പുത്തൻ ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

ഇന്ത്യൻ വിപണിയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലെ ജനപ്രിയ മോഡലുകളിൽ ഒന്നായ ഹ്യുണ്ടായി i20 മൂന്നാംതലമുറയിലേക്ക് കടക്കുകയാണ്. അടിമുടി പരിഷ്ക്കരണങ്ങളുമായി എത്തുന്ന മോഡലിന്റെ ഔദ്യോഗിക വോക്ക്എറൗണ്ട് വീഡിയോ കമ്പനി പുറത്തിറക്കി.

ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

അടുത്തിടെ റദ്ദാക്കിയ ജനീവ മോട്ടോർഷോയിൽ അരങ്ങേറ്റം കുറിക്കാൻ തയാറായിരുന്നെങ്കിലും കൊറോണ വ്യാപനത്തെ തുടർന്ന് പരിപാടി റദ്ദാക്കുകയായിരുന്നു. എന്നാൽ വരും മാസത്തിൽ പുത്തൻ ഹ്യുണ്ടായി i20 ആഗോളതലത്തിൽ പുറത്തിറങ്ങിയേക്കും. എന്നാൽ ഇന്ത്യയിൽ അടുത്ത വർഷം മാത്രമേ മോഡൽ അവതരിപ്പിക്കുകയുള്ളൂ.

രാജ്യത്ത് പുറത്തെത്തുന്നതിന് മുന്നോടിയായി വരാനിരിക്കുന്ന ഹാച്ച്ബാക്കിൽ അവതരിപ്പിച്ചിരിക്കുന്ന എല്ലാ മാറ്റങ്ങളും വോക്ക്എറൗണ്ട് വീഡിയോ വ്യക്തമാക്കുന്നു. പുതിയ കാസ്കേഡിംഗ് ഗ്രില്ലും വരാനിരിക്കുന്ന ഹാച്ച്ബാക്കിൽ അണിയിച്ചൊരുക്കിയിരിക്കുന്ന നവീകരിച്ച മുൻവശവും വളരെ മെലിഞ്ഞ പുത്തൻ ഹെഡ്‌ലാമ്പുകളുമാണ് i20-യിൽ ഒരുക്കിയിരിക്കുന്നത്.

ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

വശങ്ങളിലേക്ക് നോക്കുമ്പോൾ സൈഡ് പ്രൊഫൈലും‌ ഒരു ഡിസൈൻ‌ പുനരവലോകനത്തിനും ബോൾ‌ഡ് ക്രീസ് ലൈനുകൾ‌ക്കും വിധേയമായിട്ടുണ്ട്. പിൻഭാഗത്ത്, പുതിയ ടെയിൽ ലാമ്പുകൾ ബൂട്ട്-ലിഡിന്റെ നീളത്തിൽ പ്രവർത്തിക്കുന്ന ഒരു ലൈറ്റ് ബാർ ഉപയോഗിച്ച് ബന്ധിപ്പിച്ചിരിക്കുന്നു. ഇത് കാറിന് പുതിയതും ആധുനികവുമായ രൂപം നൽകാൻ സഹായിച്ചിരിക്കുന്നു.

ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

പുതുതലമുറ i20 മികച്ച ലുക്കുള്ള ഡ്യുവൽ-ടോൺ അലോയ് വീൽ ഡിസൈനും അവതരിപ്പിക്കുന്നു. ഇത് ഉപഭോക്താക്കളെ കൂടുതൽ ആകർഷിച്ചേക്കാം.

ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

അകത്തളത്തിൽ 2020 ഹ്യുണ്ടായി i20 പൂർണമായ ഡിസൈൻ പുനരവലോകനത്തിന് വിധേയമായി. നാല് എയർ-കോൺ വെന്റുകളെയും ബന്ധിപ്പിക്കുന്ന ഡാഷ്‌ബോർഡിന്റെ നീളത്തിൽ തിരശ്ചീന രേഖകളുള്ള ഒരു പുതിയ ഡാഷ്‌ബോർഡ് രൂപകൽപ്പന ഇതിൽ ഉൾപ്പെടുന്നു. ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായി രണ്ട് 10.25 ഇഞ്ച് ഡിസ്‌പ്ലേകളും ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ പിന്തുണയുള്ള ടച്ച് സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റവും ഇതിൽ ഉൾപ്പെടുന്നു.

ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി, ക്രൂയിസ് കൺട്രോൾ, ഓപ്‌ഷണൽ പ്രീമിയം ബോസ് സൗണ്ട് സിസ്റ്റം, വയർലെസ് ചാർജർ, ആംബിയന്റ് ലൈറ്റിംഗ്, മറ്റ് നിരവധി സവിശേഷതകൾ എന്നിവയ്ക്കായി കമ്പനിയുടെ ഏറ്റവും പുതിയ ബ്ലൂലിങ്ക് കണക്റ്റുചെയ്‌ത കാർ സാങ്കേതികവിദ്യ വരാനിരിക്കുന്ന ഹ്യുണ്ടായി i20 അവതരിപ്പിക്കും.

ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

കൂട്ടിയിടി നിരീക്ഷണ സംവിധാനമുള്ള കമ്പനിയുടെ ‘സ്മാർട്ട്സെൻസ്' ഡ്രൈവിംഗ് അസിസ്റ്റ് സിസ്റ്റം ഉൾപ്പെടെ നിരവധി സുരക്ഷാ സവിശേഷതകളാണ് മൂന്നാംതലമുറ i20-യിൽ വാഗ്‌ദാനം ചെയ്യുന്നത്. കൂടാതെ, ഹാച്ച്ബാക്കിലെ സ്റ്റാൻഡേർഡ് സുരക്ഷാ പട്ടകയിൽ എയർബാഗുകൾ, എബിഎസ്, ഇലക്ട്രോണിക് സ്ഥിരത പ്രോഗ്രാം എന്നിവയും അതിലേറെയും ഉൾപ്പെടുന്നു.

ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

ആറ് സ്പീഡ് ഇന്റലിജന്റ് മാനുവൽ ഗിയർബോക്‌സുമായി ജോടിയാക്കിയ 48V മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള 1.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനോടെ ഹ്യുണ്ടായി i20 വിപണിയിലെത്തും. ആക്സിലറേറ്റിൽ നിന്നും കാൽ ഉയർത്തുമ്പോൾ എഞ്ചിനിൽ നിന്നുമുള്ള ബന്ധം വിഛേദിച്ച് ‘കോസ്റ്റിംഗ് മോഡിലേക്ക്' പോകുന്നതിലൂടെ വാഹനത്തിന്റെ ഇന്ധന ഉപഭോഗം കുറയ്ക്കാൻ ഇത് സഹായിക്കുന്നു.

ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

നിലവിലെ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ, കിയ സെൽറ്റോസിൽ നിന്ന് കടമെടുത്ത 1.5 ലിറ്റർ ഡീസൽ എഞ്ചിൻ എന്നിവയാണ് മറ്റ് എഞ്ചിൻ ഓപ്ഷനുകൾ. ഗിയർബോക്‌സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഒരു സിവിടി 1.2 ലിറ്റർ പെട്രോളിൽ ഇടംപിടിക്കുമ്പോൾ ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ 1.5 ലിറ്റർ ഡീസലിൽ ഉൾപ്പെടുന്നു.

ഹ്യുണ്ടായി i20 വിപണിയിലേക്ക്, കാണാം വോക്ക്എറൗണ്ട് വീഡിയോ

ടാറ്റ ആൾട്രോസ്, മാരുതി സുസുക്കി ബലേനോ, ടൊയോട്ട ഗ്ലാൻസ, ഹോണ്ട ജാസ് എന്നിവയാണ് പുത്തൻ ഹ്യണ്ടായി i20-യുടെ ഇന്ത്യൻ വിപണിയിലെ എതിരാളികൾ. നിലവിലെ മോഡലിനേക്കാൾ ഉയർന്ന വില മുടക്കേണ്ടി വരുമെന്നത് വസ്‌തുതയാണ്.

Most Read Articles

Malayalam
കൂടുതല്‍... #ഹ്യുണ്ടായി #hyundai
English summary
Next-Generation Hyundai i20 Official Walkaround Video Released. Read in Malayalam
Story first published: Saturday, March 28, 2020, 12:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X