പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

ഈ വര്‍ഷം വിപണിയില്‍ എത്തില്ലെന്ന് മഹീന്ദ്ര വ്യക്തമാക്കിയെങ്കിലും പുതുതലമുറ XUV500 -യുടെ പരീക്ഷണയോട്ടം നിരത്തുകളില്‍ തകൃതിയായി നടക്കുന്നുണ്ട്. 2020 അവസാനത്തോടെ വാഹനത്തിന്റെ അരങ്ങേറ്റം പ്രതിക്ഷിച്ചിരുന്നെങ്കിലും അത് ഉണ്ടാകില്ലെന്ന് കമ്പനി തന്നെ അറിയിച്ചു.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

വിപണിയിലെ നിലവിലെ സാഹചര്യവും, ലോക്ക്ഡൗണുമാണ് മഹീന്ദ്രയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. കമ്പനിയുടെ ത്രൈമാസ വില്‍പ്പന കണക്കുകള്‍ പ്രഖ്യാപിച്ച വേളയിലാണ് മഹീന്ദ്ര മാനേജിംഗ് ഡയറക്ടര്‍ പവന്‍ ഗോയങ്ക ഇക്കാര്യം വെളിപ്പെടുത്തിയത്.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

നിലവില്‍ നവീകരിച്ച ബിഎസ് VI പതിപ്പ് വിപണിയില്‍ ലഭ്യമാണ്. ഇതില്‍ നിന്നും നിരവധി പുതുമകളോടെയാകും പുതുതലമുറ വില്‍പ്പനയ്ക്ക് എത്തുക. പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ വീണ്ടും വാര്‍ത്തയാകുന്നത്.

MOST READ: ബിഎസ് VI ഹാരിയര്‍ ഡാര്‍ക്ക് എഡിഷന്‍ ഡെലിവറി ആരംഭിച്ച് ടാറ്റ

പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

കര്‍ണാടക-തമിഴ്‌നാട് അതിര്‍ത്തിയില്‍ പരീക്ഷണയോട്ടം നടത്തുന്ന വാഹനത്തിന്റെ ചിത്രങ്ങള്‍ റഷ്‌ലൈന്‍ ആണ് പങ്കുവെച്ചിരിക്കുന്നത്. പൂര്‍ണമായും മൂടിക്കെട്ടിയായിരുന്നു വാഹനത്തിന്റെ പരീക്ഷണയോട്ടം.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

എന്നിരുന്നാലും ഡിസൈന്‍ ലേഔട്ട് കൊണ്ടും മൊത്തത്തിലുള്ള വാഹനത്തിന്റെ അളവുകള്‍ കൊണ്ടും അത് XUV500 എന്ന് ഉറപ്പിക്കാന്‍ സാധിക്കും. സ്റ്റീല്‍ വീലുകളാണ് വാഹനത്തിന് നല്‍കിയിരിക്കുന്നത്.

MOST READ: യാത്രക്കാർക്ക് സുരക്ഷ ഉറപ്പു വരുത്താൻ പ്രൊടക്ടീവ് സ്ക്രീനുമായി ഓല

പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

സാധാരണ പ്രാരംഭ പതിപ്പുകള്‍ക്കാണ് ഇത്തരം സ്റ്റീല്‍ വീലുകള്‍ നല്‍കുന്നത്. പുതിയ മോണോകോക്ക് പ്ലാറ്റ്ഫോമിലാണ് വാഹനം വിപണിയില്‍ എത്തുക. കൂടാതെ നിരവധി അപ്ഡേറ്റുകളും അധിക സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

ഒപ്പം ഡിസൈനിലും സ്‌റ്റൈലിംഗിലും കാര്യമായ മാറ്റങ്ങളോടൊപ്പം മെക്കാനിക്കല്‍ ഫീച്ചേഴ്‌സിലും മാറ്റങ്ങള്‍ സംഭവിച്ചേക്കാം. പുതിയ 2.0 ലിറ്റര്‍ എംസ്റ്റാലിയന്‍ ടര്‍ബോ-പെട്രോള്‍ എഞ്ചിന്‍, 2.2 ലിറ്റര്‍ ഡീസല്‍ എഞ്ചിനുകളാകും വാഹനത്തിന് കരുത്ത്.

MOST READ: പുത്തൻ ഹോണ്ട സിറ്റിക്കായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചു, ജൂലൈയിൽ വിൽപ്പനയ്ക്ക് എത്തും

പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

ഇവ രണ്ടും മാനുവല്‍ അല്ലെങ്കില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനോടുകൂടിയാകും എത്തുക. പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ഗ്രില്‍, ബോണറ്റ്, ഫ്രണ്ട്, റിയര്‍ ബമ്പറുകള്‍ ഉള്‍പ്പെടെ 2021 മഹീന്ദ്ര XUV500 നിരവധി ബാഹ്യ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

മാത്രമല്ല ബോഡി പാനലുകളും പുതിയതായിരിക്കാം. പിന്നിലും കമ്പനി നവീകരണങ്ങള്‍ ഉള്‍പ്പെടുത്തിയേക്കും. നിലവിലെ മോഡലില്‍ കാണുന്ന ചീറ്റ ക്ലോ ഡോര്‍ ഹാന്‍ഡിലുകള്‍ക്ക് പകരം ഫ്‌ലഷ് ഫിറ്റിംഗ് ഡോര്‍ ഹാന്‍ഡിലുകള്‍ ഉപയോഗിച്ചേക്കും.

MOST READ: C3 സ്‌പോര്‍ട്ടി! കോംപാക്ട് എസ്‌യുവിക്ക് പേരിട്ട് സിട്രണ്‍

പരീക്ഷണയോട്ടം നടത്തി പുതുതലമുറ XUV500; ഈ വര്‍ഷം വിപണിയിലേക്ക് ഇല്ലെന്ന് മഹീന്ദ്ര

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ തന്നെ പ്രതീക്ഷിക്കാം. കണക്റ്റഡ് സവിശേഷതകളുള്ള വലിയ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിമെന്റ് സിസ്റ്റവും ഉള്‍ക്കൊള്ളുന്നു. മൂന്ന് വരി പ്രീമിയം എസ്‌യുവിയില്‍ ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ സിസ്റ്റം, ഹീറ്റഡ് വിംഗ് മിററുകള്‍, ആറ് എയര്‍ബാഗുകള്‍, പനോരമിക് സണ്‍റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റേഷന്‍ തുടങ്ങിയവ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.

Most Read Articles

Malayalam
കൂടുതല്‍... #മഹീന്ദ്ര #mahindra
English summary
Next-Generation Mahindra XUV500 Spotted Testing Again. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X