന്റിന് 11.18 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. പുതിയ മോഡലിന്റെ വിൽപ്പന ആരംഭിക്കുന്നതോടെ വരും ദിവസങ്ങളിൽ മികച്ച വിൽപ്പനയായിരിക്കും ഹ്യുണ്ടായിക്ക് നേടാൻ സാധിക്കുക.