ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

ആള്‍ട്യുറാസ് G4 ബിഎസ് VI പതിപ്പിനെ ഈ വര്‍ഷം വിപണിയില്‍ അവതരിപ്പിക്കുമെന്ന് മഹീന്ദ്ര നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. നിരവധി തവണ പരീക്ഷണ ഓട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവരുകയും ചെയ്തിരുന്നു.

ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

ടൊയോട്ട ഫോര്‍ച്യൂണര്‍, ഫോര്‍ഡ് എന്‍ഡവര്‍ എന്നീ മോഡലുകള്‍ കളംവാഴുന്ന പ്രീമിയം എസ്‌യുവി ശ്രേണിയിലേക്കാണ് ആള്‍ട്യുറാസ് G4 -നെ മഹീന്ദ്ര അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ബിഎസ് VI പതിപ്പിനെ അവതരിപ്പിക്കുന്നതിന് മുന്നോടിയായി വാഹനത്തിന്റെ ടീസര്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇടംപിടിച്ചു.

ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

നിലവില്‍ ബിഎസ് IV നിലവാരത്തിലുള്ള 2.2 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് വാഹനത്തിന് കരുത്തേകുന്നത്. ഈ എഞ്ചിന്‍ 181 bhp പവറും 420 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇടംപിടിച്ചിരിക്കുന്നത്.

MOST READ: ഫെയ്‌സ്‌ലിഫ്റ്റ് ഫേര്‍ച്യൂണറിന്റെ അരങ്ങേറ്റത്തിന് തീയതി കുറിച്ച് ടൊയോട്ട

ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് മോഡുകളും വാഹനത്തിന്റെ സവിശേഷതയാണ്. അതേസമയം പുതിയ ബിഎസ് VI പതിപ്പിന്റെ എഞ്ചിന്‍ സംബന്ധിച്ച വിവരങ്ങള്‍ ഒന്നും തന്നെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

പുതിയ പതിപ്പില്‍ ചെറിയ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. അലോയി വീലുകള്‍ക്ക് പുതിയ ഡിസൈനും, ഡ്യുവല്‍ ടോണ്‍ നിറവും നല്‍കിയേക്കും. അതിനൊപ്പം തന്നെ 7-സ്ലാറ്റ് വെര്‍ട്ടിക്കിള്‍ ഗ്രില്ലിന്റെ വലിപ്പം കമ്പനി വര്‍ദ്ധിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.

MOST READ: ബിഎസ് VI ഇംപെരിയാലെ 400 വില വെളിപ്പെടുത്തി ബെനലി

ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

പുതിയ ബമ്പറും വാഹനത്തിന്റെ സവിശേഷതയായിരിക്കും. അകത്തളത്തില്‍ കമ്പനി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയേക്കുമോ എന്നതിനെക്കുറിച്ച് ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. സാങ്യോങ് റെക്സ്റ്റണ്‍ G4 അടിസ്ഥാനത്തിലാണ് ആള്‍ട്യുറാസ് G4 -ന്റെ നിര്‍മാണം.

ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

രൂപത്തിലും ഈ സാദൃശ്യം പ്രകടമാണ്. കമ്പനിയുടെ ചാകന്‍ പ്ലാന്റിലാണ് ഇതിന്റെ നിര്‍മാണം നടക്കുക. വെര്‍ട്ടിക്കിള്‍ സ്ലാറ്റ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡേ ടൈം റണ്ണിങ് ലാമ്പുകള്‍, ഇലക്ട്രിക്ക് സണ്‍റൂഫ്, എന്നിവയാണ് വാഹനത്തിന്റെ പുറമേ ഉള്ള സവിശേഷതകള്‍.

MOST READ: ബജാജ് പ്ലാറ്റിന 110 H-ഗിയർ ബിഎസ് VI പതിപ്പ് പുറത്തിറങ്ങി

ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

ആഡംബരം നിറച്ചാണ് വാഹനത്തിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ലെതര്‍ ഫിനീഷ് ഡാഷ് ബോര്‍ഡ്, 9.2 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ടു സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഏഴ് ഇഞ്ച് എല്‍ഇഡി മീറ്റര്‍ കണ്‍സോള്‍ എന്നിവ അകത്തളത്തിലെ സവിശേഷതകളാണ്.

ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, റിവേഴ്സ് പാര്‍ക്കിങ് സെന്‍സര്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ഹില്‍ ഡിസെന്റ് കണ്‍ട്രോള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് എന്നിവയാണ് വാഹനത്തിലെ സുരക്ഷാ സന്നാഹങ്ങള്‍.

MOST READ: ആള്‍ട്ടോ K10 വില്‍പ്പന അവസാനിപ്പിച്ച് മാരുതി

ബിഎസ് VI ആള്‍ട്യുറാസ് G4 ടീസര്‍ പങ്കുവെച്ച് മഹീന്ദ്ര

വില സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. നിലവില്‍ വിപണിയില്‍ ഉള്ള മോഡലിന് 27.7 ലക്ഷം മുതല്‍ 30.7 ലക്ഷം രൂപ വരെയാണ് എക്സഷോറും വില.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Mahindra’s Upcoming Alturas G4 BS6 Teased Ahead Of Debut. Read in Malayalam.
Story first published: Saturday, April 25, 2020, 12:01 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X