യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

പുതിയ യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട. വാഹനത്തിന്റെ വില 1,798,000 യെൻ മുതൽ 2,815,000 യെൻ വരെയാണ്. അതായത് ഏകദേശം 12.5 ലക്ഷം മുതൽ 19.6 ലക്ഷം രൂപ വരെ.

യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

ധാരാളം സവിശേഷതകളും ഉപകരണങ്ങളുമായാണ് കോംപാക്‌ട് ക്രോസ്ഓവറിനെ ബ്രാൻഡ് അണിയിച്ചൊരുക്കിയിരിക്കുന്നത്. കൂടാതെ രസകരമായ ഒരു രൂപകൽപ്പനയും പുതിയ യാരിസ് ക്രോസിനെ വ്യത്യസ്‌തമാക്കുന്നതിൽ ഏറെ പങ്കുവഹിച്ചിട്ടുണ്ട്.

യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

കാറിന്റെ മുൻവശത്ത് ഒരു ജോഡി ബൾബസ് ഹെഡ്‌ലാമ്പുകളും ചെറുതും വീതിയുമുള്ള ഗ്രില്ലുമാണ് ഇടംപിടിച്ചിരിക്കുന്നത്. അതോടൊപ്പം ഫ്രണ്ട് ബമ്പറിൽ വിശാലമായ എയർ ഡാമും ഇരുവശത്തും ഫ്രണ്ട് ഫോഗ് ലാമ്പുകളും എൽ‌ഇഡി ഡി‌ആർ‌എല്ലുകളും ടൊയോട്ട സ്ഥാപിച്ചിരിക്കുന്നു.

MOST READ: ക്ലച്ചില്ലാതെ ഗിയര്‍ മാറാം; ഹ്യുണ്ടായി വെന്യു iMT പതിപ്പിന്റെ ആദ്യ ഡ്രൈവ് റിവ്യൂ

യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

വശങ്ങളിൽ നിന്ന് നോക്കിയാൽ സബ് കോംപാക്‌ട് എസ്‌യുവിക്ക് വീൽ ആർച്ചുകളും കറുത്ത പ്ലാസ്റ്റിക് ക്ലാഡിംഗും നൽകിയിരിക്കുന്നത് ഒരു മസ്ക്കുലർ രൂപം നൽകാൻ ഏറെ സഹായിച്ചിട്ടുണ്ട്. വീലുകൾ മെഷീൻ കട്ട് അലോയ് യൂണിറ്റുകളാണ് എന്നതും ശ്രദ്ധേയം. എന്നിരുന്നാലും താഴ്ന്ന വേരിയന്റുകൾക്ക് വീൽ ക്യാപ്സുള്ള ബ്ലാക്ക് ഔട്ട് സ്റ്റീൽ വീലുകളാണ് ലഭിക്കുന്നത്.

യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

പുതിയ യാരിസ് ക്രോസിന്റെ പിൻഭാഗത്ത് എൽഇഡി ബ്രേക്ക് ലൈറ്റുകളും ഇൻഡിക്കേറ്ററുകളുമുള്ള സിംഗിൾ പീസ് ടെയ്‌ലാമ്പുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നു. ഒരു ഷാർക്ക് ഫിൻ ആന്റിനയ്‌ക്കൊപ്പം മേൽക്കൂരയിൽ സ്‌പോയ്‌ലറും ടൊയോട്ട ഘടിപ്പിച്ചിരുക്കുന്നു.

MOST READ: ബ്രോങ്കോയുടെ പുതിയ അഡ്വഞ്ചർ കൺസെപ്റ്റുകളുമായി ഫോർഡ്

യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

ക്യാബിനിൽ പുതിയ യാരിസ് ക്രോസ് എസ്‌യുവി ലളിതവും ഭംഗിയുള്ളതുമായ രൂപകൽപ്പനയാണ് അവതരിപ്പിക്കുന്നത്. ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനായി സെന്റർ കൺസോളിന് ഒരു ഫ്ലോട്ടിംഗ് ഡിസൈൻ ലഭിക്കുന്നു.

യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

കൂടാതെ സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് കൺസോളിൽ അനലോഗ് ഡയലുകളും ടെൽ‌ടെയിൽ ലൈറ്റുകളും ഉൾക്കൊള്ളുന്ന ഒരു ടി‌എഫ്‌ടി എം‌ഐഡി ഡിസ്പ്ലേ സവിശേഷതയും അകത്തളത്തിൽ ഒരുക്കിയിട്ടുണ്ട്.

MOST READ: ഭീമൻ ടയറുകളിൽ ഓഫ്റോഡ് ലുക്കിലൊരുങ്ങി മഹീന്ദ്ര ഇൻവേഡർ

യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

ഓഡിയോ, ക്രൂയിസ് കൺട്രോൾ എന്നിവയ്ക്കായി സ്റ്റിയറിംഗ് മൗണ്ട് ചെയ്ത നിയന്ത്രണങ്ങളും കാറിന് ലഭിക്കുന്നു. ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി ഓപ്ഷനുകൾക്കൊപ്പം സ്മാർട്ട് ഡെവിസ് ലിങ്ക് വഴി സ്മാർട്ട്ഫോൺ കണക്റ്റിവിറ്റി സംവിധാവവും യാരിസ് ക്രോസിലുണ്ട്.

യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

സുരക്ഷക്കായി കാറിന് റഡാർ ക്രൂയിസ് കൺട്രോൾ, അഡാപ്റ്റീവ് ഹൈ-ബീം ലൈറ്റിംഗ് സിസ്റ്റം, എബിഎസ്, കോർണർ ബ്രേക്ക് കൺട്രോൾ, സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ തുടങ്ങിയവ ലഭിക്കുന്നു. ഇവിടെ ഒരു ഹെഡ്സ് അപ്പ് ഡിസ്പ്ലേയും എട്ട് എയർബാഗുകളും ടൊയോട്ട ഒരുക്കിയിട്ടുണ്ട്.

MOST READ: ഫ്ലൈയിംഗ് കാർ സ്വപ്നം യാഥാർഥ്യമാക്കാനൊരുങ്ങി സ്കൈഡ്രൈവ്

യാരിസ് ക്രോസ് സബ് കോംപാക്‌ട് എസ്‌യുവിയെ വിപണിയിൽ അവതരിപ്പിച്ച് ടൊയോട്ട

1.5 ലിറ്റർ പെട്രോൾ എഞ്ചിനാണ് ടൊയോട്ട യാരിസ് ക്രോസിന്റെ ഹൃദയം. ഇത് 108 bhp കരുത്തിൽ 140 Nm torque ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ഒരു ഹൈബ്രിഡ് മോഡലും എസ്‌യുവിക്കുണ്ട്. അത് ഒരേ പെട്രോൾ യൂണിറ്റിനെ ഒരു ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കുന്നു. കൂടാതെ ഒരു ഇലക്ട്രിക് ഫോർവീൽ ഡ്രൈവ് സിസ്റ്റവും ലഭിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #ടൊയോട്ട #toyota
English summary
New Toyota Yaris Cross Hybrid Launched In Japan. Read in Malayalam
Story first published: Tuesday, September 1, 2020, 12:31 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X