വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം, പുതിയ ഥാര്‍ ഒടുവില്‍ വിപണിയിലെത്തി. ഡിസൈനിലും, ഫീച്ചറുകളിലും എന്തിനെറെ വിലയില്‍ പോലും ഥാര്‍ പ്രേമികളെ അമ്പരപ്പിച്ചാണ് വാഹനം വിപണിയില്‍ എത്തുന്നത്.

വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

പ്രാരംഭ പതിപ്പിന് 9.8 ലക്ഷം രൂപയും, ഉയര്‍ന്ന ഓട്ടോമാറ്റിക് പതിപ്പിന് 13.75 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. പഴയ ഥാര്‍ പോലെ വില കുറവെന്ന് ചിലര്‍ പ്രതീക്ഷിക്കുണ്ടെങ്കിലും വാഹനത്തിലെ ഫീച്ചറുകള്‍ക്കോ, ആഢംബരത്തിനോ നിര്‍മ്മാതാക്കള്‍ ഒരു കുറവും വരുത്തിയിട്ടില്ലെന്നു വേണം പറയാന്‍.

വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

പ്രീമിയം എസ്‌യുവികള്‍ക്ക് സമാനമാണ് അകത്തളം. മികച്ച സപ്പോര്‍ട്ട് നല്‍കുന്ന സീറ്റുകള്‍, ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വൃത്താകൃതിയിലുള്ള എസി വെന്റുകള്‍, ക്ലൈമറ്റ് കണ്‍ട്രോള്‍ യൂണിറ്റ് എന്നിങ്ങനെയാണ് സെന്റര്‍ കണ്‍സോള്‍. ഗിയര്‍ ലിവറും, ഡ്രൈവ് മോഡിന്റെ ലിറവും, ഹാന്‍ഡ് ബ്രേക്കും, പവര്‍ വിന്‍ഡോ കണ്‍ട്രോള്‍ യൂണിറ്റുമാണ് മുന്‍നിര സീറ്റുകള്‍ക്കിടയില്‍ നല്‍കിയിട്ടുള്ളത്.

MOST READ: വാഹനം ഓടിക്കുമ്പോള്‍ മൊബൈല്‍ ഉപയോഗിക്കാം; 'നാവിഗേഷനു' മാത്രം

വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

എന്തായാലും ഇത് വില്‍പ്പന ഉയര്‍ത്തുമോ എന്നത് കാത്തിരുന്ന് തന്നെ കാണണം. ഡീലര്‍ഷിപ്പുകളില്‍ വാഹനത്തിനായുള്ള വലിയ കണക്കിലുള്ള അന്വേഷണങ്ങള്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തെരഞ്ഞെടുത്ത നഗരങ്ങളില്‍ ഡെമോ കാറുകളും ടെസ്റ്റ് ഡ്രൈവ് കാറുകളും ഇപ്പോള്‍ ലഭ്യമായതിനാല്‍, വാങ്ങുന്നവര്‍ക്ക് പുതിയ ഥാര്‍ അടുത്തറിയാന്‍ കഴിയും.

വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ വാഹനത്തിന്റെ ഡിസൈനിലെ ചില ഘടകങ്ങള്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. പ്രത്യേകിച്ച് മുന്നിലെ ഗ്രില്‍. പുതിയ ഗ്രില്‍ ആണെങ്കില്‍ കൂടിയും നിരവധി ആളുകള്‍ക്ക് ഇന്നും പഴയ ഗ്രില്‍ തന്നെയാണ് ഇഷ്ടം.

MOST READ: നിരത്തുകളിൽ നിന്ന് മങ്ങിമാഞ്ഞ യെസ്ഡി മോഡലുകൾ

വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

നിര്‍ഭാഗ്യവശാല്‍, ഗ്രില്‍ മാറ്റിസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി മഹീന്ദ്ര ഒരു ഔദ്യോഗിക ആക്‌സസറിയും വാഗ്ദാനം ചെയ്യുന്നില്ല. പക്ഷേ, അനന്തര വിപണന ആക്സസറികള്‍ ഇതിനകം ഓഫര്‍ ചെയ്യുന്നു. പുതിയ 2020 ഥാറിനായി ഒന്നിലധികം ഗ്രില്‍ ഡിസൈന്‍ ഇതിനകം വിപണന കടകളില്‍ എത്തിയിട്ടുണ്ട്.

അംഗീകൃത ഡീലര്‍ഷിപ്പുകള്‍ പോലും പുതിയ ഥാര്‍ പരിഷ്‌ക്കരിക്കാന്‍ തുടങ്ങി. അംഗീകൃത മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ ഥാര്‍ ഡെമോ കാറിനെ ഒരു അനന്തര വിപണന ഗ്രില്‍ ഉപയോഗിച്ച് പരിഷ്‌ക്കരിച്ചു. വണ്ടിസാമ്രാജ്യം എന്ന യുട്യൂബ് ചാനലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

MOST READ: ഡാർക്ക് സ്റ്റെൽത്ത് റൈഡായി രൂപം മാറി മാരുതി ആൾട്ടോ

വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

വാങ്ങിയതിനുശേഷം ഉടമകള്‍ ഥാറിന്റെ ഗ്രില്‍ മാറ്റിസ്ഥാപിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു. അംഗീകൃത ഡീലര്‍മാര്‍ ഡിസ്‌പ്ലേ കാറുകളുടെ / ടെസ്റ്റ് ഡ്രൈവ് കാറുകളുടെ ഗ്രില്‍ പരിഷ്‌കരിക്കുന്നത് കാണുന്നത് അത്ഭുതകരമാണ്.

ലോഞ്ച് ചെയ്ത തീയതിയില്‍ തന്നെ ഡെമോ കാര്‍ പരിഷ്‌കരിച്ച ആദ്യത്തെ കാറാണ് ഥാര്‍ - അതും അംഗീകൃത മഹീന്ദ്ര ഡീലര്‍ഷിപ്പിനുള്ളില്‍. പുതിയ ഥാര്‍ പോസ്റ്റ് ഗ്രില്‍ പരിഷ്‌ക്കരണത്തിന്റെ ഫോട്ടോയും ചുവടെ പങ്കുവെച്ചിട്ടുണ്ട്.

MOST READ: എസ്‌യുവി വിൽപ്പനയിൽ ഒന്നാമൻ ക്രെറ്റ തന്നെ, നിരത്തിലെത്തിച്ചത് 12,325 യൂണിറ്റുകൾ

വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

നവംബര്‍ ഒന്നു മുതല്‍ വാഹനം ബുക്ക് ചെയ്തവര്‍ക്ക് ഡെലിവെറി ചെയ്യുമെന്നും മഹീന്ദ്ര അറിയിച്ചു. പുതിയ ഥാര്‍ രണ്ട് വേരിയന്റുകളായ LX (ലൈഫ് സ്‌റ്റൈല്‍ സീരീസ്), VX (അഡ്വഞ്ചര്‍ സീരീസ്) എന്നിവയില്‍ വാഗ്ദാനം ചെയ്യുന്നു.

വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

കൂടാതെ 3 റൂഫ് ഓപ്ഷനുകളും വാഗ്ദാനം ചെയ്യുന്നു - ഒരു നിശ്ചിത ഹാര്‍ഡ് ടോപ്പ്, മാനുവല്‍ കണ്‍വേര്‍ട്ടിബിള്‍ ടോപ്പ്, ഫിക്‌സഡ് സോഫ്റ്റ് ടോപ്പ്. 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ പെട്രോള്‍, 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്നിവ ഉള്‍പ്പെടുന്ന രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് പുതിയ ഥാറിന്റെ കരുത്ത്.

വിപണിയില്‍ എത്തിയ ആദ്യ ദിനം തന്നെ മഹീന്ദ്ര ഥാറിനെ പരിഷ്‌കരിച്ചു; വീഡിയോ

പെട്രോള്‍ എഞ്ചിന്‍ 150 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കും. ഡീസല്‍ എഞ്ചിന്‍ 130 bhp കരുത്തും 320 Nm torque ഉം സൃഷ്ടിക്കും. എഞ്ചിനുകള്‍ ആറ് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലേക്ക് ജോടിയാക്കിയിരിക്കുന്നു.

Image Courtesy: Vandisamrajyam

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
New Mahindra Thar Modified On 1st Day Of Launch. Read in Malayalam.
Story first published: Saturday, October 3, 2020, 17:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X