പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്റാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

ഇരുപതു വർഷത്തിലേറെയായി അന്താരാഷ്‌ട്ര വിപണിയിൽ എത്തുന്ന സാന്റാ ഫെ എസ്‌യുവിയുടെ പുത്തൻ മോഡൽ പുറത്തിറക്കാൻ ഒരുങ്ങുകയാണ് കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായി. അതിന്റെ ഭാഗമായി വാഹനത്തിന്റെ ടീസർ ചിത്രം കമ്പനി പുറത്തുവിട്ടു.

പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

ചിത്രങ്ങളിൽ നിന്നും വ്യക്തമാകുന്നതുപോലെ എസ്‌യുവിക്ക് ഒരു പ്രീമിയം മേക്ക് ഓവറാണ് ലഭിക്കുന്നത്. മാറ്റങ്ങളിൽ പ്രധാനം ഒരു പുതിയ രൂപത്തിലുള്ള ഹ്യുണ്ടായിയുടെ ഗ്രിൽ തന്നെയാണ്.

പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

പുതിയ രൂപത്തിൽ ഹ്യുണ്ടായി ഗ്രിൽ ഫ്രെയിം പുതിയ സാന്റാ ഫെയുടെ മുഖത്തേക്ക് വ്യാപിക്കുന്നു. സ്ലിറ്റ് പോലുള്ള എൽഇഡികൾ ഉയർന്നതും ലംബമായി ഓറിയന്റഡ് യൂണിറ്റുകളുമായാണ് ഒരുക്കിയിരിക്കുന്നത്. 2021 സാന്റെ ഫെയുടെ ഡേടൈം റണ്ണിംഗ് ലൈറ്റ് (ഡി‌ആർ‌എൽ) സിഗ്‌നേച്ചറും പുതിയതാണ്. അത് 'ടി' ആകൃതിയായി വിവരിക്കുന്നു.

MOST READ: റാപ്പിഡ് TSI അവതരിപ്പിച്ച് സ്‌കോഡ; വില 7.49 ലക്ഷം രൂപ

പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

നവീകരിച്ച ലൈറ്റിംഗ് സിഗ്‌നേച്ചർ ഹ്യുണ്ടായിയുടെ പുതിയ ഇന്റഗ്രേറ്റഡ് വെഹിക്കിൾ ആർക്കിടെക്‌ചറിലേക്ക് വിരൽ ചൂണ്ടുന്നു. ഇത് ഭാവി മോഡലുകളിലും ഫെയ്‌സ്‌ലിഫ്റ്റുകളിലും കാണുമെന്ന് പ്രതീക്ഷിക്കാം.

പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

മെക്കാനിക്കൽ ഭാഗങ്ങളിലേക്ക് നോക്കിയാൽ പുതിയ N3 മോഡുലാർ ആർക്കിടെക്ചറിലാണ് പുത്തൻ എസ്‌യുവിയെ ഹ്യുണ്ടായി തയാറാക്കിയിരിക്കുന്നത്. ബ്രാൻഡിന്റെ ഈ പുതിയ പ്ലാറ്റ്ഫോമിൽ വിപണിയിൽ എത്തുന്ന യൂറോപ്പിലെ ആദ്യത്തെ മോഡലായിരിക്കും സാന്റാ ഫെ എന്ന് ഹ്യുണ്ടായി പറയുന്നു.

MOST READ: സ്കോഡ സൂപ്പർബ് ഫെയ്‌സ്‌ലിഫ്റ്റ് എത്തി; വില 29.99 ലക്ഷം മുതൽ

പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

എഞ്ചിന്റെ കാര്യത്തിലും കാര്യമായ പരിഷ്ക്കരണം എസ്‌യുവി അവതരിപ്പിച്ചേക്കും. ഇത് ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് പതിപ്പുകൾ ആസൂത്രണം ചെയ്യുന്നുവെന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. സാന്റാ ഫെ ഇന്ത്യയിൽ നിർത്തലാക്കിയിട്ടുണ്ടെങ്കിലും ഭാവിയിൽ ഹ്യുണ്ടായി മുൻനിര മോഡലിനെ വീണ്ടും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം.

പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

ഹ്യുണ്ടായിയുടെ ആദ്യത്തെ സ്പോർട്‌സ് യൂട്ടിലിറ്റി വെഹിക്കിൾ (എസ്‌യുവി) ആയി 2000 -ത്തിലാണ് ആദ്യ തലമുറ സാന്റ ഫെയെ ബ്രാൻഡ് പുറത്തിറക്കിയത്. തുടർന്ന് വേഗത്തിൽ തന്നെ ഹ്യുണ്ടായിയുടെ ഏറ്റവും ജനപ്രിയ മോഡലുകളിൽ ഒന്നായി സാന്റാ ഫെ മാറി.

MOST READ: എസ്-ക്രോസ് പെട്രോളിന്റെ വിശദാംശങ്ങൾ പരിചയപ്പെടുത്തി മാരുതി സുസുക്കി

പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

ഡിസൈൻ, സാങ്കേതികവിദ്യ, ക്യാബിൻ, സുഖസൗകര്യങ്ങൾ എന്നിവയിൽ വികസിച്ചുകൊണ്ടിരിക്കുന്ന ഹ്യുണ്ടായിയെ സംബന്ധിച്ചിടത്തോളം ഒരു ഇതിഹാസമാണ് സാന്റാ ഫെയെന്ന് കമ്പനിയുടെ യൂറോപ്യൻ മാർക്കറ്റിംഗ്, പ്രൊഡക്റ്റ് വൈസ് പ്രസിഡന്റ് ആൻഡ്രിയാസ്-ക്രിസ്റ്റോഫ് ഹോഫ്മാൻ അടുത്തിടെ അഭിപ്രായപ്പെട്ടു.

പുതിയ ഭാവത്തിൽ ഹ്യുണ്ടായി സാന്ഫാ ഫെ ഒരുങ്ങുന്നു, അരങ്ങേറ്റം ഈ വർഷം തന്നെ

ഇരുപതു വർഷക്കാലയളവിനുള്ളിൽ ആഗോളതലത്തിൽ സാന്റ ഫെയുടെ 52.6 ലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപ്പന നടത്താനും കൊറിയൻ ബ്രാൻഡായ ഹ്യുണ്ടായിക്ക് കഴിഞ്ഞു.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
New Hyundai Santa Fe SUV Teased. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X