ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

ചെക്ക് റിപ്പബ്ളിക്കൻ വാഹന നിർമാതാക്കളായ സ്കോഡ തങ്ങളുടെ ഏറ്റവും ജനപ്രിയമായ മോഡലുകളിൽ ഒന്നായ ഒക്‌ടാവിയയുടെ ഇന്ത്യയിലെ പരീക്ഷണയോട്ടം ആരംഭിച്ചു. പുതിയ സ്കോഡ ഒക്‌ടാവിയയുടെ ഇതിനകം തന്നെ വിദേശ വിപണികളിൽ ലഭ്യമാണ്.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

എങ്കിലും ഇന്ത്യ നിർദിഷ്‌ട മാറ്റങ്ങളുമായാകും എക്‌സിക്യൂട്ടീവ് സെഡാൻ നിരത്തിൽ ഇടംപിടിക്കുക.പരീക്ഷണയോട്ടത്തിന് വിധേയമായ ഒക്‌ടാവിയയിൽ ഡേടൈം റണ്ണിംഗ് ലൈറ്റുകൾ, എൽഇഡി ഫോഗ് ലാമ്പുകൾ, ടെയിൽ ലൈറ്റുകൾ എന്നിവയുള്ള എൽഇഡി ഹെഡ്‌ലൈറ്റുകൾ ഏറെ ആകർഷകമാണ്. കൂടാതെ 17 ഇഞ്ച് റോട്ടർ എയ്‌റോ അലോയ് വീലുകളും വശങ്ങളെ മനോഹരമാക്കുന്നു.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

യൂറോപ്യൻ ബ്രാൻഡുകളിൽ നിന്നുള്ള ഇന്ത്യൻ പതിപ്പ് കാറുകൾ പ്രതീക്ഷിക്കുന്നതുപോലെ ഒക്ടാവിയക്കും അല്പം ഉയർത്തിയ സവാരി ഉയരവും കാണപ്പെടുന്നു. അതായത് ഗൗണ്ട് ക്ലിയറൻസും കൂടുതലായിരിക്കും. ബ്രാൻഡിന്റെ MQB പ്ലാറ്റ്‌ഫോമിലെ പുനർനിർമിച്ച പതിപ്പിനെ അടിസ്ഥാനമാക്കി പുതിയ സ്‌കോഡ ഒക്ടാവിയ അതിന്റെ മുൻഗാമിയേക്കാൾ 19 മില്ലീമീറ്റർ നീളവും 15 മില്ലീമീറ്റർ വീതിയും കൂടുതലുള്ള കാറായിരിക്കും.

MOST READ: മോഡലുകൾക്ക് ആകർഷകമായ EMI ഓപ്ഷനുകളുമായി ഹോണ്ട

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

കൂടുതൽ പരമ്പരാഗത ലേഔട്ടിനായി ഇത് നിലവിലെ ഒക്ടാവിയയുടെ സ്പ്ലിറ്റ്-ഹെഡ്ലൈറ്റ് സജ്ജീകരണം ഒഴിവാക്കി പകരം ഷാർപ്പ് രൂപകൽപ്പന കമ്പനിയുടെ ഏറ്റവും പുതിയ മോഡലുകളായ സ്കാല ഹാച്ച്ബാക്ക്, സൂപ്പർബ് എന്നിവയ്ക്ക് അനുസൃതമായാണ് നൽകിയിരിക്കുന്നത്.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

ഓട്ടോകാർ ഇന്ത്യ പുറത്തുവിട്ട സ്പൈ ചിത്രങ്ങൾ പുതിയ‌ ഒക്ടാവിയയുടെ അകത്തളത്തെ കുറിച്ചുള്ള വ്യക്തമായ രൂപം നൽകുന്നില്ലെങ്കിലും ഡ്യുവൽ‌-ടോൺ‌, ബീജ് ആൻഡ് ബ്ലാക്ക് ഇന്റീരിയർ‌ തീം സ്‌കോഡ അവതരിപ്പിക്കാനാണ് സാധ്യത. എങ്കിലും ഇന്റീരിയർ തികച്ചും പ്രീമിയവും പുതിയതും വിശാലവും ആയിരിക്കും.

MOST READ: നിഞ്ച 400 മോഡലിനായി പുതിയ കളർ ഓപ്ഷനുകൾ അവതരിപ്പിച്ച് കവസാക്കി

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

10.25 ഇഞ്ച് വെർച്വൽ കോക്ക്പിറ്റ് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 10 ഇഞ്ച് ഫ്രീസ്റ്റാൻഡിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ത്രീ-സോൺ ക്ലൈമറ്റ് കൺട്രോൾ, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ, കണക്റ്റുഡ് കാർ സാങ്കേതികവിദ്യ, e-സിം, ജെസ്റ്റർ കൺട്രോൾ, എ ഡിജിറ്റൽ അസിസ്റ്റന്റും വയർലെസ് സ്മാർട്ട്‌ഫോൺ ചാർജിംഗും ഇന്റീരിയറിലെ സവിശേഷതകളായിരിക്കും.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

പുതിയ ഒക്ടാവിയയ്ക്ക് 190 bhp കരുത്ത് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ടിഎസ്ഐ ടർബോ-പെട്രോൾ എഞ്ചിൻ ലഭിക്കുമെന്ന് സ്‌കോഡ നേരത്തെ സ്ഥിരീകരിച്ചിരുന്നെങ്കിലും കൂടുതൽ എഞ്ചിൻ ഓപ്ഷനുകളും സെഡാനിൽ ഇടംപിടിക്കുമെന്ന് വ്യക്തമാണ്. അതിൽ എൻട്രി ലെവൽ വേരിയന്റുകളിൽ 1.5 ടി‌എസ്‌ഐ യൂണിറ്റാകും ഇടംപിടിക്കുക.

MOST READ: യൂറോപ്പിൽ ഏറ്റവുമധികം വിൽപ്പനയുള്ള ഇവിയായി ഔഡി ഇ-ട്രോൺ

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

സ്‌കോഡ ഒക്ടാവിയയുടെ 1.5 ടിഎസ്ഐ എഞ്ചിൻ ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സിനൊപ്പം ലഭ്യമാകാൻ സാധ്യതയുണ്ട്. അതേസമയം 2.0 ടിഎസ്ഐ ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ആയിരിക്കണം.

ഇന്ത്യൻ നിരത്തിൽ പരീക്ഷണയോട്ടത്തിനിറങ്ങി പുത്തൻ ഒക്‌ടാവിയ, അരങ്ങേറ്റം അടുത്ത ജനുവരിയിൽ

പുതിയ ഒക‌്ടാവിയ ഈ വർഷം അവസാനത്തോടെ വിൽപ്പനക്ക് എത്തേണ്ടതായിരുന്നു. എന്നാൽ കൊവിഡ്-19 ന്റെ സാഹചര്യത്തിൽ അരങ്ങേറ്റം ഇനിയും വൈകിയേക്കും എന്നാണ് സൂചന. വിപണിയിൽ എത്തുമ്പോൾ 20 മുതൽ 25 ലക്ഷം രൂപ വരെയായിരിക്കും വാഹനത്തിന്റെ എക്സ്ഷോറൂം വില.

Most Read Articles

Malayalam
കൂടുതല്‍... #സ്കോഡ #skoda
English summary
New Skoda Octavia Spied In India For The First Time. Read in Malayalam
Story first published: Friday, July 24, 2020, 11:38 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X