2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

മെർസിഡീസ് ബെൻസ് ഇന്ത്യ തങ്ങളുടെ പുതിയ GLE എസ്‌യുവി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. പുതിയ നാലാം തലമുറ മെർസിഡീസ് ബെൻസ് GLE അടിസ്ഥാന 300D പതിപ്പ് 73.70 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയിൽ നിർമ്മാതാക്ക വാഗ്ദാനം ചെയ്യുന്നു.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

ഏറ്റവും ഉയർന്ന GLE 400D LWB (ഹിപ്-ഹോപ് പതിപ്പ്) 1.25 കോടി രൂപയാണ് എക്സ്-ഷോറൂം വില. പുതിയ നാലാം തലമുറ GLE എസ്‌യുവിയിൽ നിരവധി പരിഷ്കരങ്ങളും മാറ്റങ്ങളുമുണ്ട്, ഒപ്പം നിരവധി സവിശേഷതകളും ലഭിക്കുന്നു.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

ജർമ്മൻ ബ്രാൻഡിൽ നിന്ന് ഈ വർഷം ഇന്ത്യൻ വിപണിയിൽ ആദ്യമായി പുറത്തിറങ്ങിയ ആദ്യ മോഡലാണ് മെർസിഡീസ് ബെൻസ് GLE എസ്‌യുവി. ഈ വർഷം 10 ഉൽപ്പന്നങ്ങൾ അവതരിപ്പിക്കാൻ പദ്ധതിയിടുന്നതായി കമ്പനി വ്യക്തമാക്കി.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

പുതിയ മെർസിഡീസ് ബെൻസ് GLE -യെക്കുറിച്ച് പറയുമ്പോൾ, എസ്‌യുവി കൂടുതൽ ആകർഷകമായ രൂപകൽപ്പനയും കൂടുതൽ വളഞ്ഞ എഡ്ജുകളുമായാണ് വരുന്നത്.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

മുൻവശത്തെ രൂപകൽപ്പന ബ്രാൻഡിന്റെ പരമ്പരാഗത ഇരട്ട-സ്ലാറ്റ് ക്രോം ഗ്രില്ലിനൊപ്പം മധ്യഭാഗത്തായി മെർസിഡീസ് ബെൻസ് ത്രീ-പോയിന്റ് സ്റ്റാർ ലോഗോ ഉൾക്കൊള്ളുന്നു.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

ഡിസൈനിന്റെ മറ്റ് പരിഷ്കരങ്ങളിൽ‌ ഡ്യുവൽ ഐബ്രോ എൽ‌ഇഡി ഡേ ടൈം രണ്ണിംഗ് ലൈറ്റുകളും പിന്നിൽ‌ എൽ‌ഇഡി ടൈൽ‌ലൈറ്റുകളും ഉള്ള പുതിയ ഹെഡ്‌ലാമ്പുകളും‌ ഉൾ‌പ്പെടുന്നു.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

അകത്തേക്ക് നീങ്ങുമ്പോൾ പുതിയ മെർസിഡീസ് ബെൻസ് GLE ഇരട്ട 12.3 ഇഞ്ച് സ്‌ക്രീൻ സജ്ജീകരണത്തോടെയാണ് വരുന്നത്. ഒന്ന് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും രണ്ടാമത്തേത് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനുമായിട്ടാണ് സജ്ജീകരിച്ചിരിക്കുന്നത്.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

കഴിഞ്ഞ വർഷം GLC -യിൽ അരങ്ങേറ്റം കുറിച്ച ശേഷം ആഡംബര ജർമ്മൻ ബ്രാൻഡിൽ നിന്ന് മെർസിഡീസ് ബെൻസിന്റെ MBUX കണക്റ്റഡ് സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്ന രണ്ടാമത്തെ മോഡലായിരിക്കു GLE എസ്‌യുവി.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ബർമസ്റ്റർ സറൗണ്ട് സൗണ്ട് സിസ്റ്റം, എയർ‌മാറ്റിക് എയർ സസ്‌പെൻഷൻ, മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രികലായി ക്രമീകരിക്കാവുന്ന മുൻ സീറ്റുകൾ.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

കൂടാതെ പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, സ്റ്റിയറിംഗ് മൗണ്ട്ഡ് കൺട്രോളുകൾ, നാല് -സോൺ തെർമോട്രോണിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയാണ് 2020 മെർസിഡീസ് ബെൻസ് GLE -യിൽ വരുന്ന ചില സവിശേഷതകൾ.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

പുതിയ GLE എസ്‌യുവിയിലെ സുരക്ഷാ സവിശേഷതകളിൽ ABS+EBD, ഒമ്പത് എയർബാഗുകൾ, പാർക്ക് അസിസ്റ്റ്, 360 ഡിഗ്രി ക്യാമറ, പിൻ പാർക്കിംഗ് സെൻസറുകൾ, ക്യാമറ എന്നിവ ഉൾപ്പെടുന്നു.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

300D, 400D LWB എന്നീ രണ്ട് പതിപ്പുകളിലാണ് പുതിയ മെർസിഡീസ് ബെൻസ് GLE എസ്‌യുവി നിർമ്മാതാക്കൾ വാഗ്ദാനം ചെയ്യുന്നത്. GLE എസ്‌യുവിയിലെ രണ്ട് ഡീസൽ എഞ്ചിനുകളും 2020 ഏപ്രിൽ 1 മുതൽ ഇന്ത്യയിൽ ഇത് നടപ്പാക്കുന്ന കർശനമായ ബി‌എസ് VI എമിഷൻ മാനദണ്ഡങ്ങൾക്ക് അനുസൃതമാണ്.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

പൂർണ്ണമായ CKD യൂണിറ്റായിട്ടാവും പുതിയ GLE 300D ഇന്ത്യൻ വിപണിയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. വലിയ GLE 400D LWB CBU യൂണിറ്റായിട്ടാവും എത്തുന്നത്.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

2.0 ലിറ്റർ നാല് സിലിണ്ടർ യൂണിറ്റാണ് മെർസിഡീസ് ബെൻസ് GLE 300D യിൽ വരുന്നത്. 245 bhp കരുത്തും 500 Nm torque ഉം എഞ്ചിൻ ഉത്പാദിപ്പിക്കുന്നത്. വലിയ GLE 400Dക്ക് 3.0 ലിറ്റർ ആറ് സിലിണ്ടർ യൂണിറ്റാണ് ലഭിക്കുന്നത്.

2020 മെർസിഡീസ് ബെൻസ് GLE ഇന്ത്യയിൽ പുറത്തിറങ്ങി; വില 73.70 ലക്ഷം

330 bhp കരുത്തും 700 Nm torque ഉം സൃഷ്ടിക്കുന്നു. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സ് യൂണിറ്റുമായിട്ടാണ് ഘടിപ്പിച്ചിരിക്കുന്നത്.

Most Read Articles

Malayalam
English summary
2020 Mercedes-Benz GLE Launched In India: Prices Start At Rs 73.70 Lakh. Read in Malayalam.
Story first published: Wednesday, January 29, 2020, 19:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X