മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

ഇന്ത്യയിൽ കോംപാക്ട് എസ്‌യുവികളുടെ ജനപ്രീതി ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുമ്പോൾ, വാഹന നിർമ്മാതാക്കൾ ഇതിനകം തന്നെ ഇല്ലെങ്കിൽ തങ്ങളുടെ മോഡൽ നിരയിൽ ഒരെണ്ണം ചേർക്കാൻ തിരക്കുകൂട്ടുന്നു.

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

മഹീന്ദ്ര & മഹീന്ദ്രയും ഫോർഡ് മോട്ടോർ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തിൽ ഇരു കമ്പനികളും ഒരു കോംപാക്ട് എസ്‌യുവി വിപണിയിൽ എത്തിക്കാനുള്ള ഒരുക്കത്തിലാണ്. ഒരേ എഞ്ചിൻ ഓപ്ഷനുകളുള്ള ഒരു പങ്കിട്ട പ്ലാറ്റ്ഫോമിലുമാവും വാഹനം നിർമ്മിക്കുന്നത്.

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

സമീപകാല റിപ്പോർട്ടുകൾ പ്രകാരം, ഫോർഡിൽ നിന്നും മഹീന്ദ്രയിൽ നിന്നും വരാനിരിക്കുന്ന കിയ സെൽറ്റോസ് എതിരാളി ഫോർഡിന്റെ മുൻ VX-772 പ്ലാറ്റ്ഫോമിൽ നിർമ്മിക്കപ്പെടും.

MOST READ: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ധോണിക്ക് റിട്ടയർമെന്റ് സമ്മാനമായി ഒരു അമേരിക്കൻ മസിൽ കാർ

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

4.4 മീറ്റർ വരെ നീളമുള്ള ഒരു വാഹനത്തെ പ്ലാറ്റ്ഫോം പിന്തുണയ്‌ക്കും. ഈ എസ്‌യുവികൾക്കായി ഫോർഡ് ആർക്കിടെക്ചർ നൽകുമെന്ന് തോന്നുന്നു, അതേസമയം മഹീന്ദ്ര വാഹനത്തിന് പവർപ്ലാന്റുകൾ നൽകും.

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച മൂന്ന് ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനുകൾ - 1.2 ലിറ്റർ, 1.5 ലിറ്റർ, 2 ലിറ്റർ എന്നിവയെല്ലാം ഇപ്പോൾ ഉപയോഗിക്കാൻ തയ്യാറാണെന്ന് മഹീന്ദ്ര & മഹീന്ദ്ര മാനേജിംഗ് ഡയറക്ടർ പവൻ ഗോയങ്ക നേരത്തെ സ്ഥിരീകരിച്ചിരുന്നു.

MOST READ: കാഴ്ച്ചയിൽ മിടുമിടുക്കൻ, ഇന്നോവ ക്രിസ്റ്റയുടെ TRD സ്പോർട്ടീവോ പതിപ്പുമായി ടൊയോട്ട

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

1.2 ലിറ്റർ ടർബോ-പെട്രോൾ ഫോർഡ് ഇക്കോസ്പോർട്ടിനെ ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു. 1.5 ലിറ്റർ മോട്ടോർ വരാനിരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ എതിരാളികളിലേക്കും, അടുത്ത തലമുറ XUV500 -നേയും ശക്തിപ്പെടുത്തും.

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

2.0 ലിറ്റർ യൂണിറ്റ് പുതിയ C എസ്‌യുവിയിൽ വാഗ്ദാനം ചെയ്യും. ഇത് നിലവിൽ മഹീന്ദ്രയുടെ പ്ലാറ്റ്ഫോമിൽ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

MOST READ: പരിഷ്ക്കരിച്ച ബോണവില്ലെ സ്പീഡ് മാസ്റ്റർ ഇന്ത്യയിൽ അവതരിപ്പിച്ച് ട്രയംഫ്; വില 11.33 ലക്ഷം രൂപ

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

ഈ മോഡൽ മിക്കവാറും അന്താരാഷ്ട്ര വിപണികളിലേക്ക് കയറ്റുമതി ചെയ്യുന്നത് ഫോർഡ് ആയിരിക്കും, എന്നിരുന്നാലും ഇതിനെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

വരാനിരിക്കുന്ന രണ്ട് എസ്‌യുവികൾക്ക് W601, W605 എന്നീ രഹസ്യനാമങ്ങൾ നൽകിയിട്ടുണ്ട്. ഉൽപ്പാദനച്ചെലവ് കുറയ്ക്കുന്നതിന്, W601 ഇരു കമ്പനികൾക്കുമായി ഫോർഡ് നിർമ്മിക്കും, W605 മഹീന്ദ്രയും നിർമ്മിക്കും.

MOST READ: ടർബോ-പെട്രോൾ കരുത്തിൽ കുതിക്കാൻ റെനോ ഡസ്റ്റർ എത്തി; പ്രാരംഭ വില 10.49 ലക്ഷം രൂപ

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

ഈ എസ്‌യുവികളുടെ വികസനത്തെക്കുറിച്ച് ഞങ്ങൾക്ക് സ്ഥിരീകരണമുണ്ടെങ്കിലും, അവയുടെ ലോഞ്ച് ടൈംലൈൻ ഇതുവരെ ലഭ്യമായിട്ടില്ല. 2021 -ൽ മഹീന്ദ്ര അടുത്ത തലമുറ XUV500 പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

XUV500 -ന്റെ ഫോർഡ് പതിപ്പ് 2022 -ൽ എത്തും. ഇക്കോസ്പോർട്ടിലെ എഞ്ചിൻ മാറ്റത്തെ സംബന്ധിച്ചിടത്തോളം ഇപ്പോൾ രണ്ട് ഊഹാപോഹങ്ങളാണുള്ളത്.

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

ആദ്യത്തേത് 2021 -ന്റെ രണ്ടാം പകുതിയിൽ ഫോർഡ് 1.2 ലിറ്റർ ടർബോ-പെട്രോൾ അവതരിപ്പിക്കും, ഇത് ഡ്രാഗൺ സീരീസ് 1.5 ലിറ്റർ മോട്ടോർ മാറ്റിസ്ഥാപിക്കും.

മഹീന്ദ്രയുടെ പുതിയ കോംപാക്ട് എസ്‌യുവി ഫോർഡ് VX-772 പ്ലാറ്റ്ഫോമിൽ ഒരുങ്ങും

രണ്ടാമത്തെ ഊഹം: ആദ്യമായി 2012 -ൽ വിപണിയിൽ അവതരിപ്പിക്കുകയും തുടർന്ന് 2017 -ൽ ഒരു മിഡ്‌ലൈഫ് ഫെയ്‌സ്‌ലിഫ്റ്റിന് വിധേയമായതുമായ നിലവിലെ തലമുറ ഫോർഡ് ഇക്കോസ്പോർട്ടിന്റെ അടുത്ത തലമുറയെ 2022 -ൽ ഫോർഡ് അവതരിപ്പിച്ചേക്കാം എന്നതാണ്.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Mahindra Compact SUV Will Be Made On Fords VX-772 Platform. Read in Malayalam.
Story first published: Tuesday, August 18, 2020, 13:55 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X