പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

മഹീന്ദ്ര തങ്ങളുടെ ജനപ്രിയ ഓഫ് റോഡ് എസ്‌യുവിയായ ഥാറിനെ അടുത്തിടെയാണ് വിപണിയില്‍ അവതരിപ്പിക്കുന്നത്. പുതുതലമുറ XUV500, സ്‌കോര്‍പിയോ എന്നിവ മോഡലുകളാകും ബ്രാന്‍ഡില്‍ നിന്നും ഇനി വിപണിയില്‍ എത്തുന്ന എസ്‌യുവികള്‍.

പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

പുതുതലമുറ XUV500 2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളില്‍ എപ്പോഴെങ്കിലും വിപണിയില്‍ എത്തുമെങ്കില്‍, രണ്ടാമത്തേ മോഡലായ പുതുതലമുറ സ്‌കോര്‍പിയോ 2021-ന്റെ രണ്ടാം പാദത്തില്‍ (അതായത് ഏപ്രില്‍ - ജൂണ്‍) എത്തിച്ചേരും. ഡിസൈന്‍, സവിശേഷതകള്‍, എഞ്ചിന്‍ സംവിധാനം എന്നിവയില്‍ രണ്ട് മോഡലുകളും വലിയ കുതിച്ചുചാട്ടം നടത്തും.

പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

പുതുതലമുറ സ്‌കോര്‍പിയോയുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ നിരത്തുകളില്‍ സജീവമാണ്. ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തിക്കാനായിരുന്നു ആദ്യം കമ്പനി പദ്ധതിയിട്ടിരുന്നതെങ്കിലും പിന്നീട് ആ ശ്രമം മാറ്റുകയായിരുന്നു.

MOST READ: ബ്ലൂടൂത്ത് സാങ്കേതികവിദ്യയുള്ള സ്മാര്‍ട്ട് സണ്‍ഗ്ലാസുകളുമായി ഹീറോ; വില 2,999 രൂപ

പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഡിസൈനില്‍ ഉള്‍പ്പടെ നിരവധി മാറ്റങ്ങളോടൊയാകും വാഹനം വിപണിയില്‍ എത്തുക. ലാഡര്‍ ഫ്രെയിം ചാസി ഉപയോഗിക്കുന്നത് തുടരും. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും.

പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയിലാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്. പുതിയ ബോഡി പാനലുകളും ക്യാരക്ടര്‍ ലൈനുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

MOST READ: വേഗതയിലും കരുത്തിലും ശക്തന്‍; 2021 റാങ്ലര്‍ റൂബിക്കോണ്‍ 392 വെളിപ്പെടുത്തി ജീപ്പ്

പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെയില്‍ ലാമ്പുകളാണ് വാഹനത്തിന്റെ പിന്നിലെ സവിശേഷത. പുറമേയുള്ള സവിശേഷതകള്‍ പോലെ തന്നെ അകത്തളത്തിലും കാര്യമായ മാറ്റം ഉള്‍വശത്തും പ്രതീക്ഷിക്കാം.

പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

അതേസമയം അകത്തളത്തില്‍ എന്തൊക്കെ മാറ്റങ്ങള്‍ എന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെയുള്ള നവീകരിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, മറാസോയില്‍ കണ്ടിരിക്കുന്ന ക്യാബിന് സമാനമായിരിക്കും.

MOST READ: ഫ്യുവൽ പമ്പിലെ തകരാർ; സെൽറ്റോസിന്റെ ഡീസൽ വേരിയന്റുകളെ തിരിച്ചുവിളിച്ച് കിയ

പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

സ്റ്റിയറിംഗ് വീലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എംപിവിയുമായി പങ്കിടും. ബിഎസ് VI നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്.

പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ഈ ഡീസല്‍ എഞ്ചിന്‍ രണ്ട് രീതിയില്‍ ട്യൂണ്‍ ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അടിസ്ഥാന വകഭേദത്തില്‍ 120 bhp കരുത്തും 320 Nm torque ഉം ലഭിക്കും. അതേസമയം ഉയര്‍ന്ന വകഭേദത്തില്‍ 140 bhp കരുത്തും 320 Nm torque ഉം ഉത്പാദിപ്പിക്കുന്നതാകും എഞ്ചിന്‍.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

പുതുതലമുറ സ്‌കോര്‍പിയോയുടെ അരങ്ങേറ്റം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ

ആറ് സ്പീഡ് മാനുവല്‍ ആയിരിക്കും ഗിയര്‍ബോക്സ്. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും. നിലവില്‍, മഹീന്ദ്ര സ്‌കോര്‍പിയോ റിയര്‍-വീല്‍ ഡ്രൈവ് ഓപ്ഷനില്‍ മാത്രമേ ലഭ്യമാകൂ.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Next-Gen Mahindra Scorpio Launching Details. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X