Just In
- 19 min ago
ഭാവിയിലെ എയർ ഓട്ടോ; ഏരിയൽ വെഹിക്കിൾ കൺസെപ്റ്റ് അവതരിപ്പിച്ച് എക്സ്പെംഗ്
- 1 hr ago
കൊവിഡ്-19 രണ്ടാം തരംഗം; ഫെയ്സ്-ഷീല്‍ഡ് വില്‍പ്പന വര്‍ധിപ്പിച്ച് സ്റ്റീല്‍ബേര്‍ഡ്
- 1 hr ago
കെടിഎം ഡ്യൂക്ക് 125 -നൊത്ത എതിരാളിയോ ബജാജ് പൾസർ NS 125?
- 2 hrs ago
2021 GLA അവതരണം ഉടന്‍; കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തി മെര്‍സിഡീസ് ബെന്‍സ്
Don't Miss
- Movies
കമന്റുകള്‍ വേദനിപ്പിച്ചുവെങ്കില്‍ ക്ഷമിക്കണം; ഫെയ്സ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന് നന്ദന വര്‍മ
- News
കേന്ദ്ര സർക്കാരിന്റെ വാക്സിൻ വിതരണനയത്തിൽ മാറ്റം വരുത്തണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
- Sports
IPL 2021: ധോണി ഒരിക്കലും അതു ചെയ്യില്ല, ചിന്തിക്കുന്ന ക്യാപ്റ്റന്‍- ബാറ്റിങ് പൊസിഷനെക്കുറിച്ച് ഗുപ്ത
- Lifestyle
കരള്‍ കാക്കും ഭക്ഷണങ്ങള്‍; ശീലമാക്കൂ ഒരു മാസം
- Finance
കൊറോണ വ്യാപനത്തിനിടയിലും എണ്ണ വില കൂടുന്നു; കാരണം ഇതാണ്...
- Travel
മടിച്ചിരുന്ന ക്ഷേത്രപാലകനും കാളരാത്രിയമ്മയുടെ തണ്ണീരമൃത് നെയ്യപ്പവും...ഐതിഹ്യങ്ങളിലെ മഡിയന്‍ കൂലോം ക്ഷേത്രം
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
എസ്യുവി ക്രോസ്ഓവര്‍ ഭാവത്തില്‍ പുതുതലമുറ മാരുതി സെലേറിയോ; അരങ്ങേറ്റം ഈ വര്‍ഷം
രാജ്യത്തെ പ്രമുഖ നിര്‍മ്മാതാക്കളായ മാരുതിയില്‍ നിന്നുള്ള ജനപ്രിയ ഹാച്ച്ബാക്കുകളില്‍ ഒന്നാണ് സെലേറിയോ. ഈ മോഡലിന്റെ പുതുതലമുറ പതിപ്പിനെ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മ്മാതാക്കള്‍.

2014-ലാണ് മോഡലിനെ ബ്രാന്‍ഡ് വിപണിയില്‍ എത്തിക്കുന്നത്. എഎംടി ഓപ്ഷനോടെ ഇന്ത്യന്‍ നിരത്തുകളില്‍ എത്തുന്ന ആദ്യ വാഹനം കൂടിയാണ് സെലേറിയോ. ഈ വര്‍ഷം അവസാനത്തോടെ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന വാഹനത്തിന്റെ പരീക്ഷണയോട്ടം ഇതിനോടകം തന്നെ നിര്‍മ്മാതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.

സെലേറിയോ വര്‍ഷങ്ങളായി സ്ഥിരമായ വില്‍പ്പന രജിസ്റ്റര്‍ ചെയ്യുന്ന മോഡല്‍ കൂടിയാണ്. സമീപകാലത്ത്, പ്രതിമാസ വില്‍പ്പന ഏകദേശം 4,000 യൂണിറ്റ് മുതല്‍ മുതല്‍ 6,000 യൂണിറ്റ് വരെയാണ്. ചെറിയ ഹാച്ച് വിഭാഗത്തില്‍ ബിഎസ് VI സെലെറിയോ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ സ്ഥിരമായി സ്ഥാനം നേടി.
MOST READ: അര്‍ബന്‍ ക്രൂയിസറിന്റെ ബ്രാന്‍ഡ് അംബാസിഡറായി ആയുഷ്മാന്‍ ഖുറാന

പുതുതലമുറ സെലെറിയോ എത്തുന്നതോടെ വില്‍പ്പനയില്‍ ഒരു കുതിച്ചുചാട്ടം പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് വാഹനം ആദ്യമായി ക്യാമറ കണ്ണില്‍ കുടുങ്ങിയത്. അന്ന് വാഹനത്തിന്റെ പിന്‍ഭാഗം സംബന്ധിച്ച് വിവരങ്ങളായിരുന്നു പുറത്തുവന്നിരുന്നത്.

എന്നാല്‍ ഇപ്പോഴിതാ വാഹനത്തിന്റെ മുന്‍ഭാഗത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നു. ഓട്ടോ എക്സ് ആണ് ഏറ്റവും പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. പുതിയ ചിത്രങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നതുപോലെ, പുതുതലമുറ സെലെറിയോ വലുതായി കാണപ്പെടുന്നു.
MOST READ: സംസ്ഥാനത്ത് കരയിൽ മാത്രമല്ല ഇനി വെള്ളത്തിലും ടാക്സികൾ

നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സുണ്ട്. മൊത്തത്തിലുള്ള സ്റ്റൈലിംഗ് ഒരു സ്റ്റാന്‍ഡേര്‍ഡ് ഹാച്ചിനേക്കാള്‍ എസ്യുവി ക്രോസ്ഓവറിന് അനുസൃതമാണ്.

പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, എല്‍ഇഡി ഡിആര്‍എല്‍, ട്രെന്‍ഡി അലോയ് വീലുകള്‍, പുതുക്കിയ ബമ്പറുകള്‍, ഇന്റഗ്രേറ്റഡ് ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍ എന്നിവ പുതുതലമുറ സെലെരിയോയിലെ പ്രധാന കൂട്ടിച്ചേര്‍ക്കലുകളില്‍ ഉള്‍പ്പെടുന്നു.
MOST READ: മഹീന്ദ്ര TUV300 പ്ലസ് പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്; കൂടുതല്‍ വിശദംശങ്ങള്‍ അറിയാം

YNC എന്ന് കോഡ്നാമം നല്‍കിയിട്ടുള്ള പുത്തന്‍ സെലേറിയോ ഭാരം കുറഞ്ഞ അഞ്ചാം തലമുറ ഹാര്‍ടെക്റ്റ് പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. മാരുതി സുസുക്കി മോഡലുകളായ എര്‍ട്ടിഗ, XL6, വാഗണ്‍ ആര് എന്നിവയെല്ലാം ഈ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് എത്തുന്നത്.

അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ഡാഷ്ബോര്‍ഡ് മൗണ്ട് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ എന്നിവയുടെ പിന്തുണയും ലഭിക്കും. ഫാബ്രിക് സീറ്റുകള്‍, കപ്പ് ഹോള്‍ഡറുകള്‍, ഓട്ടോമാറ്റിക് എസി, സ്റ്റിയറിംഗ് മൗണ്ട്ഡ് കണ്ട്രോളുകള് തുടങ്ങിയ സവിശേഷതകളും വാഹനത്തില്‍ പ്രതീക്ഷിക്കാം.
MOST READ: മഹീന്ദ്ര ഥാറന്റെ ബേസ് മോഡലിൽ പെട്രോൾ എഞ്ചിനും ഓട്ടോമാറ്റിക് ഗിയർബോക്സും ലഭ്യമായേക്കില്ല

സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.

K10B 1.0 ലിറ്റര്‍ ത്രീ സിലിണ്ടര്‍ പെട്രോള്‍ എഞ്ചിന് തന്നെയാകും പുതിയ സെലേറിയോയ്ക്ക് കരുത്ത് പകരുക. ഈ ബിഎസ് VI എഞ്ചിന് 67 bhp കരുത്തില്‍ 90 Nm torque ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. സ്റ്റാന്‍ഡേര്‍ഡ് അഞ്ച് സ്പീഡ് മാനുവല്‍, ഓപ്ഷണല്‍ അഞ്ച് സ്പീഡ് എഎംടി ഗിയര്‍ബോക്സ് എന്നിവയുമായാണ് എഞ്ചിന് ജോടിയാക്കുക.