പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

ജനപ്രീയ എസ്‌യുവിയായ സ്‌കോര്‍പിയോയുടെ ബിഎസ് VI പതിപ്പിനെ അടുത്തിടെയാണ് മഹീന്ദ്ര വിപണിയില്‍ അവതരിപ്പിച്ചത്. നാല് വകഭേദങ്ങളിലായെത്തുന്ന വാഹനത്തിന് 12.40 ലക്ഷം രൂപ മുതല്‍ 16.00 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

എന്നാല്‍ 2021 ഓടെ വാഹനത്തിന്റെ പുതുതലമുറ മോഡലിനെ അവതരിപ്പിക്കാനൊരുങ്ങുകയാണ് കമ്പനി. 2021 ഏപ്രില്‍-ജൂണ്‍ മാസത്തോടു കൂടി എസ്‌യുവി ഇന്ത്യന്‍ വിപണിയില്‍ ഇടംപിടിക്കും. അടിമുടി മാറ്റങ്ങളോടെയാകും വാഹനം എത്തുക.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

നിരവധി തവണ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പുതിയ ചിത്രങ്ങളും പുറത്ത് വന്നിരിക്കുന്നത്. ലോക്ക്ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെയാണ് വാഹനത്തിന്റെ പരീക്ഷണയോട്ടം കമ്പനി ആരംഭിച്ചത്.

MOST READ: വെട്ടുക്കിളി കൂട്ടം വെല്ലുവിളിയാവുന്നു; പൈലറ്റുമാർക്ക് മുന്നറിയിപ്പുമായി DCGA

പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

വീല്‍ ബിഎച്ച്പിയാണ് പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. 2002 ജൂണിലാണ് ആദ്യ സ്‌കോര്‍പിയോ നിരത്തിലെത്തുന്നത്. തുടര്‍ന്ന് വാഹന പ്രേമികള്‍ക്കിടയില്‍ വളരെപ്പെട്ടെന്ന് തന്നെ തരംഗമായിമാറാനും വാഹനത്തിനായി.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

പുതുതലമുറ സ്‌കോര്‍പിയോ ഒരു ലാഡര്‍ ഫ്രെയിം ചാസി ഉപയോഗിക്കുന്നത് തുടരും. കൂടാതെ ഉയര്‍ന്ന വകഭേദങ്ങളില്‍ ഓപ്ഷനായി ഫോര്‍ വീല്‍ ഡ്രൈവും ലഭ്യമായേക്കും. കാല്‍നട യാത്രക്കാര്‍ക്ക് സുരക്ഷയൊരുക്കുന്ന രീതിയിലാണ് മുന്‍വശം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

MOST READ: 2020 ഹാരിയറിന്റെ പുതിയ പരസ്യ വീഡിയോയുമായി ടാറ്റ

പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പുകളാണ് പുറത്തുവന്നിരിക്കുന്ന ചിത്രങ്ങളില്‍ കാണാന്‍ സാധിക്കുന്നത്. അതിന് സമീപത്തായി തന്നെ ടേണ്‍ ഇന്‍ഡിക്കേറ്ററുകളും ഇടംപിടിച്ചിട്ടുണ്ട്. പുതിയ ബോഡി പാനലുകളും ക്യാരക്ടര്‍ ലൈനുകളും വാഹനത്തില്‍ ഇടംപിടിച്ചേക്കും.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

പുനര്‍രൂപകല്‍പ്പന ചെയ്തിട്ടുള്ള ടെയില്‍ ലാമ്പുകളാണ് വാഹനത്തിന്റെ പിന്നിലെ സവിശേഷത. പുറമേയുള്ള സവിശേഷതകള്‍ പോലെ തന്നെ അകത്തളത്തിലും കാര്യമായ മാറ്റം ഉള്‍വശത്തും പ്രതീക്ഷിക്കാം. എന്നാല്‍ എന്തൊക്കെയാകും മാറ്റങ്ങള്‍ എന്ന് ഈ അവസരത്തില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

MOST READ: ഇന്ത്യൻ വിപണിയിൽ 2000 രൂപയ്ക്കുള്ളിൽ ലഭിക്കുന്ന മികച്ച ഹെൽമെറ്റുകൾ

പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്‍പ്പെടെയുള്ള നവീകരിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പുതുക്കിയ സെന്റര്‍ കണ്‍സോള്‍, മറാസോയില്‍ കണ്ടിരിക്കുന്ന ക്യാബിന് സമാനമായിരിക്കും ഇതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

സ്റ്റിയറിംഗ് വീലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും എംപിവിയുമായി പങ്കിടും. ബിഎസ് VI നിലവാരത്തിലുള്ള 2.2 ലിറ്റര്‍ നാല് സിലിണ്ടര്‍ ഡീസല്‍, 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാകും വാഹനത്തിന്റെ കരുത്ത്.

MOST READ: ബൊലേറോയിലും ടോയിലെറ്റ് സംവിധാനമൊരുക്കി ഓജസ് ഓട്ടോമൊബൈൽസ്

പരീക്ഷണയോട്ടം നടത്തി പുതുതലമുറ സ്‌കോര്‍പിയോ; ചിത്രങ്ങള്‍ പുറത്ത്

ടോര്‍ഖും കരുത്തും ഈ അവസരത്തില്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നിങ്ങനെ രണ്ട് ഗിയര്‍ബോക്സ് ഓപ്ഷനുകളും കമ്പനി നല്‍കിയേക്കാം.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Next-Gen Mahindra Scorpio Spotted Testing Again. Read in Malayalam.
Story first published: Monday, June 1, 2020, 11:58 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X