20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

വിറ്റാര ബ്രെസ കോംപാക്റ്റ് എസ്‌യുവിയുടെ ഫെയ്‌സ്‌ലിഫ്റ്റ്‌ മാരുതി സുസുക്കി ഈ മാസം ആദ്യം, രാജ്യത്തെ ഏറ്റവും വലിയ ഓട്ടോമോട്ടീവ് ഷോയായ ഓട്ടോ എക്‌സ്‌പോയുടെ 15-ാം പതിപ്പിലാണ് പുറത്തിറക്കിയത്.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

ഇതാദ്യമായാണ് മാരുതി ബ്രെസ ബി‌എസ് VI പെട്രോൾ അവതാരത്തിൽ അരങ്ങേറ്റം കുറിച്ചത്. ബ്രാൻഡ് പെട്രോൾ മാർഗം തെരഞ്ഞെടുത്തതിനാൽ വിപണിയിൽ തെളിയിക്കപ്പെട്ട ബി‌എസ് IV 1.3 ഡീസൽ യൂണിറ്റ് നിർത്തലാക്കി.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

2020 മാരുതി സുസുക്കി വിറ്റാര ബ്രെസയുടെ എക്സ്-ഷോറൂം വില 7.34 ലക്ഷം രൂപയിൽ ആരംഭിച്ച് ഏറ്റവും ഉയർന്ന പതിപ്പിന് 11.40 ലക്ഷം രൂപ വരെയാണ്.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

ഇപ്പോൾ, ബി‌എസ് VI മാരുതി ബ്രെസ ഔദ്യോഗികമായി അരങ്ങേറ്റം കുറിച്ച ദിവസം മുതൽ 20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി ഒരു പുതിയ നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

മാരുതി ബ്രെസ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ്-എസ്‌യുവിയായിരുന്നു, അതുപോലെ തന്നെ ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കാറുകളിലൊന്നുമാണിത്. അതേ കാരണത്താൽ, ഫെയ്‌സ്‌ലിഫ്റ്റഡ് പതിപ്പിനായുള്ള ഡിമാൻഡ് അത്ഭുതപെടേണ്ട ഒന്നല്ല.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

ഫെയ്‌സ്ലിഫ്റ്റ് ആയതിനാൽ, ബി‌എസ് VI വിറ്റാര ബ്രെസ പഴയ ബി‌എസ് IV മോഡലിന് സമാനമായി കാണപ്പെടുന്നു. കൂടാതെ വാഹനത്തിന്റെ അകത്തും പുറത്തും ചില അധിക സവിശേഷതകൾക്കൊപ്പം കുറച്ച് മാറ്റങ്ങൾ നിർമ്മാതാക്കൾ വരുത്തിയിട്ടുണ്ട്.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

എൽഇഡി ലൈറ്റിംഗ് സിസ്റ്റങ്ങൾ, പുനർരൂപകൽപ്പന ചെയ്ത ബമ്പറുകൾ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, നവീകരിച്ച ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, പുതിയ കളർ ചോയ്‌സുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. വാഹനത്തിന്റെ വീലുകളും വ്യത്യസ്തമാണ്.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

മുമ്പ് സൂചിപ്പിച്ചതുപോലെ, പുതിയ ബി‌എസ് VI മാരുതി വിറ്റാര ബ്രെസ പെട്രോൾ പതിപ്പിൽ മാത്രമേ വിപണിയിൽ എത്തൂ. 1.5 ലിറ്റർ K-സീരീസ് നാല് സിലിണ്ടർ എഞ്ചിൻ 104 bhp കരുത്തും 138 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

മിക്കവാറും എല്ലാ പുതിയ മാരുതി സുസുക്കി ഉൽ‌പ്പന്നങ്ങളെയും പോലെ, എഞ്ചിൻ‌ SHVS (സ്മാർട്ട് ഹൈബ്രിഡ് വെഹിക്കിൾസ് സുസുക്കി) എന്ന് വിളിക്കുന്ന ഒരു മൈൽഡ്-ഹൈബ്രിഡ് യൂണിറ്റുമായി യോജിപ്പിച്ചിരിക്കുന്നു. അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ നാല് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായിട്ടാണ് എഞ്ചിൻ ഘടിപ്പിച്ചിരിക്കുന്നത്.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

FCA -യുടെ 1.3 MJD എഞ്ചിനിൽ നിന്ന് കടംകൊണ്ട 1.3 ലിറ്റർ നാല് സിലിണ്ടർ DDiS ഡീസൽ യൂണിറ്റ് മാത്രമേ ബി‌എസ് IV മാരുതി ബ്രെസ ലഭ്യമായിരുന്നുള്ളൂ. ഇത് 89 bhp കരുത്തും 200 Nm torque ഉം ഉത്പാദിപ്പിക്കുന്നു.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ AMT ഗിയർബോക്സായിരുന്നു വാഹനത്തിൽ വന്നിരുന്നത്. മാരുതി സുസുക്കി ബ്രെസയുടെ ബി‌എസ് VI ഡീസൽ പതിപ്പ് പിന്നീട് ഒരു ഘട്ടത്തിൽ അവതരിപ്പിച്ചേക്കാം, പക്ഷേ ഇത് 1.3 DDiS -നെ അടിസ്ഥാനമാക്കിയുള്ളതായിരിക്കില്ല.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

ഇന്ത്യൻ വിപണിയിലെ നാലു മീറ്ററിൽ താഴെയുള്ള കോംപാക്റ്റ്-എസ്‌യുവി വിഭാഗത്തിന് നല്ല സാധ്യതയുണ്ട്, മറ്റ് ബ്രാൻഡുകളിൽ നിന്ന് അഭികാമ്യമായ കുറച്ച് ചോയ്‌സുകൾ ഈ ശ്രേണിയിൽ ലഭിക്കുന്നു.

20 ദിവസത്തിനുള്ളിൽ 10,000 യൂണിറ്റ് ബുക്കിംഗുകൾ നേടി വിറ്റാര ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്‌

രാജ്യത്ത് പ്രവർത്തിക്കുന്ന മറ്റെല്ലാ ഒ.ഇ.എമ്മുകളേക്കാളും വലിയ ഭൂരിപക്ഷം ആളുകൾ മാരുതി സുസുക്കിയെ പരിഗണിക്കുന്നു. വിറ്റാര ബ്രെസ നിങ്ങളെ ആകർഷിക്കുന്നില്ലെങ്കിൽ, മഹീന്ദ്ര XUV300, ടാറ്റ നെക്സോൺ, ഹ്യുണ്ടായി വെന്യു എന്നിവ പെട്രോൾ, ഡീസൽ പതിപ്പുകളിൽ എത്തുന്ന മികച്ച പാക്കേജുകളാണ്.

Most Read Articles

Malayalam
English summary
New Maruti Vitara Brezza petrol bookings cross 10000 units. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X