മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

2021 എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ പുതിയ ടീസർ വീഡിയോ പുറത്തിറക്കി മിത്സുബിഷി. എസ്‌യുവി കൂപ്പെ ശൈലിയുമായി എത്തുന്ന വാഹനത്തിൽ പതിപ്പിൽ പ്ലഗ്-ഇൻ ഹൈബ്രിഡ് ((PHEV) സാങ്കേതികവിദ്യയും ഫോർവീൽ ഡ്രൈവ് സംവിധാനവും കമ്പനി വാഗ്‌ദാനം ചെയ്യുമെന്ന് പുതിയ ടീസർ പറഞ്ഞുവെക്കുന്നു.

മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിന് മുമ്പ് മിത്സുബിഷി പുതിയ എക്ലിപ്സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്തായാലും നിലവിലെ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്‌തമായ ഡിസൈൻ ഭാഷ്യമാണ് പുതുക്കിയ മോഡലിന്റ മുൻവശത്ത് ലഭിക്കാൻ പോകുന്നതെന്ന് ടീസർ വ്യക്തമാക്കുന്നു.

ഇതിന് പുതിയ ബമ്പറും ഹെഡ്‌ലാമ്പുകളും പുതിയൊരു മുഖഭാവം തന്നെയാണ് സമ്മാനിക്കുന്നത്. ഹെഡ്‌ലാമ്പ് യൂണിറ്റ് ഇപ്പോൾ മുകളിലെ വശത്ത് നിന്ന് താഴത്തെ ഭാഗത്തേക്കും മുമ്പത്തെ മോഡലിന്റെ ഹൂഡിന് സമീപത്തേക്കും മാറ്റിയിരിക്കുന്നു.

MOST READ: ഗ്രാന്‍ഡ് ചെറോക്കിയെ ഇന്ത്യന്‍ വെബ്‌സൈറ്റില്‍ നിന്നും നീക്കം ചെയ്ത് ജീപ്പ്

മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

മുകളിലെ ഭാഗത്ത് ഇപ്പോൾ എൽഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളാണ് ഇടംപിടിച്ചിരിക്കുന്നത്. മുൻവശത്തെ രൂപകൽപ്പന മിത്സുബിഷി എക്സ്പാൻഡർ, പജെറോ സ്പോർട്ട് എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായി തോന്നിയേക്കാം.

മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

നിലവിലിലെ മോഡലിലെ പിൻ ലൈറ്റുകൾ ഇടത്തുനിന്ന് വലത്തോട്ട് കണക്റ്റുചെയ്‌ത് പിൻ ഗ്ലാസിനെ രണ്ടായി വിഭജിക്കുന്നു. ഇത് പുതിയ മോഡലിൽ നിന്നും ഒഴിവാക്കിയത് ശ്രദ്ധേയമാണ്. ടെയിൽ ലൈറ്റുകളെ ബന്ധിപ്പിക്കുന്ന ഒരു പുതിയ എൽഇഡി ബാറാണ് പുതിയ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിന്റെ ആകർഷണം. പുതിയ സജ്ജീകരണം മിത്സുബിഷി എക്സ്പാൻഡറിനോട് സാമ്യമുള്ളതാണ്.

MOST READ: ആൾട്രോസ് ഡീസലിന് 40,000 രൂപയോളം കുറച്ച് ടാറ്റ

മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

എസ്‌യുവി കൂപ്പെയുടെ സൗന്ദര്യവും ചാരുതയും വർധിപ്പിക്കുന്നതിനൊപ്പം മിത്സുബിഷി മോട്ടോർസ് എസ്‌യുവി പൈതൃകത്തിന്റെ കരുത്തും ചലനാത്മകതയും ഊന്നിപ്പറയുന്ന മിത്സുബിഷി ഇ-എവല്യൂഷൻ കൺസെപ്റ്റ് 2-വിൽ നിന്ന് പുതിയ രൂപകൽപ്പന പ്രചോദനം ഉൾക്കൊള്ളുന്നു.

മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

ഏറ്റവും പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റിന് പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ (PHEV) ലഭിക്കും. മിത്സുബിഷി ഔട്ട്‌ലാൻഡറിനെ ശക്തിപ്പെടുത്തുന്ന അതേ യൂണിറ്റായിരിക്കും ഇതെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ഹ്യുണ്ടായി ഗ്രാന്‍ഡ് i10 നിയോസ് ടര്‍ബോ പതിപ്പിന്റെ ആദ്യ ഡ്രൈവ് വിശേഷങ്ങള്‍

മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

പുതിയ മിത്സുബിഷി എക്ലിപ്സ് ക്രോസ് അടുത്ത തലമുറ മിത്സുബിഷി ഡിസൈനിലേക്കുള്ള ആദ്യപടിയാണ്. കൂടാതെ മറ്റ് നിരവധി കാര്യങ്ങളും കമ്പനി പറഞ്ഞുവെക്കുന്നു. ഇന്ത്യയിൽ നിന്ന് പ്രവർത്തനം നിർത്തിയ ജാപ്പനീസ് ബ്രാൻഡ് പുതിയ എക്ലിപ്സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റുമായി വിപണിയിലേക്ക് പ്രവേശിക്കുമോ എന്ന കാര്യം കാത്തിരുന്നു കാണണം.

മിത്സുബിഷി എക്ലിപ്‌സ് ക്രോസ് ഫെയ്‌സ്‌ലിഫ്റ്റ് ഒരുങ്ങി; കാണാം പുതിയ ടീസർ വീഡിയോ

ഇന്ത്യയിൽ മാത്രമല്ല നിലവിൽ വിദേശ വിപണികളിൽ പോലും ജനപ്രീതി കുറഞ്ഞ കാർ നിർമാതാക്കളാണ് മിത്സുബിഷി. ലാൻസർ, പജേറോ പോലുള്ള ചില ഐതിഹാസ മോഡലുകളുമായി പേരെടുത്തെങ്കിലും അടുത്തിടെയായി പ്രതാപം നഷ്ടപ്പെട്ടിരുന്നു. എന്നാരുന്നാലും മറ്റ് ഏഷ്യൻ വിപണികളിലൂടെ പുതിയൊരു ഇന്നിംഗ്സ് ആരംഭിക്കാനാണ് കമ്പനിയിപ്പോൾ പദ്ധതിയിടുന്നത്.

Most Read Articles

Malayalam
കൂടുതല്‍... #മിത്സുബിഷി #mitsubishi
English summary
New Mitsubishi Eclipse Cross Facelift Teaser Video Out. Read in Malayalam
Story first published: Monday, September 21, 2020, 16:57 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X