മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

ജർമൻ ആഢംബര വാഹന നിർമാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ ഏറ്റവും പുതിയ എസ്-ക്ലാസിന്റെ ആദ്യ ടീസർ ചിത്രം പുറത്തുവിട്ടു. ഒപ്പം ഈ വർഷം രണ്ടാം പകുതിയിൽ വാഹനം വിൽപ്പനക്ക് എത്തിക്കുമെന്ന സ്ഥിരീകരണവും ബ്രാൻഡ് നൽകുന്നു.

മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

പുതിയ ചിത്രത്തിലൂടെ വരാനിരിക്കുന്ന മുൻനിര സെഡാന്റെ കുറച്ച് വിശദാംശങ്ങൾ വെളിപ്പെടുന്നു. ഫെയ്‌സ്‌ലിഫ്റ്റഡ് മെർസിഡീസ് ഇ-ക്ലാസ് പോലെ മുൻവശത്ത് കൂടുതൽ വൃത്താകൃതിയിലുള്ള രൂപമാണ് പുതിയ എസ്-ക്ലാസും മുന്നോട്ടുകൊണ്ടുപോകുന്നത്.

മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

അതോടൊപ്പം വളഞ്ഞ റേഡിയേറ്റർ ഗ്രിൽ, ഹെഡ്‌ലാമ്പുകൾ, ബമ്പർ എന്നിവയും ഇടംപിടിക്കുന്നതോടെ ആഢംബര സെഡാന് ഒരു പുത്തൻ രൂപം ലഭിക്കുന്നു. ഹെഡ്‌ലാമ്പുകൾ പഴയ മോഡലിനേക്കാൾ ഒതുക്കമുള്ളതും ആകർഷകവുമാണ്.

MOST READ: ഹൈ പെർഫോമെൻസ് ഇവികൾ പുറത്തിറക്കാനൊരുങ്ങി JLR സ്പെഷ്യൽ വെഹിക്കിൾ ഓപ്പറേഷൻസ് ഡിവിഷൻ

മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

പിൻവശത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെങ്കിലും പുതിയ എസ്-ക്ലാസിന് റാപ്എറൗണ്ട് എൽഇഡി ടെയിൽ ലൈറ്റുകൾ ഉണ്ടെന്ന് മുൻ സ്പൈ ചിത്രങ്ങൾ വെളിപ്പെടുത്തിയിട്ടുണ്ട്. അത് പുതുക്കിയ ഇ-ക്ലാസിന്റെ രൂപകൽപ്പനയിൽ പ്രതിധ്വനിക്കുന്നു. എന്നിരുന്നാലും എസ്-ക്ലാസ് യൂണിറ്റുകൾക്ക് ഷാർപ്പ് അരികുകളും അതുല്യമായ വിശദാംശങ്ങളുമുണ്ട്.

മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

കൂടാതെ കാറിന്റെ ഇന്റീരിയറിന്റെ സ്പൈ ചിത്രങ്ങളും അടുത്തിടെ പുറത്തുവന്നിരുന്നു. അകത്തളത്തും കാര്യമായ മാറ്റങ്ങൾ ഉണ്ടെന്നാണ് ഈ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. ഡാഷ്‌ബോർഡ് ചുരുങ്ങിയതാണ്. ഇത് രണ്ട് സ്‌ക്രീനുകളാൽ ആധിപത്യം പുലർത്തുന്നു.

MOST READ: വരവിനൊരുങ്ങി ഫോക്‌സ്‌വാഗണ്‍ നിവസ് എസ്‌യുവി; തീയതി വെളിപ്പെടുത്തി

മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി ലാൻഡ്‌സ്‌കേപ്പ് അടിസ്ഥാനമാക്കിയുള്ള ഡിസ്‌പ്ലേ, ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി വലിപ്പമുള്ള സ്‌ക്രീൻ എന്നിവ കൂടുതൽ പ്രകടമാകുന്നു.കൂടാതെ മെർസിഡീസിന്റെ MBUX സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പ് പുതിയ 2020 എസ്-ക്ലാസിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

എഞ്ചിൻ ഓപ്ഷനിൽ പെട്രോൾ, ഡീസൽ, മൈൽഡ്-ഹൈബ്രിഡ്, പ്ലഗ്-ഇൻ ഹൈബ്രിഡ് എന്നിവയുൾപ്പെടെ വിവിധതരം ഓപ്ഷനുകൾ ലഭിക്കുമെന്നാണ് കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

MOST READ: ചരിത്രത്തിലാദ്യം; ടാറ്റാ കമ്പനികളിലെ ഉന്നത സ്ഥാനീയരുടെ ശമ്പളം വെട്ടികുറയ്ക്കും

മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

2020 സെപ്റ്റംബറിൽ മെർസിഡീസ് ബെൻസ് അതിന്റെ ഏറ്റവും ആധുനിക പ്ലാന്റ് ഫാക്‌ടറി 56 എന്ന് വിളിക്കുന്ന സിൻഡെൽഫിംഗെൻ പ്ലാന്റിൽ പുതിയ എസ്-ക്ലാസിന്റെ ഉത്പാദനം ആരംഭിക്കും.

മുഖംമിനുക്കി മെർസിഡീസ് ബെൻസ് എസ്-ക്ലാസ്; ആദ്യ ടീസർ ചിത്രം പുറത്ത്

വാഹനത്തിന്റെ പൂർണ ഇലക്ട്രിക് പതിപ്പായ മെർസിഡീസ് EQS-ന്റെ നിർമ്മാണം അടുത്ത വർഷം ഇതേ സൗകര്യത്തിൽ ആരംഭിക്കുമെന്നും കമ്പനി സ്ഥിരീകരിച്ചു.

Most Read Articles

Malayalam
English summary
New Mercedes-Benz S-class teased the first image. Read in Malayalam
Story first published: Tuesday, May 26, 2020, 10:17 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X