Just In
- 9 hrs ago
അന്താരാഷ്ട്ര ഡ്രൈവിംഗ് പെര്‍മിറ്റുകള്‍ പുതുക്കുന്നതിന് അവസരമൊരുക്കി ഇന്ത്യന്‍ എംബസി; വിശദ വിവരങ്ങള്‍
- 10 hrs ago
മീറ്റിയോര്‍ 350 ആവശ്യക്കാര്‍ ഏറെ; മാര്‍ച്ച് മാസത്തിലും കാത്തിരിപ്പ് ഉയര്‍ന്നു തന്നെ
- 11 hrs ago
പരിഷ്കരിച്ച 2021 കൺട്രിമാൻ ഇന്ത്യയിൽ അവതരിപ്പിച്ച് മിനി; വില 39.5 ലക്ഷം രൂപ
- 11 hrs ago
2021 ഹയാബൂസ ഏപ്രിലിൽ ഇന്ത്യയിലെത്തും; ഔദ്യോഗിക ബുക്കിംഗ് മാർച്ച് അവസാനത്തോടെ ആരംഭിക്കും
Don't Miss
- Lifestyle
ഇന്നത്തെ ദിവസം കഠിനാധ്വാനം ചെയ്യേണ്ട രാശിക്കാര്‍
- News
കോൺഗ്രസിൽ ചേരുന്നതിന് തൊട്ട് മുൻപ് രമേഷ് പിഷാരടി വിളിച്ചു, മുകേഷ് നൽകിയ മറുപടി ഇങ്ങനെ
- Movies
ഭാര്യയോട് പൊട്ടിത്തെറിച്ച് ഫിറോസ്, സജ്നയ്ക്കും ഫിറോസിനും വീട്ടിലേക്ക് പോകാമെന്ന് ബിഗ് ബോസും
- Finance
മാതൃകയായി കേരളം വീണ്ടും, കപ്പല്‍മാര്‍ഗ്ഗം നേന്ത്രപ്പഴം യൂറോപ്പിലേക്ക്, രാജ്യത്ത് തന്നെ ഇതാദ്യം
- Sports
IND vs ENG: സംസാരിക്കുന്നത് എങ്ങനെ ഉടക്കാവും? നിങ്ങള്‍ കാണുന്നതിന്റെ കുഴപ്പമെന്ന് സ്റ്റോക്സ്
- Travel
ഏപ്രില്‍ വരെ ഇനി നോക്കേണ്ട, സഞ്ചാരികള്‍ക്കിടയില്‍ ഹോട്ട് ആയി ഇന്ത്യയിലെ കൂള്‍ സിറ്റി!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് ഇംഗ്ലണ്ടിലും എത്തി, ഇന്ത്യയിലേക്കും ഉടൻ
ആഗോളതലത്തിൽ തന്നെ ഏറ്റവും ജനപ്രിയമായ ഹാച്ച്ബാക്ക് മോഡലുകളിൽ ഒന്നാണ് സുസുക്കിയുടെ സ്വിഫ്റ്റ്. അടുത്തിടെ ഒരു മുഖംമിനുക്കലിന് വിധേയമായ ഫെയ്സ്ലിഫ്റ്റ് പതിപ്പിനെ ഇപ്പോൾ ഇംഗ്ലിണ്ടിലും പുറത്തിറക്കിയിരിക്കുകയാണ് ബ്രാൻഡ്.

ഇന്ത്യൻ വാഹന പ്രേമികളും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റ് അതിന്റെ മൊത്തത്തിലുള്ള രൂപഘടനയിൽ കാര്യമായ മാറ്റമൊന്നും അവതരിപ്പിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. ഹാച്ചിന്റെ സ്പോർട്ടി സ്വഭാവം അതേപടി നിലനിർത്തി മുൻവശത്ത് പരിഷ്ക്കരിച്ച ഗ്രില്ലും, ഹെഡ്ലാമ്പുകളും ഉൾപ്പെടുത്തിയതാണ് പ്രധാന മാറ്റം.

കൂടാതെ മുൻവശത്തും പിൻഭാഗത്തും എൽഇഡി ലൈറ്റുകൾ ലഭിക്കുന്നതും വാഹനത്തിന് ഒരു പുത്തൻ രൂപം സമ്മാനിക്കുന്നുണ്ട്. പുതിയൊരു 1.2 ലിറ്റർ എഞ്ചിനും പുതിയ സ്വിഫ്റ്റിൽ സുസുക്കി വാഗ്ദാനം ചെയ്യുന്നതായി അവകാശപ്പെടുന്നു.
MOST READ: സെപ്റ്റംബറിൽ തെരഞ്ഞെടുത്ത മോഡലുകൾക്ക് വൻ ഡിസ്കൗണ്ടുമായി മഹീന്ദ്ര

നാച്ചുറലി ആസ്പിറേറ്റഡ് എഞ്ചിന് പുനർരൂപകൽപ്പന ചെയ്ത ഡ്യുവൽ-ഇഞ്ചക്ഷൻ സിസ്റ്റം, വേരിയബിൾ ഡിസ്പ്ലേസ്മെന്റ് ഓയിൽ പമ്പ്, ഇലക്ട്രോണിക് വേരിയബിൾ വാൽവ് ടൈമിംഗ്, ഇലക്ട്രിക് പിസ്റ്റൺ കൂളിംഗ് ജെറ്റുകൾ എന്നിവ ലഭിച്ചു.

സുസുക്കിയുടെ അഭിപ്രായത്തിൽ ഈ മെച്ചപ്പെടുത്തലുകളെല്ലാം ഹാച്ചാബാക്കിന്റെ കാര്യക്ഷമതയും ഡ്രൈവിബിലിറ്റിയും മെച്ചപ്പെടുത്തുന്നതിന് സ്വിഫ്റ്റിനെ സഹായിക്കും. നവീകരിച്ച എഞ്ചിൻ ഇപ്പോൾ 82 bhp കരുത്തിൽ 108 Nm torque ഉത്പാദിപ്പിക്കാൻ പ്രാപ്തമാണ്.
MOST READ: ഡൊമിനാർ 250 മോഡലിന് ആദ്യ വില വർധനവ്, പുതുക്കിയ വില 1.64 ലക്ഷം രൂപ

12.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ (0-62 മൈൽ) വേഗത കൈവരിക്കാൻ പുതിയ സ്വിഫ്റ്റ് ഫെയ്സ്ലിഫ്റ്റിന് സാധിക്കും. സ്റ്റാൻഡേർഡ് മാനുവൽ ഗിയർബോക്സിന് പുറമെ ഓപ്ഷണൽ സിവിടി യൂണിറ്റും തെരഞ്ഞെടുക്കാൻ സാധിക്കും.

12V മൈൽഡ് ഹൈബ്രിഡ് സിസ്റ്റവും കമ്പനി പരിഷ്ക്കരണത്തിന് വിധേയമാക്കിയിട്ടുണ്ട്. ഇപ്പോൾ പ്രീ-ഫെയ്സ്ലിഫ്റ്റ് മോഡലിൽ 3X ശേഷിയുള്ള ബാറ്ററി ലഭിക്കുന്നു. സുസുക്കിയുടെ കണക്കനുസരിച്ച് 2021 സ്വിഫ്റ്റ് മാനുവൽ പതിപ്പിന്റെ ഇന്ധനക്ഷമത ഏകദേശം 24.3 കിലോമീറ്റർ ആണ്. ഇന്ത്യയിൽ വിൽക്കുന്ന സ്വിഫ്റ്റിന്റെ ARAI മൈലേജ് 21.21 കിലോമീറ്റാണ്.
MOST READ: ബാബ്സ് എന്ന മോഡിഫൈഡ് V-ക്രോസിന് കൂച്ചുവിലങ്ങിട്ട് എംവിഡി

ഇംഗ്ലണ്ടിലെ മോഡലിന് ലഭിക്കുന്നതും ഇന്ത്യൻ പതിപ്പിന് ലഭിക്കാത്തതുമായ ഒരു സവിശേഷത 4-വീൽ ഡ്രൈവ് സജ്ജീകരണം തെരഞ്ഞെടുക്കാനുള്ള ഓപ്ഷനാണ്. സുസുക്കി SZ-L എന്ന ഒരു പുതിയ എൻട്രി ലെവൽ വേരിയന്റിനെയും അവതരിപ്പിച്ചിട്ടുണ്ട്.

അതിൽ റിയർ വ്യൂ പാർക്കിംഗ് ക്യാമറ, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ, 16 ഇഞ്ച് അലോയ്കൾ, റഡാർ ബ്രേക്കിംഗ് സപ്പോർട്ട്, ഡാബ് റേഡിയോയും സ്മാർട്ട് ഫോൺ കണക്റ്റിവിറ്റിയും ഉൾക്കൊള്ളുന്ന 7 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവയും വാഗ്ദാനം ചെയ്യുന്നു. അഡാപ്റ്റീവ് ക്രൂയിസ് നിയന്ത്രണം ഇപ്പോൾ ലൈനപ്പിലുടനീളം ഒരു സ്റ്റാൻഡേർഡ് സവിശേഷതയായി ലഭിക്കും