Just In
- 17 min ago
റാപ്പിഡ് സിഎൻജി ഉടൻ ഇന്ത്യയിലേക്ക്; സ്ഥിരീകരണവുമായി സാക് ഹോളിസ്
- 46 min ago
എര്‍ട്ടിഗ, XL6 മോഡലുകളുടെ വില്‍പ്പനയില്‍ ഇടിവ്; ഡീസല്‍ പതിപ്പ് തിരികെയെത്തിക്കാന്‍ മാരുതി
- 1 hr ago
2021 നോട്ട് e-പവർ ഹാച്ച്ബാക്ക് വിപണിയിലെത്തിച്ച് നിസാൻ
- 1 hr ago
വിപണി പിടിച്ചടക്കി ടാറ്റ ആൾട്രോസ്; വിൽപ്പനയിൽ 143.48 ശതമാനത്തിന്റെ വളർച്ച
Don't Miss
- Movies
പരസ്പരം നോമിനേറ്റ് ചെയ്ത് മണിക്കുട്ടനും ഫിറോസും; ട്വിസ്റ്റുകള്‍ നിറച്ച് നോമിനേഷനുകള്‍
- News
കേരള തിരഞ്ഞെടുപ്പ് ഐക്കണായി സഞ്ജു സാംസൺ: ഇ ശ്രീധരനെ ഒഴിവാക്കി; ഫോട്ടോ നീക്കം ചെയ്യാൻ നിർദേശം
- Lifestyle
സാന്‍ഡീസ് ക്രാഫ്റ്റ് വേള്‍ഡ്; ഇഷ്ടങ്ങള്‍ റെക്കോര്‍ഡ് ആക്കി സന്ധ്യ
- Finance
ഏഴാം ദിവസവും പെട്രോള്‍, ഡീസല്‍ വിലയില്‍ മാറ്റമില്ല; ക്രൂഡ് വില 70 ഡോളര്‍ കടന്നു
- Sports
IPL 2021: 20ാം ഓവറില്‍ ഏറ്റവും ആക്രമകാരിയാര്? ഹര്‍ദികും പൊള്ളാര്ഡുമല്ല, അതൊരു സിഎസ്കെ താരം
- Travel
തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്റാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ
ഇരുപതു വർഷത്തിലേറെയായി അന്താരാഷ്ട്ര വിപണിയിൽ എത്തുന്ന സാന്റാ ഫെ എസ്യുവിയുടെ പുത്തൻ മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി. അതിന്റെ ഭാഗമായി വാഹനത്തിന്റെ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു.

ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നതുപോലെ എസ്യുവിക്ക് ഒരു പ്രീമിയം മേക്ക് ഓവറാണ് ലഭിക്കുന്നത്. മാറ്റങ്ങളിൽ പ്രധാനം ഒരു പുതിയ രൂപത്തിലുള്ള ഹ്യുണ്ടായിയുടെ ഗ്രിൽ തന്നെയാണ്.

പുതിയ രൂപത്തിൽ ഹ്യുണ്ടായി ഗ്രിൽ ഫ്രെയിം പുതിയ സാന്റാ ഫെയുടെ മുഖത്തേക്ക് വ്യാപിക്കുന്നു. സ്ലിറ്റ് പോലുള്ള എൽഇഡികൾ ഉയർന്നതും ലംബമായി ഓറിയന്റഡ് യൂണിറ്റുകളുമായാണ് ഒരുക്കിയിരിക്കുന്നത്. 2021 സാന്റെ ഫെയുടെ ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡിആർഎൽ) സിഗ്നേച്ചറും പുതിയതാണ്. അത് 'ടി' ആകൃതിയായി വിവരിക്കുന്നു.
MOST READ: റാപ്പിഡ് TSI അവതരിപ്പിച്ച് സ്കോഡ; വില 7.49 ലക്ഷം രൂപ

നവീകരിച്ച ലൈറ്റിംഗ് സിഗ്നേച്ചർ ഹ്യുണ്ടായിയുടെ പുതിയ ഇന്റഗ്രേറ്റഡ് വെഹിക്കിൾ ആർക്കിടെക്ചറിലേക്ക് വിരൽ ചൂണ്ടുന്നു. ഇത് ഭാവി മോഡലുകളിലും ഫെയ്സ്ലിഫ്റ്റുകളിലും കാണുമെന്ന് പ്രതീക്ഷിക്കാം.

മെക്കാനിക്കൽ ഭാഗങ്ങളിലേക്ക് നോക്കിയാൽ പുതിയ N3 മോഡുലാർ ആർക്കിടെക്ചറിലാണ് പുത്തൻ എസ്യുവിയെ ഹ്യുണ്ടായി തയാറാക്കിയിരിക്കുന്നത്. ബ്രാൻഡിന്റെ ഈ പുതിയ പ്ലാറ്റ്ഫോമിൽ വിപണിയിൽ എത്തുന്ന യൂറോപ്പിലെ ആദ്യത്തെ മോഡലായിരിക്കും സാന്റാ ഫെ എന്ന് ഹ്യുണ്ടായി പറയുന്നു.
MOST READ: സ്കോഡ സൂപ്പർബ് ഫെയ്സ്ലിഫ്റ്റ് എത്തി; വില 29.99 ലക്ഷം മുതൽ

എഞ്ചിന്റെ കാര്യത്തിലും കാര്യമായ പരിഷ്ക്കരണം എസ്യുവി അവതരിപ്പിച്ചേക്കും. ഇത് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾ ആസൂത്രണം ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സാന്റാ ഫെ ഇന്ത്യയിൽ നിർത്തലാക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ ഹ്യുണ്ടായി മുൻനിര മോഡലിനെ വീണ്ടും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

ഹ്യുണ്ടായിയുടെ ആദ്യത്തെ സ്പോർട്സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്യുവി) ആയി 2000 -ത്തിലാണ് ആദ്യ തലമുറ സാന്റ ഫെയെ ബ്രാൻഡ് പുറത്തിറക്കിയത്. തുടർന്ന് വേഗത്തിൽ തന്നെ ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായി സാന്റാ ഫെ മാറി.
MOST READ: എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

ഡിസൈൻ, സാങ്കേതികവിദ്യ, ക്യാബിൻ, സുഖസൗകര്യങ്ങൾ എന്നിവയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം ഒരു ഇതിഹാസമാണ് സാന്റാ ഫെയെന്ന് കമ്പനിയുടെ യൂറോപ്യൻ മാർക്കറ്റിംഗ്, പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് ആൻഡ്രിയാസ്-ക്രിസ്റ്റോഫ് ഹോഫ്മാൻ അടുത്തിടെ അഭിപ്രായപ്പെട്ടു.

ഇരുപതു വർഷക്കാലയളവിനുള്ളിൽ ആഗോളതലത്തിൽ സാന്റ ഫെയുടെ 52.6 ലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന നടത്താനും കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിക്ക് കഴിഞ്ഞു.