പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

വിപണിയിൽ തുടക്കത്തിൽ നേടിയെടുത്ത ജനപ്രീതി നഷ്ടപ്പെടുത്തിയ ടാറ്റ ഹാരിയർ പല മികച്ച പരിഷ്ക്കരണങ്ങളുമായി വീണ്ടും എസ്‌യുവി പ്രേമികളുടെ മനസ് കീഴടക്കുകയാണ്. 2019 ൽ അവതരിപ്പിച്ച മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ 2020 ഹാരിയർ കൂടുതൽ മിടുക്കനായി.

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

അതുമാത്രമല്ല കൂടുതൽ സവിശേഷതകൾ ഉൾക്കൊള്ളുന്നതും ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുമായി എത്തുന്നതും സ്വാഗതാർഹമായ മാറ്റങ്ങളാണ്. ഇതിന്റെ ഫലമായി ഹാരിയറിന്റെ വിൽപ്പന 2020 ഓഗസ്റ്റിൽ ഗണ്യമായ വർധനവാണ് രേഖപ്പെടുത്തുന്നതും.

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

കഴിഞ്ഞ മാസം 1,694 യൂണിറ്റായിരുന്നു ഹാരിയർ വിൽപ്പന. 2020 ഓഗസ്റ്റിലെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 167 ശതമാനം വർധനവാണെന്നത് ശ്രദ്ധേയ നേട്ടമാണ്. 15 മാസത്തിനിടെ ഏറ്റവും ഉയർന്ന വിൽപ്പനയും ഇതാണ്.

MOST READ: ഹൈനെസ് ക്രൂയിസര്‍ ഉടന്‍ വിപണിയിലെത്തും; ആദ്യ ടീസര്‍ വീഡിയോയുമായി ഹോണ്ട

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

ഡിമാൻഡ് വർധിച്ചതുകൊണ്ട് വാഹനത്തിൽ അടുത്തിടെ പനോരമിക് സൺറൂഫ് കൊണ്ട് സജ്ജീകരിച്ച ഹാരിയറിന്റെ കൂടുതൽ താങ്ങാവുന്ന വേരിയന്റ് ടാറ്റ മോട്ടോർസ് പുറത്തിറക്കി.

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

XT പ്ലസ് എന്ന മോഡലിന് 16.99 ലക്ഷം രൂപ മുതലാണ് എക്സ്ഷോറൂം വില. മാത്രമല്ല പനോരമിക് സൺറൂഫ് ലഭിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും താങ്ങാനാവുന്ന എസ്‌യുവിയാണിത്. ഈ കൂട്ടിച്ചേർക്കലിനൊപ്പം, വരും മാസങ്ങളിൽ പ്രത്യേകിച്ച് ഉത്സവ സീസണിൽ ഹാരിയർ വിൽപ്പന ഇനിയും ഉയരുമെന്നാണ് ടാറ്റ മോട്ടോർസ് പ്രതീക്ഷിക്കുന്നത്.

MOST READ: ബാബ്സിന് കട്ട സപ്പോർട്ട്; പിഴയൊടുക്കാൻ ധനസഹായവുമായി ഫാൻസ്

പനോരമിക് സൺറൂഫും പുതിയ ഫീച്ചറുകളും അവതരിപ്പിക്കുന്ന ഹാരിയറിനെ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി എസ്‌യുവിയുടെ ഒരു പുതിയ ടെലിവിഷൻ പരസ്യ വീഡിയോ കമ്പനി പുറത്തിറക്കി.

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

XT വേരിയന്റിനേക്കാൾ 40,000 രൂപ അധിക വിലയുള്ള ഹാരിയർ XT പ്ലസിന് വില 16.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടത്. എന്നാൽ 17.65 ലക്ഷം രൂപ വിലയുള്ള XZ പതിപ്പിനേക്കാൾ 66,000 രൂപ കുറവാണെന്നതും സ്വാഗതാർഹമാണ്.

MOST READ: മാഗ്‌നൈറ്റിന്റെ അവതരണം വര്‍ഷവസാനത്തോടെ; സ്ഥിരീകരിക്കാതെ നിസാന്‍

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

ഇത് ആമുഖ വിലയാണെന്നും 2020 ഡിസംബർ 31 നകം ഡെലിവറി ചെയ്യുന്നവർക്ക് ഈ വിലയിൽ പുതിയ വകഭേദം സ്വന്തമാക്കാം. ഈ മാസം അവസാനം വരെ XT പ്ലസിനായുള്ള ബുക്കിംഗ് ടാറ്റ സ്വീകരിക്കുന്നതായിരിക്കുമെന്നും ബ്രാൻഡ് അറിയിച്ചിട്ടുണ്ട്. തുടർന്ന് ഒക്ടോബർ ഒന്നു മുതൽ വില വർധിപ്പിക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

എസ്‌യുവി പാർക്ക് ചെയ്യുമ്പോൾ സൺറൂഫ് യാന്ത്രികമായി അടയ്‌ക്കുന്നതിന് ഗ്ലോബ് ക്ലോസ് ഉൾപ്പെടുന്ന ബ്രാൻഡിന്റെ ഓട്ടോമേറ്റഡ് സവിശേഷതകളോടെയാണ് പനോരമിക് സൺ മേൽക്കൂര വരുന്നത്. അധിക സുരക്ഷയ്ക്കായി ആന്റി പിഞ്ച്, മൊബൈൽ സെൻസിംഗ് ക്ലോഷർ സവിശേഷത എന്നിവയും ഹാരിയറിന് ലഭിക്കുന്നു.

MOST READ: പുത്തൻ i20 ഹാച്ച്ബാക്കിന്റെ നിർമാണം ആരംഭിച്ച് ഹ്യുണ്ടായി, ഇന്ത്യൻ അരങ്ങേറ്റം ഉടൻ

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

സൺറൂഫിന് തന്നെ ഗ്ലാസ്സിൽ കറുത്ത കോട്ടിംഗുള്ള ബ്ലൈൻഡ് കവറിനൊപ്പം ഒരു ബ്ലാക്ക് ഗ്ലാസും ലഭിക്കുന്നു. ഇത് വെയിൽ അധികമായ കാലാവസ്ഥയിൽ ക്യാബിനകത്ത് പൂർണമായും വെളിച്ചമെത്താതെ പരിരക്ഷിക്കുന്നു.

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

ഈ കൂട്ടിച്ചേർക്കലിനു പുറമെ ഹാരിയർ XT പ്ലസിന് മറ്റ് മാറ്റങ്ങളൊന്നും കാണുന്നില്ല. സ്പോർട്ട് പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഡ്യുവൽ ഫംഗ്ഷൻ എൽഇഡി ഡിആർഎൽ, പുഷ് ബട്ടൺ സ്റ്റാർട്ട്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോളുകൾ, 17 ഇഞ്ച് അലോയ് വീലുകൾ എന്നിവ ഇത് മുമ്പോട്ടു കൊണ്ടുപോകുന്നു.

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

ടെലിസ്റ്റോ ഗ്രേ, സ്പാർക്കിൾ കൊക്കോ, കാലിപ്‌സോ റെഡ്, ഓർക്കസ് വൈറ്റ്, അറ്റ്ലസ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിൽ എസ്‌യുവി തെരഞ്ഞെടുക്കാം. ഇന്റീരിയറിൽ ഓട്ടോമാറ്റിക് ക്ലൈമറ്റ് നിയന്ത്രണങ്ങളും 7 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ കണക്റ്റിവിറ്റിയും ടാറ്റ വാഗ്‌ദാനം ചെയ്യുന്നുണ്ട്.

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

സുരക്ഷയെ സംബന്ധിച്ചിടത്തോളം ഹാരിയറിന് ഡ്യുവൽ ഫ്രണ്ട് എയർബാഗുകളും റിവേഴ്സ് പാർക്കിംഗ് ക്യാമറയും ലഭിക്കുന്നു. ESP സംവിധാനത്തിന് 12 ആഡ് ഓൺ ഫംഗ്ഷനുകളും ലഭിക്കുന്നുണ്ട്. 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിൻ 168 bhp പവറും 350 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

പനോരമിക് സൺറൂഫുമായി ഹാരിയർ XT പ്ലസ്; പുതിയ പരസ്യ വീഡിയോ കാണാം

ഹാരിയർ ലൈനപ്പിലെ മറ്റ് വേരിയന്റുകളിൽ ഓപ്‌ഷണൽ 6 സ്പീഡ് ടോർഖ് കൺവെർട്ടർ ഓട്ടോമാറ്റിക്, 6 സ്പീഡ് മാനുവൽ ഗിയർബോക്‌സ് എന്നിവയും എസ്‌യുവിയിൽ ലഭ്യമാണ്. ലാൻഡ് റോവറിൽ നിന്ന് ലഭിച്ച അഡ്വാൻസ്ഡ് ടെറൈൻ റെസ്പോൺസ് സംവിധാനവും ടാറ്റ ഹാരിയറിൽ ഉണ്ട്.

Most Read Articles

Malayalam
English summary
New Tata Harrier XT+ Variant TVC Released. Read in Malayalam
Story first published: Thursday, September 24, 2020, 14:18 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X