സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

വരാനിരിക്കുന്ന ഉത്സവ സീസണിന്റെ ഭാഗമായി സ്വിഫ്റ്റ് ഹാച്ച്ബാക്കിന്റെ പുതിയ പരിമിത പതിപ്പ് പുറത്തിറക്കി മാരുതി സുസുക്കി. ബ്രാന്‍ഡില്‍ നിന്നുള്ള ജനപ്രീയ മോഡലാണ് സ്വിഫ്റ്റ്.

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

വില്‍പ്പന കൂടുതല്‍ ആകര്‍ഷണമാക്കുന്നതിനും, യുവാക്കളെ ലക്ഷ്യമിട്ടും സ്‌പോര്‍ട്ടി ഭാവത്തിലാണ് വാഹനത്തിന്റെ അവതരണം. വില സംബന്ധിച്ച് സൂചനകള്‍ ഒന്നും തന്നെ ലഭ്യമല്ല. അതേസമയം നിലവിലുള്ള മോഡലിനെക്കാള്‍ 24,990 രൂപയോളം അധികം വില പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

കാറിന് ബാഹ്യ ആഡ്-ഓണുകളും പുതുക്കിയ ഇന്റീരിയറുകളും ലഭിക്കും. ഗ്രില്ലിന് ചുറ്റും ബ്ലാക്ക് ട്രിം, ഗ്ലോസ് ബ്ലാക്ക് ബോഡി കിറ്റ്, എയറോഡൈനാമിക് സ്പോയിലര്‍, സൈഡ് ബോഡി മോള്‍ഡിംഗ്, ഡോര്‍ വിസര്‍ എന്നിവയില്‍ എടുത്തുകാണിച്ചിരിക്കുന്ന ബ്ലാക്ക് കളര്‍ സ്‌കീമിലും ബാഹ്യവും ഇന്റീരിയര്‍ അപ്ഡേറ്റുകളും ലഭിക്കുന്നു.

MOST READ: ഉത്സവ സീസൺ ആഘോഷമാക്കാൻ പുത്തൻ ഓഫറുകളുമായി ടാറ്റ രംഗത്ത്

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

അകത്ത്, സ്‌പോര്‍ട്ടി റൗണ്ട് ഡയലുകളും സീറ്റ് കവറുകളും സഹിതം കാറിന് ഒരു ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീല്‍ ലഭിക്കും. 1.2 ലിറ്റര്‍ ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് സ്വിഫ്റ്റിന്റെ കരുത്ത്.

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

ഈ എഞ്ചിന്‍ 6,000 rpm -ല്‍ 82 bhp കരുത്തും 4,200 rpm-ല്‍ 113 Nm torque ഉം ഉത്പാദിപ്പിക്കുന്നു. അഞ്ച് സ്പീഡ് മാനുവല്‍ അല്ലെങ്കില്‍ അഞ്ച് സ്പീഡ് ഓട്ടോമേറ്റഡ് മാനുവല്‍ ഗിയര്‍ബോക്‌സില്‍ വാഹനം ലഭ്യമാകും.

MOST READ: 2020 ഹ്യുണ്ടായി i20 ഡീലര്‍ഷിപ്പുകളില്‍ എത്തി; ഇന്റീരിയര്‍, ടച്ച്‌സ്‌ക്രീന്‍ വിവരങ്ങള്‍ പുറത്ത്

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

കമ്പനി പോര്‍ട്ട്ഫോളിയോയിലെ മുന്‍നിര വില്‍പ്പനക്കാരനാണ് മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്ക്. 2020 സെപ്റ്റംബറില്‍ മാരുതി 1,47,912 യൂണിറ്റ് വില്‍പ്പന നടത്തി. 33.9 ശതമാനം വര്‍ധനവും രേഖപ്പെടുത്തി.

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

സ്വിഫ്റ്റ് വില്‍പ്പന കഴിഞ്ഞ മാസം 22,643 യൂണിറ്റായിരുന്നു. കഴിഞ്ഞ മാസം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാറാണിതെന്നും കമ്പനി അറിയിച്ചു. ബ്രാന്‍ഡില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന മോഡലാണ് സ്വിഫ്റ്റ്.

MOST READ: ഇലക്ട്രിക് അംബാസഡറിന്റെ വരവ് ഉറപ്പിച്ചു; കൂടുതല്‍ വിരങ്ങള്‍ പുറത്ത്

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

സ്വിഫ്റ്റ് 14 വര്‍ഷമായി വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തുന്നു, ഇന്നുവരെ 23 ലക്ഷത്തിലധികം ഉപഭോക്താക്കളെ സ്വന്തമാക്കാനും വാഹനത്തിന് സാധിച്ചു. അധികം വൈകാതെ മോഡലിനൊരു ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചിട്ടുണ്ട്.

സ്വിഫ്റ്റിന് ലിമിറ്റഡ് എഡിഷന്‍ മോഡല്‍ സമ്മാനിച്ച് മാരുതി

ആഗോളതലത്തില്‍ തന്നെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലുകളില്‍ ഒന്നാണ് സ്വിഫ്റ്റ്. അടുത്തിടെ ഒരു മുഖംമിനുക്കലിന് വിധേയമായ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ ഇപ്പോള്‍ ഇംഗ്ലിണ്ടില്‍ ബ്രാന്‍്ഡ് പുറത്തിറക്കിയിരിന്നു.

Most Read Articles

Malayalam
English summary
New Maruti Swift Limited Edition Launched. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X