അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

2017 ജനുവരി മാസത്തിലാണ് മാരുതി ഇഗ്നീസ് വിപണിയില്‍ എത്തുന്നത്. പിന്നീട് 2019 -ന്റെ തുടക്കത്തില്‍ വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെയും കമ്പനി നിരത്തിലെത്തിച്ചു. കഴിഞ്ഞ ദിവസം പുതിയൊരു പതിപ്പിനെക്കൂടി വിപണിയില്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫെബ്രുവരിയില്‍ വാഹനത്തെ അവതരിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 5 -ന് ആരംഭിക്കുന്ന ഓട്ടോ എക്‌സ്‌പോയിലാകും വാഹനത്തെ അവതരിപ്പിക്കുക. തുടക്കത്തില്‍ പെട്രോള്‍, ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വാഹനം വിപണിയില്‍ ലഭ്യമായിരുന്നു.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

എന്നാല്‍ ആവശ്യക്കാര്‍ കുറഞ്ഞതോടെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു. പുതിയ പതിപ്പിന്റേതെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ബിഎസ് VI എഞ്ചിനൊപ്പം മറ്റ് നിരവധി മാറ്റങ്ങളും വാഹനത്തില്‍ കാണാന്‍ സാധിക്കും. പുതിയ ഇഗ്നീസില്‍ ഉള്‍പ്പെടുത്തിയേക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

ബിഎസ് VI എഞ്ചിന്‍

K12B 1.2 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാകും ബിഎസ് VI നിലവാരത്തില്‍ പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പില്‍ ഇടംപിടിക്കുക. ഈ എഞ്ചിന്‍ 83 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍, അഞ്ച് സ്പീഡ് എഎംടിയാകും ഗിയര്‍ബോക്‌സ്.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

പുതിയ ഫ്രണ്ട്

ബിഎസ് VI എഞ്ചിന്‍ കഴിഞ്ഞാല്‍ ഇഗ്നീസിന്റെ പ്രധാന മാറ്റം മുന്‍വശത്ത് തന്നെയാണ്. പുതുക്കിയ ബമ്പറും പുതിയൊരു ഗ്രില്ലും വാഹനത്തില്‍ ഇടംപിടിക്കും. മാരുതി നിരയില്‍ നിന്നും അടുത്തിയെ വിപണിയില്‍ എത്തിയ എസ്സ്-പ്രെസ്സോയില്‍ കണ്ടിരിക്കുന്ന ഗ്രില്ല് തന്നെയാണ് ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റിലും ഇടംപിടിക്കുക.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

പുതിയ ബമ്പറും വാഹനത്തിന്റെ സവിശേഷതയാണ്. ഒരു വലിയ വാഹനത്തിന്റെ ലുക്ക് ലഭിക്കുന്നതിനായി വലിയ ബമ്പറും അതില്‍ സ്‌കിഡ് പ്ലേറ്റും നല്‍കിയിരിക്കുന്നത് കാണാം.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

പുതിയ ബമ്പര്‍

2020 മാരുതി ഇഗ്നീസിന്റെ മുന്‍ഭാഗത്ത് നിരവധി മാറ്റങ്ങള്‍ കാണാന്‍ സാധിക്കുമെങ്കിലും പിന്നില്‍ അധികം മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. എങ്കിലും റിയര്‍ ബമ്പറില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

മുന്നിലെ ബമ്പറില്‍ സ്‌കിഡ് പ്ലേറ്റ് ഉള്‍പ്പെടുത്തിയേക്കുന്നതുപോലെ പിന്നിലും സ്‌കിഡ് പ്ലേറ്റ് നല്‍കിയേക്കും. ഇത് നിലവില്‍ വിപണിയില്‍ ഉള്ള മോഡലില്‍ നിന്നും പുതിയൊരു ലുക്കും, ഫീലും നല്‍കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

പുതിയ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം

നിലവില്‍ ഇഗ്നീസിന്റെ ആല്‍ഫ വകഭേദങ്ങളില്‍ കമ്പനിയുടെ സ്മാര്‍ട്ട്‌പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം ലഭ്യമാണ്. എന്നിരുന്നാലും, പുതിയ ബലേനോയില്‍ കണ്ടിരിക്കുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ യൂണിറ്റ് പുതിയ ഇഗ്നീസിലും ഇടംപിടിക്കും.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

പുതിയ കളര്‍

നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ട് അനുസരിച്ച് 2020 മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ അകത്തളത്തില്‍ പുതിയ കളര്‍ ഓപ്ഷനുകള്‍ ഇടംപിടിച്ചേക്കും. എന്നിരുന്നാലും, ഇന്റീരിയറിന്റെ വിശദാംശങ്ങള്‍ ഇപ്പോഴും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

നിലവില്‍, ഇഗ്നീസിന്റെ ക്യാബിന്‍ ഡ്യുവല്‍-ടോണ്‍ കളര്‍ ഓപ്ഷനിലാണ് വിപണിയില്‍ ലഭ്യമാകുന്നത്. പുതുക്കിയ പതിപ്പില്‍ ഒരു പുതിയ കളര്‍ കൂടി ലഭ്യമായേക്കും. കൂടാതെ, അകത്തളത്തിനൊപ്പം തന്നെ വാഹനത്തിന് പുതിയ കളര്‍ ഓപ്ഷനുകളും ലഭ്യമായേക്കും.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

ബലോനോയ്ക്കും എസ്-ക്രോസിനും ശേഷം മാരുതി പ്രീമിയം ഡീലര്‍ഷിപ്പ് നെക്‌സയിലൂടെ പുറത്തിറങ്ങുന്ന മൂന്നാമത്തെ വാഹനമാണ് ഇഗ്നീസ്. ടോള്‍ ബോയ് ഹാച്ച് സ്‌റ്റൈലില്‍ ക്ലാസിക് ലുക്കിനൊപ്പം വിദേശ നിരത്തുകളില്‍ സുപരിചതമായ രൂപത്തിലാണ് ഇഗ്നീസ് വിപണിയില്‍ എത്തുന്നത്.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

മാരുതി ശ്രേണിയില്‍ നിന്നും റിറ്റ്‌സിനെ പിന്‍വലിച്ചശേഷമാണ് ഇഗ്നീസിനിനെ കമ്പനി വിപണയില്‍ എത്തിക്കുന്നത്. 4.79 ലക്ഷം മുതല്‍ 7.14 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. റിവേഴ്‌സ് പാര്‍ക്കിങ് അസിസ്റ്റ് സിസ്റ്റം, കോ-ഡ്രൈവര്‍ സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഹൈ സ്പീഡ് അലേര്‍ട്ട് എന്നീ സുരക്ഷാ സംവിധാനങ്ങള്‍ എല്ലാ വകഭേദങ്ങളിലും സ്റ്റാന്റേര്‍ഡായി നല്‍കിയിട്ടുണ്ട്.

അരങ്ങേറ്റത്തിനൊരുങ്ങി മാരുതി ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ്; പ്രതീക്ഷിക്കാവുന്ന അഞ്ച് പ്രധാന മാറ്റങ്ങള്‍

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് പ്രീ-ടെന്‍ഷനേഴ്‌സ്, ഐസോഫിക്‌സ് ചൈല്‍ഡ് സീറ്റ് ആങ്കര്‍ എന്നിവയും സുരക്ഷയ്ക്കായി വാഹനത്തിലുണ്ട്. റൂഫ് റെയില്‍ നല്‍കിയതാണ് പുതിയ ഇഗ്നീസിന് രൂപത്തിലുള്ള പ്രധാന മാറ്റം.

Most Read Articles

Malayalam
English summary
2020 Maruti Ignis Facelift Launch In Auto Expo 2020. 5 Expected Changes. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X