ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

ഇന്ത്യൻ വിപണിക്കായി പുതിയ എസ്‌യുവികളുടെ ഒരു ശ്രേണി തന്നെയാണ് അമേരിക്കൻ വാഹന നിർമാതാക്കളായ ജീപ്പ് ഒരുക്കുന്നത്. സബ്-4 മീറ്റർ എസ്‌യുവി, മിഡ് സൈസ് എസ്‌യുവി, ഏഴ് സീറ്റർ പ്രീമിയം എസ്‌യുവി സെഗ്‌മെന്റുകളിലേക്കാണ് പുത്തൻ മോഡലുകളെ കമ്പനി പരിചയപ്പെടുത്തുക.

ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

ഇതുകൂടാതെ, അടുത്ത വർഷം ജീപ്പ് കോമ്പസിന് മിഡ് ലൈഫ് പരിഷ്ക്കരണവും ബ്രാൻഡിന്റെ അജണ്ടയിലുണ്ട്. എങ്കിലും ശ്രേണിയിലേക്ക് ആദ്യം എത്തുക ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവിയായിരിക്കും. ഇത് അടുത്ത വർഷം തന്നെ രാജ്യത്ത് പുറത്തിറക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.

ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

ഇതിനോടകം തന്നെ പരീക്ഷണയോട്ടത്തിന് വിധേയമായ വാഹനത്തിനെ ഏറെ പ്രതീക്ഷയോടെയാണ് വിപണി കാത്തിരിക്കുന്നത്. ഏഴ് സീറ്റർ എസ്‌യുവി ജീപ്പ് കോമ്പസിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഒരുങ്ങുന്നതെങ്കിലും ഏഴ് സീറ്റർ എസ്‌യുവി അതിന്റെ ഡിസൈൻ ബിറ്റുകളിൽ ഭൂരിഭാഗവും ജീപ്പ് ഗ്രാൻഡ് കമാൻഡറുമായി പങ്കിടുന്നു.

MOST READ: ബ്രോങ്കോയുടെ പുതിയ അഡ്വഞ്ചർ കൺസെപ്റ്റുകളുമായി ഫോർഡ്

ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

എന്നിരുന്നാലും, ഡ്യുവൽ-ടോൺ ഫിനിഷും മേൽക്കൂര റെയിലുകളും അലോയ് വീലുകളും അതിന്റെ ശ്രേണിയിൽ ഒരു പ്രത്യേക രൂപം തന്നെ അടയാളപ്പെടുത്തും. സ്റ്റാൻഡേർഡ് സീറ്റർ കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ 7-സ്ലോട്ട് ഗ്രില്ലും പുതുക്കിയ ഫ്രണ്ട് ബമ്പറും വിപുലീകൃത ഗ്രാൻഡ് കോമ്പസിന്റെ മുൻവശത്ത് ഇടംപിടിക്കും.

ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

എങ്കിലും ഹെഡ്‌ലാമ്പുകൾക്ക് ഷാർപ്പ് ഡിസൈൻ ശൈലിയായിരിക്കും കമ്പനി ഒരുക്കുക. അതോടൊപ്പം ബമ്പറും ഫോഗ്‌ലാമ്പ് ഹൗസിംഗിനും ഇൻഡിക്കേറ്ററിനും പുതുരൂപം ലഭിക്കും. എസ്‌യുവിയുടെ വശങ്ങളിലും പിന്നിലും കാര്യമായ മാറ്റങ്ങളൊന്നും കാണാനാകില്ല.

MOST READ: ലാൻഡ് ക്രൂസർ പ്രാഡോയ്ക്ക് പുത്തൻ ഡീസൽ എഞ്ചിൻ സമ്മാനിച്ച് ടൊയോട്ട

ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

ജീപ്പ് ഗ്രാൻഡ് കോമ്പസ് 7 സീറ്ററിൽ ഡീസൽ എഞ്ചിൻ മാത്രമാകും വാഗ്‌ദാനം ചെയ്യുക. എസ്‌യുവിക്ക് കരുത്ത് പകരാൻ 173 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 2.0 ലിറ്റർ MJD ടർബോ മോട്ടോറാണ്. ഇതേ ഓയിൽ ബർണറിന്റെ ഇരട്ട-ടർബോ പതിപ്പും ജീപ്പ് ഉപയോഗിച്ചേക്കാം.

ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

അത് 200 bhp കരുത്തിൽ 450 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതായിരിക്കും. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സുകൾ ഓഫറിൽ ഉണ്ടാകും. കൂടാതെ എസ്‌യുവിക്ക് റിയർ-വീൽ-ഡ്രൈവും ഓപ്ഷണലായി ഓൾ-വീൽ ഡ്രൈവ് സംവിധാനവും ജീപ്പ് വാഗ്‌ദാനം ചെയ്‌തേക്കാം.

MOST READ: ഭീമൻ ടയറുകളിൽ ഓഫ്റോഡ് ലുക്കിലൊരുങ്ങി മഹീന്ദ്ര ഇൻവേഡർ

ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റുമായി സാമ്യമുള്ള അകത്തളം തന്നെയാകും ഏഴു സീറ്റര്‍ പതിപ്പിനും ജീപ്പ് സമ്മാനിക്കുക. എങ്കിലും ഇന്റീരിയറിൽ കുറെയേറെ മാറ്റങ്ങൾ ഉണ്ടാകുമെന്ന സൂചനയും കമ്പനി വൃത്തങ്ങൾ നൽകുന്നുണ്ട്.

ജീപ്പ് ഗ്രാൻഡ് കോമ്പസ് ഏഴ് സീറ്റർ എസ്‌യുവി അടുത്ത വർഷം വിപണിയിലേക്ക് എത്തും

ഫോര്‍ഡ് എന്‍ഡവര്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, എംജി ഹെക്‌ടർ പ്ലസ്, ടാറ്റ ഗ്രാവിറ്റാസ് തുടങ്ങിയ വ്യത്യസ്‌ത വിഭാഗങ്ങളിലെത്തുന്ന ഏഴ് സീറ്റർ എസ്‌യുവികളുമായി പുതിയ ജീപ്പ് ഗ്രാൻഡ് കോമ്പസ് വിപണിയിൽ മാറ്റുരയ്ക്കും. ഏകദേശം 30.0 ലക്ഷം രൂപ വരെ വാഹനത്തിന് എക്‌സ്‌ഷോറൂം വിലയും പ്രതീക്ഷിക്കാം.

Most Read Articles

Malayalam
കൂടുതല്‍... #ജീപ്പ് #jeep
English summary
New Jeep Grand Compass Seven Seater SUV Will Launch On 2021. Read in Malayalam
Story first published: Tuesday, September 1, 2020, 10:09 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X