ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

ജാപ്പനീസ് ഓട്ടോ ഭീമന്റെ പ്രാദേശിക അനുബന്ധ സ്ഥാപനമായ ടൊയോട്ട കിർലോസ്‌കർ മോട്ടോർ അടുത്തിടെ വരാനിരിക്കുന്ന ആഡംബര എംപിവിയായ വെൽഫയറിന്റെ ടീസർ ചിത്രം പുറത്തിറക്കിയിരുന്നു.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

പുതിയ മോഡൽ ഒടുവിൽ നാളെ പുറത്തിറങ്ങും. ഇന്നോവ ക്രിസ്റ്റയേക്കാൾ വളരെ ഉയർന്ന വിലയിൽ വിൽപ്പന നടത്തുന്നതിലൂടെ നിർമ്മാതാക്കളുടെ വാഹന നിരയിലെ ഏറ്റവും പ്രീമിയം എംപിവിയായി വെൽഫയർ മാറും.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

വെൽ‌ഫയറിനെ ‘സുസ്ഥിര ആഢംബര' ടാഗ് ഉപയോഗിച്ചാണ് ടൊയോട്ട വിപണിയിൽ എത്തിക്കുന്നത്. വിപണിയിൽ ഉയർന്ന നിലവാരമുള്ള ക്യാബിനും, ഹൈബ്രിഡ് പവർട്രെയിനും വാഹനം വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

ഈ വില നിലവാരത്തിൽ, മെർസിഡീസ് ബെൻസിന്റെ പുതിയ മോഡൽ V-ക്ലാസിന്റെ നേരിട്ടുള്ള എതിരാളിയായി വെൽഫയർ മാറും. നിലവിൽ 68.40 ലക്ഷം രൂപയാണ് V-ക്ലാസിന്റെ എക്സ്-ഷോറൂം വില.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

ഇന്ത്യയിൽ, ടൊയോട്ട വെൽ‌ഫയർ ടോപ്പ്-ഓഫ്-ദി-ലൈൻ 'എക്‌സിക്യൂട്ടീവ് ലോഞ്ച്' പതിപ്പിൽ മാത്രമേ വിൽപ്പനയ്‌ക്കെത്തുകയുള്ളൂ. വാഹനത്തിൽ പ്രീമിയം സവിശേഷതകളായ എൽ‌ഇഡി ലൈറ്റുകൾ, ഇരട്ട ഇലക്ട്രിക് മൂൺ-റൂഫ്, ഇലക്ട്രിക് സ്ലൈഡിംഗ് ഡോറുകൾ, ഇലക്ട്രിക് ടെയിൽ‌ഗേറ്റ്.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

കൂടാതെ മൂന്ന്-സോൺ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ സിസ്റ്റം, സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റിയുമായി സംയോജിപ്പിക്കുന്ന 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് യൂണിറ്റ്, രണ്ടാം നിര യാത്രക്കാർക്കായി 10.2 ഇഞ്ച് HD ഡിസ്‌പ്ലേകൾ, പ്രീമിയം ലെതർ അപ്ഹോൾസ്റ്ററിയുള്ള ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന വെന്റിലേറ്റഡ് സീറ്റുകൾ.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

2.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട വെൽഫയറിന് ശക്തി പകരുന്നത്. ഇലക്ട്രിക് മോട്ടോറുമായി ചേർന്ന് 197 bhp കരുത്തും 235 Nm torque ഉം എംപിവി വാഗ്ദാനം ചെയ്യുന്നു.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

മോട്ടോർ ഒരു CVT ഓട്ടോമാറ്റിക് ഗിയർബോക്സുമായി ഘടിപ്പിച്ചിരിക്കുന്നു. പുതിയ എംപിവിയുടെ ഹൈബ്രിഡ് സിസ്റ്റം ലെക്സസ് NX 300H മോഡലുമായി പങ്കിടുന്നു.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

ടൊയോട്ട വെൽ‌ഫയർ മെർസിഡീസ് V-ക്ലാസിനേക്കാൾ ചെറുതാണ്. വാഹനത്തിന്റെ മൊത്തം നീളം 4,935 mm, വീതി 1,850 mm ഉയരം 1,895 mm എന്നിവയാണ്.

ടൊയോട്ട വെൽഫയർ ആഢംബര എംപിവി നാളെ വിപണിയിൽ എത്തും

3,000 mm ആണ് വെൽഫയറിന്റെ വീൽബേസ്. മെർസിഡീസ് V-ക്ലാസ് 5,370 mm നീളവും 1928 mm വീതിയും 1,880 mm ഉയരവുമാണുള്ളത്. 3,430 mm ആണ് ഇതിന്റെ വീൽബേസ്.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New Toyota Luxury MPV Vellfire to be launched tomorrow. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X