പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

ഇത്തവണ ഉത്സവ സീസൺ പൊടിപൊടിക്കാൻ പുതിയ സെലേറിയോയുമായി എത്താമെന്നു കരുതിയ മാരുതി സുസുക്കിയുടെ പദ്ധതിയെല്ലാം കൊറോണയിൽ മുങ്ങി. ഹാച്ച്ബാക്ക് നിരയിൽ തങ്ങളുടെതായ സ്ഥാനം കണ്ടെത്തിയ മോഡൽ പുതുതലമുറയിലേക്ക് ചേക്കേറുകയാണ്.

പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

ഏതായാലും ദീപാവലിയോടെ വിപണിയിൽ എത്താനിരുന്ന രണ്ടാംതലമുറ സെലേറിയോയുടെ അവതരണം മാരുതി അടുത്ത വർഷത്തിന്റെ തുടക്കത്തിലേക്ക് മാറ്റിയിരിക്കുകയാണിപ്പോൾ. വിതരണക്കാരിൽ നിന്നുള്ള കാലതാമസമാണ് ഹാച്ച്ബാക്കിന്റെ അരങ്ങേറ്റം വൈകിപ്പിച്ചതെന്നാണ് സൂചന.

പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

പുതിയ മാരുതി സുസുക്കി സെലെറിയോയ്ക്ക് ഒരു തലമുറ മാറ്റം ലഭിക്കുമെന്നതിനാൽ ഇത് ഒരു ഫെയ്‌സ്‌ലിഫ്റ്റ് മാത്രമല്ല, ബ്രാൻഡിന്റെ നിലവിലെ ഡിസൈൻ ഭാഷ്യത്തിന് അനുസൃതമായി പുതുക്കിയ ബാഹ്യ സ്റ്റൈലിംഗുമായാകും ഇത്തവണ വാഹനം കളംനിറയുക.

MOST READ: ഒരുവര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി രാജ്യത്തെ ആദ്യ വനിതാ സര്‍വീസ് വർക്ക്ഷോപ്പ്

പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

പുറംമോടി കൂടാതെ പുതിയ സെലെറിയോയുടെ ഇന്റീരിയറുകൾ പോലും മാരുതി പുനരവലോകനം ചെയ്യും. കാറിന്റെ ക്യാബിന് ഒരു പുതിയ ലേഔട്ട് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

കൂടാതെ ഉയർന്ന വേരിയന്റുകളിൽ സ്മാർട്ട്പ്ലേ സ്റ്റുഡിയോ ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം പോലുള്ള പുതിയ സവിശേഷതകളും കമ്പനി കൂട്ടിച്ചേർക്കും.

MOST READ: 295 കിലോമീറ്റർ മൈലേജുമായി 2021 ക്വിഡ് ഇലക്ട്രിക് അവതരിപ്പിച്ച് റെനോ

പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

നിലവിലെ വാഗൺ‌ആറിന് സമാനമായ മാരുതി സുസുക്കി 'ഹാർ‌ടെക്റ്റ്' പ്ലാറ്റ്‌ഫോമും വരാനിരിക്കുന്ന സെലേറിയോ ഉപയോഗിക്കും. കൂടാതെ വലിപ്പത്തിലും സമ്പന്നനായിരിക്കും പുത്തൻ മോഡൽ. നീളമുള്ള വീൽബേസ് നൽകുന്നതോടെ വിശാലമായ ക്യാബിനായിരിക്കും മാരുതി വാഹനത്തിൽ വാഗ്‌ദാനം ചെയ്യുക.

പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

വാഗൺആർ പോലെ തന്നെ രണ്ട് എഞ്ചിൻ ഓപ്ഷനുകളുമായാകും 2021 മാരുതി സുസുക്കി സെലേറിയോ വാഗ്ദാനം ചെയ്യുക. 68 bhp കരുത്ത് ഉത്പാദിപ്പിക്കാൻ ശേഷിയുള്ള 1.0 ലിറ്റർ, മൂന്ന് സിലിണ്ടർ പെട്രോൾ എഞ്ചിന്റെ സാന്നിധ്യമായിരിക്കും കൂടുതൽ ശ്രദ്ധയാകർഷിക്കുക.

MOST READ: കാത്തിരിപ്പിന് വിരാമം; പുതിയ എൻട്രി ലെവൽ Q2 എസ്‌യുവി പുറത്തിറക്കി ഔഡി

പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

അതോടൊപ്പം കൂടുതൽ കരുത്തുറ്റ 83 bhp, 1.2 ലിറ്റർ കെ-സീരീസ് പെട്രോൾ എഞ്ചിനും കാറിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ഗിയർബോക്സ് ഓപ്ഷനുകളായ അഞ്ച് സ്പീഡ് മാനുവൽ, എഎംടി ഓട്ടോമാറ്റിക് എന്നിവയിലും മോഡൽ തുടരാനാണ് സാധ്യത.

പുത്തൻ സെലേറിയോയും വിപണിയിലെത്താൻ വൈകും; അവതരണം അടുത്ത വർഷത്തേക്ക് മാറ്റി മാരുതി

ടാറ്റ ടിയാഗൊ, ഹ്യുണ്ടായി സാൻട്രോ തുടങ്ങിയ ബജറ്റ് ഹാച്ച്ബാക്ക് വിഭാഗത്തിൽ നിന്നുള്ള എതിരാളികളെ പുതിയ മാരുതി സുസുക്കി സെലെറിയോ നേരിടും. എന്നിരുന്നാലും കൂടുതൽ കരുത്തുറ്റ എഞ്ചിൻ ഉൾക്കൊള്ളുന്ന സെലേറിയോയുടെ പതിപ്പ് ഹ്യുണ്ടായി ഗ്രാൻഡ് i10 പോലുള്ള മോഡലുകൾക്കും വെല്ലുവിളിയായേക്കാം.

Most Read Articles

Malayalam
English summary
New Maruti Suzuki Celerio Launch Postponed To Early 2021. Read in Malayalam
Story first published: Saturday, October 17, 2020, 12:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X