ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

ഇന്ത്യയിലെ ജനപ്രിയ എൻട്രി ലെവൽ ഹാച്ച്ബാക്ക് മോഡലായ ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ. പുതിയ 1.0 ലിറ്റർ RXL വേരിയന്റിനെ വിപണിയിൽ എത്തിച്ചുകൊണ്ടാണ് കുഞ്ഞൻ കാർ നിര കമ്പനി ശക്തിപ്പെടുത്തിയിരിക്കുന്നത്.

ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

സ്റ്റാൻഡേർഡ് RXL മോഡലിന്റെ അതേ ഫീച്ചർ സവിശേഷതകളുമായി എത്തുന്ന മോഡലിന്റെ മാനുവൽ ഗിയർബോക്സ് പതിപ്പിന് 4.16 ലക്ഷവും ഓട്ടോമാറ്റിക് വകഭേദത്തിന് 4.48 ലക്ഷം രൂപയുമാണ് എക്സ്ഷോറൂം വില. റെനോ ഇന്ത്യയിൽ ക്വിഡിന്റെ 3.5 ലക്ഷം വിൽപ്പനയെന്ന നാഴികക്കല്ലും അടുത്തിടെ പിന്നിട്ടിരുന്നു.

ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

പുതിയ ക്വിഡ് ഫെയ്‌സ്‌ലിഫ്റ്റ് പുറത്തിറങ്ങി ഒരു വർഷത്തിനുള്ളിൽ 45,300 യൂണിറ്റുകൾ വിദേശ വിപണികളിലേക്ക് റെനോ കയറ്റുമതി ചെയ്‌‍തതും ശ്രദ്ധേയമാണ്. വിപണിയിൽ എത്തി വർഷങ്ങൾ പിന്നിട്ടിട്ടും ഇന്ത്യയുടെ എൻട്രി ലെവൽ കാർ വിഭാഗത്തിൽ ക്വിഡിന് ശക്തമായ ഡിമാൻഡാണുള്ളത്.

MOST READ: ഹെക്‌ടർ പ്ലസിന്റെ പുത്തൻ ടീസർ പങ്കുവെച്ച് എംജി, അരങ്ങേറ്റം ഉടൻ

ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

കൂടാതെ ഫ്രഞ്ച് ബ്രാൻഡിന് ഏറ്റവും കൂടുതൽ വിൽപ്പന നേടി കൊടുക്കുന്നതിലും ക്വിഡ് ഒരു പ്രധാന പങ്കുവഹിക്കുന്നു. ക്വിഡ് RXL പതിപ്പിന്റെ ആഗോള അവതരണമാണ് ഇപ്പോൾ ഇന്ത്യയിൽ നടന്നതെന്ന് റെനോ ഇന്ത്യയുടെ സിഇഒയും മാനേജിംഗ് ഡയറക്ടറുമായ വെങ്കട്ടറാം മാമിലപ്പള്ളെ പറഞ്ഞു. ആഭ്യന്തര വിപണിയിൽ റെനോയ്ക്ക് അടിത്തറ നേടിത്തന്ന മോഡലുകൂടിയാണിത്.

ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം വിത്ത് ഇലക്ട്രോണിക് ബ്രേക്ക്ഫോഴ്സ് ഡിസ്ട്രിബ്യൂഷൻ, ഡ്രൈവർ എയർബാഗ്, ഡ്രൈവർ & കോ ഡ്രൈവർ സീറ്റ് ബെൽറ്റ് ഓർമപ്പെടുത്തൽ, സ്പീഡ് അലേർട്ട് എന്നിവ ക്വിഡിലെ ചില പ്രധാന സുരക്ഷാ സവിശേഷതകളാണ്.

MOST READ: കിഗർ കോംപാക്‌ട് എസ്‌യുവിയുടെ അവസാനഘട്ട പരീക്ഷണയോട്ടവുമായി റെനോ

ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

സാൻസ്കർ ബ്ലൂ, ഫിയറി റെഡ്, മൂൺലൈറ്റ് സിൽവർ, ഐസ് കൂൾ വൈറ്റ്, ഔട്ട്‌ബാക്ക് ബ്രോൺസ്, ഇലക്ട്രിക് ബ്ലൂ എന്നീ ആറ് വ്യത്യസ്ത കളർ ഓപ്ഷനുകളിൽ ക്വിഡ് തെരഞ്ഞെടുക്കാൻ സാധിക്കും. പുത്തൻ മോഡലുകൾ സ്വന്തമാക്കുന്ന ഉപഭോക്താക്കൾക്ക് അഞ്ച് വർഷത്തയും അതോടൊപ്പം 100,000 കിലോമീറ്റർ വരെയുള്ള ഓപ്‌ഷണൽ എക്സ്റ്റെൻഡഡ് വാറണ്ടിയും റെനോ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

വളരെയധികം പ്രാദേശികവൽക്കരിച്ച CMF-A+ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് ക്വിഡ് ഒരുങ്ങിയിരിക്കുന്നത്. ഇത് ഹാച്ച്ബാക്ക് വളരെ ആക്രമണാത്മകമായ വിലയിൽ വിൽപ്പനയ്ക്ക് എത്തിക്കാൻ ഫ്രഞ്ച് ബ്രാൻഡിനെ പ്രാപ്‌തമാക്കുന്നു.

MOST READ: മാരുതി XL5 -ന്റെ പരീക്ഷണയോട്ടം വീണ്ടും ക്യാമറ കണ്ണുകളിൽ കുടുങ്ങി

ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

സ്പ്ലിറ്റ് ഹെഡ്‌ലാമ്പ് ക്ലസ്റ്റർ, എൽഇഡി ഡിആർഎൽ, എൽഇഡി ലൈറ്റ് ഗൈഡുള്ള ടെയിൽ ലാമ്പുകൾ, R1 വോൾക്കാനോ ഗ്രേ മൾട്ടി-സ്‌പോക്ക് അലോയ് വീലുകൾ, ബോൾഡ് സ്‌കിഡ് പ്ലേറ്റുകൾ എന്നിവയാണ് കാറിന്റെ ഹൈലൈറ്റിംഗ് സ്റ്റൈലിംഗ് ഘടകങ്ങൾ.

ക്വിഡിന്റെ ശ്രേണി വിപുലീകരിച്ച് റെനോ, പുതിയ 1.0 ലിറ്റർ RXL മോഡൽ വിപണിയിൽ

മികച്ച 184 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസുള്ള റെനോ ക്വിഡിൽ 20.32 സെന്റിമീറ്റർ ടച്ച്‌സ്‌ക്രീൻ MediaNAV ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഫസ്റ്റ്-ക്ലാസ് എൽഇഡി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഫ്ലോർ കൺസോൾ ഘടിപ്പിച്ച എഎംടി ഡയൽ, വൺ-ടച്ച് ലെയ്ൻ മാറ്റ ഇൻഡിക്കേറ്റർ, വേഗത അടിസ്ഥാനമാക്കിയുള്ള വോളിയം നിയന്ത്രണം എന്നിവയും റെനോ ലഭ്യമാക്കിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #റെനോ #renault
English summary
New Renault Kwid 1.0L RXL Launched In India. Read in Malayalam
Story first published: Monday, July 6, 2020, 14:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X