പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

മെയ് 25 മുതൽ യൂറോപ്പിലെ പ്ലാന്റിൽ പുതിയ i30-യുടെ ഉത്പാദനം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച് ഹ്യുണ്ടായി. ജനപ്രിയ മോഡൽ നിർമിക്കാനുള്ള ഉത്തരവാദിത്തം ഹ്യുണ്ടായിയുടെ ചെക്ക് റിപ്പബ്ളിക്കൻ മാനുഫാക്‌ചറിംഗ് യൂണിറ്റിനായിരിക്കും.

പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

2007 മുതൽ വിൽപ്പനയ്‌ക്കെത്തുന്ന ഈ മോഡൽ ഹാച്ച്ബാക്ക്, വാഗൺ, ഫാസ്റ്റ്ബാക്ക് എന്നിങ്ങനെ മൂന്ന് ബോഡി ശൈലിയിലാണ് നിലവിൽ ഹ്യുണ്ടായി i30 വിപണിയിൽ ഇടംപിടിക്കുന്നത്. യൂറോപ്പിൽ ഒരു ദശലക്ഷത്തിലധികം യൂണിറ്റുകൾ വിറ്റഴിക്കാൻ കമ്പനിക്ക് സാധിച്ചത് വാഹനത്തിന്റെ വിജയത്തിന് അടിവരയിടുന്നു.

പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

"I" പ്രിഫിക്‌സ് വഹിച്ച ആദ്യത്തെ ഹ്യുണ്ടായി കാറാണ് i30 എന്നും 2008 നവംബറിൽ ഫാക്‌ടറിയിലെ ശേഷി വർധിപ്പിച്ചപ്പോൾ വലിയ അളവിൽ ഉത്പാദിപ്പിച്ച ഹ്യുണ്ടായി ചെക്ക് റിപ്പബ്ളിക്കിന്റെ ആദ്യ മോഡലാണിതെന്നും ശ്രദ്ധേയമാണ്.

MOST READ: ഇന്തോനേഷ്യയിൽ അരങ്ങേറ്റം കുറിച്ച് റെനോ ക്വിഡ്

പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

മൂന്ന് ദശലക്ഷം യൂണിറ്റുകളുടെ നിർമ്മാണം എന്ന നാഴികക്കല്ല് കഴിഞ്ഞ വർഷം HMMC പ്ലാന്റ് ആഘോഷിച്ചു. ഒരു ദശലക്ഷം ട്യൂസോൺ എസ്‌യുവികൾ നിർമിച്ചതിന്റെ മറ്റൊരു നേട്ടവും ഇത് നേടി.

പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

ഹ്യുണ്ടായി ചെക്ക് റിപ്പബ്ളിക്കിൽ നിന്നുള്ള വാഹനങ്ങൾ അഞ്ച് ഭൂഖണ്ഡങ്ങളിലായി 70 ലധികം രാജ്യങ്ങളിലേക്ക് വിതരണം ചെയ്യുന്നു. ഇത് യൂറോപ്പിലെ ദക്ഷിണ കൊറിയൻ ബ്രാൻഡിന്റെ വ്യവസായത്തിന്റെ കാതലാണ്.

MOST READ: 2020 ഹോണ്ട സിറ്റി; നിർമാണം പുനരാംഭിക്കട്ടെ എന്നിട്ടാവാം അവതരണം

പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

വിദേശ വിപണിയിൽ i30 ബ്രാൻഡിന്റെ സ്ഥിരതയാർന്ന വിൽപ്പനക്കാരനാണ്. ഉചിതമായ, രൂപകൽപ്പന, വികസനം, മറ്റ് എഞ്ചിനീയറിംഗ് വശങ്ങൾ എന്നിവ അന്തിമ അസംബ്ലി വരെ അവിടെ നടക്കുന്നതിനാൽ യൂറോപ്പിലാണ് വാഹനത്തിന്റെ നിർമാണം കേന്ദ്രീരകിച്ചിരിക്കുന്നത്.

പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

ഏറ്റവും പുതിയ പതിപ്പ് അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ വിപുലമായി കണക്കാക്കപ്പെടുന്നു. സുരക്ഷ, സുഖസൗകര്യങ്ങൾ, കണക്റ്റഡ് സാങ്കേതികവിദ്യകൾ എന്നിവയുടെ കാര്യത്തിൽ വളരെയധികം മെച്ചപ്പെടുത്തലുകൾ പുതിയ i30 നേടുന്നു.

MOST READ: ഇരുപതിന്റെ നിറവിൽ ഹ്യുണ്ടായിയുടെ ആദ്യ എസ്‌യുവി സാന്റ ഫെ

പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

അതോടൊപ്പം 2020 ഹ്യുണ്ടായി i30-ക്ക് പുതുക്കിയ സ്റ്റൈലിംഗ്, അധിക കണക്റ്റിവിറ്റി സവിശേഷതകൾ, 48V മൈൽഡ്-ഹൈബ്രിഡ് എഞ്ചിൻ എന്നിവയും ആദ്യമായി ലഭിക്കും. പെർഫോമൻസിനെ അടിസ്ഥാനമാക്കിയുള്ള N വേരിയന്റ് ആദ്യമായി വാഗൺ ബോഡി ശൈലിയിലും ഇനി ലഭ്യമാക്കും.

പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

രണ്ട് ടർബോ പെട്രോൾ എഞ്ചിനുകൾ ഉപയോഗിച്ചാണ് സ്റ്റാൻഡേർഡ് i30 വാഗ്‌ദാനം ചെയ്യുന്നത്. ആദ്യത്തേത് 1.0 ലിറ്റർ ത്രീ സിലിണ്ടറും രണ്ടാമത്തേത് 1.5 ലിറ്റർ നാല് സിലിണ്ടർ യൂണിറ്റുമാണ്. ഇത് മോൾഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ജോടിയാക്കുന്നു.

MOST READ: പുതിയ ഷിറോൺ‌ പർ‌ സ്‌പോർ‌ട്ട് യൂറോപ്പിൽ അവതരിപ്പിച്ച് ബുഗാട്ടി

പുതിയ i30-യുടെ ഉത്പാദനം മെയ് 25-ന് ആരംഭിക്കാനൊരുങ്ങി ഹ്യുണ്ടായി

അതോടൊപ്പം 1.6 ലിറ്റർ ഡീസൽ എഞ്ചിനും i30-യുടെ ഭാഗമാണ്. N-ലൈൻ വേരിയന്റ് 1.5 ലിറ്റർ ടർബോ യൂണിറ്റിൽ നിന്ന് 160 bhp-യിൽ കൂടുതൽ ഉത്പാദിപ്പിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai i30 Production To start On May 25. Read in Malayalam
Story first published: Saturday, May 23, 2020, 18:37 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X