കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് വിപണിയിലെത്തും

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഫോക്‌സ്‌വാഗൺ ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. അടുത്തിടെ സമാപിച്ച ഓട്ടോ എക്സ്പോയുടെ പതിനഞ്ചാം പതിപ്പിലാണ് പുതിയ കോംപാക്‌ട് എസ്‌യുവി ആഭ്യന്തര വിപണിയിൽ അരങ്ങേറ്റം കുറിച്ചത്.

കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ പുറത്തിറക്കും

ടിഗുവാൻ ഓൾസ്‌പെയ്‌സിനും ടൈഗൺ കോംപാക്‌ട് എസ്‌യുവിയിൽ നിന്നും വ്യത്യസ്തമായി പൂർണമായും ബിൽറ്റ് യൂണിറ്റ് (CBU) ആയാകും ഫോക്‌സ്‌വാഗൺ ടി-റോക്ക് ഇന്ത്യൻ വിപണിയിലേക്ക് എത്തുക. അതിനാൽ പരിമിതമായ യൂണിറ്റുകൾ മാത്രമായിരിക്കും ചിലപ്പോൾ ഇന്ത്യയിലേക്ക് എത്തുകയെന്നാണ് സൂചന.

കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ പുറത്തിറക്കും

രാജ്യത്തെ എല്ലാ ഫോക്സ്‍വാഗൺ ഡീലർഷിപ്പുകളും വാഹനത്തിനായുള്ള ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. 25,000 രൂപയാണ് എസ്‌യുവിയുടെ ബുക്കിംഗ് തുകയായി സ്വീകരിക്കുന്നത്. ജീപ്പ് കോമ്പസ്, ഹ്യുണ്ടായി ട്യൂസൺ തുടങ്ങിയ മോഡലുകളുമായാണ് ഇന്ത്യൻ വിപണിയിലെ പുതിയ കോംപാക്‌ട് എസ്‌യുവി മത്സരിക്കുക.

കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ പുറത്തിറക്കും

2017 ൽ യൂറോപ്യൻ വിപണിയിൽ അരങ്ങേറ്റം കുറിച്ച ടി-റോക്കിനെ മൂന്ന് വർഷങ്ങൾക്കു ശേഷമാണ് ജർമ്മൻ വാഹന നിർമ്മാതാക്കൾ ഇന്ത്യയിലേക്ക് എത്തിക്കുന്നത്. ആഭ്യന്തര വിപണിയിൽ പ്രീമിയം ക്രോസ്ഓവർ വിഭാഗത്തിന്റെ മേൽകൈ മുതലെടുക്കാനാണ് മോഡലിലൂടെ ഫോക്‌സ്‌വാഗൺ ശ്രമിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ പുറത്തിറക്കും

കോം‌പാക്‌ട് എന്ന വാക്ക് ഫോക്‌സ്‌വാഗൺ ടി-റോക്കിന് വളരെ അനുയോജ്യമാണ്. കാരണം ഇത് ഒരു നഗര എസ്‌യുവിയായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. മാത്രമല്ല ഇത് വൈവിധ്യമാർന്ന MQB പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ ടി-റോക്ക് എസ്‌യുവിയുടെ നിർമ്മാണം പൂർത്തിയാക്കിയിരിക്കുന്നത്.

കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ പുറത്തിറക്കും

കാഴ്ചയുടെ കാര്യത്തിൽ പോലും എസ്‌യുവി വളരെ ധീരവും സ്റ്റൈലിഷുമാണെന്നത് ഉപഭോക്താക്കളെ ആകർഷിക്കാൻ സഹായിക്കും. വാഹനത്തിന്റെ സവിശേഷതകളിലേക്ക് നോക്കുമ്പോൾ ടി-റോക്കിന് പൂർണ എൽഇഡി ഹെഡ്‌ലാമ്പ്, ടെയിൽ ലാമ്പുകൾ, അലോയ് വീലുകൾ, മുന്നിലും പിന്നിലും പാർക്കിംഗ് സെൻസറുകൾ, പിൻ പാർക്കിംഗ് ക്യാമറ, ലെതർ സീറ്റുകൾ, പൂർണ ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ തുടങ്ങിയവ ലഭ്യമാകും.

കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ പുറത്തിറക്കും

ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീൽ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയ്ക്കൊപ്പം വലിയ ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം എന്നിവ ഉൾക്കൊള്ളുന്ന ക്യാബിൻ പ്രീമിയവും ഉയർന്ന മാർക്കറ്റ് മൂല്യവും നൽകുന്നു. ഓട്ടോമാറ്റിക് 2-സോൺ ക്ലൈമറ്റ് കൺട്രോൾ, വിയന്ന ലെതർ സീറ്റുകൾ, ഫിനിഷ്, പനോരമിക് സൺറൂഫ് എന്നിവയും എസ്‌യുവിക്ക് ലഭിക്കും.

കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ പുറത്തിറക്കും

സുരക്ഷാ സവിശേഷതകളുടെ പട്ടികയിൽ ആറ് എയർബാഗുകൾ, ഇബിഡിയുള്ള എബിഎസ്, ഇലക്ട്രോണിക് സ്ഥിരത നിയന്ത്രണം, പാർക്ക് ദൂരം നിയന്ത്രണം, റിയർ പാർക്കിംഗ് ക്യാമറ, സീറ്റ് ബെൽറ്റ് ഓർമ്മപ്പെടുത്തൽ എന്നിവയും അതിലേറെയും ഉൾപ്പെടും.

കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ പുറത്തിറക്കും

ഇന്ത്യയിൽ ഒരൊറ്റ 1.5 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനിൽ മാത്രമാകും ടി-റോക്ക് എസ്‌യുവി വിൽപ്പനക്കെത്തുക. ഏഴ് സ്പീഡ് ഡിഎസ്ജി ഡ്യുവൽ ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്സുമായാകും എഞ്ചിൻ ജോടിയാക്കുക. 150 bhp കരുത്തും 250 Nm torque ഉം ഉത്പാദിപ്പിക്കുന്ന ടി-റോക്കിന് 8.4 സെക്കൻഡിനുള്ളിൽ 205 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

കോംപാക്‌ട് എസ്‌യുവി വിപണി നോട്ടമിട്ട് ഫോക്‌സ്‌വാഗൺ; ടി-റോക്ക് മാർച്ച് 18 ന് ഇന്ത്യയിൽ പുറത്തിറക്കും

ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം 20 ലക്ഷം രൂപയായിരിക്കും പുതിയ ഫോക്‌സ്‌വാഗൺ കോംപാക്‌ട് എസ്‌യുവിയുടെ എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

Most Read Articles

Malayalam
English summary
New Volkswagen T-roc launch date revealed. Read in Malayalam
Story first published: Saturday, February 22, 2020, 18:43 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X