പുതുതലമുറ സെലേറിയോ ഒരുങ്ങുന്നു; ഇന്റിരീയർ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ പുറത്ത്

മാരുതിയുടെ ജനപ്രിയ ഹാച്ച്ബാക്കായ സെലോറിയോയ്ക്ക് പുതുതലമുറ മോഡൽ ഒരുക്കുകയാണ് കമ്പനി. ഇത്തവണ ഉത്സവ സീസൺ പൊടിപൊടിക്കാൻ പുതിയ ആവർത്തനവുമായി എത്താമെന്നു കരുതിയ ബ്രാൻഡിന്റെ പദ്ധതിയെല്ലാം കൊറോണയിൽ മുങ്ങിപോവുകയായിരുന്നു.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നു; ഇന്റിരീയർ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ പുറത്ത്

സജീവ പരീക്ഷണയോട്ടഘട്ടത്തിലൂടെ പോകുന്ന സെലോറിയോയുടെ പുതിയ സ്പൈ ചിത്രങ്ങൾ 91വീൽസ് പുറത്തുവിട്ടിട്ടുണ്ട്. പൂർണമായും മറച്ചരീതിയിലാണ് കാണുന്നതെങ്കിലും കാറിന്റെ ഇന്റിരീയറിനെ കുറിച്ചുള്ള സൂചനകളെല്ലാം ഇത്തവണ വ്യക്തമാകുന്നു എന്നതാണ് ശ്രദ്ധേയം.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നു; ഇന്റിരീയർ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ പുറത്ത്

ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ പ്രത്യേക ടെസ്റ്റ് കാറിൽ ഓൾ-ബ്ലാക്ക് ഇന്റീരിയറാണ് മാരുതി നൽകിയിരിക്കുന്നത്. എന്നാൽ പ്രൊഡക്ഷൻ പതിപ്പിലേക്ക് എത്തുമ്പോൾ ഇക്കാര്യത്തിൽ വ്യത്യാസമുണ്ടാകാൻ ഏറെ സാധ്യതയുണ്ട്.

MOST READ: 2021 മൈക്ര ഫെയ്‌സ്‌ലിഫ്റ്റ്‌ അവതരിപ്പിച്ച് നിസാൻ

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നു; ഇന്റിരീയർ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ പുറത്ത്

ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീലാണ് മറ്റൊരു സവിശേഷത. എന്നാൽ ഇതിന് ഓഡിയോ നിയന്ത്രണങ്ങളുണ്ടെന്ന് തോന്നുന്നില്ല. ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ മധ്യഭാഗത്തെ സ്പീഡോമീറ്ററും ആമ്പർ ബാക്ക്‌ലൈറ്റുള്ള ഒരു ചെറിയ എംഐഡിയും ഉപയോഗിക്കുന്നതായി കാണപ്പെടുന്നു.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നു; ഇന്റിരീയർ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ പുറത്ത്

വാഗൺ‌ആർ, എസ്-പ്രെസോ എന്നിവയ്‌ക്ക് അടിവരയിടുന്ന ഹാർ‌ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതിയ സെലേറിയോ ഒരുങ്ങുക. നിലവിലെ മോഡലുമായി താരതമ്യപ്പെടുത്തുമ്പോൾ കാറിന്റെ വലിപ്പം വർധിച്ചതായാണ് തോന്നുന്നുണ്ട്.

MOST READ: അരങ്ങേറ്റത്തിന് മുമ്പ് ഇന്ത്യൻ വെബ്‌സൈറ്റിൽ ഇടം പിടിച്ച് ഔഡി S5 സ്‌പോർട്‌ബാക്ക്

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നു; ഇന്റിരീയർ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ പുറത്ത്

വരാനിരിക്കുന്ന സെലേറിയോയുടെ മൊത്തത്തിലുള്ള സ്‌റ്റൈലിംഗ് ഒരു സ്റ്റാന്‍ഡേര്‍ഡ് ഹാച്ച്ബാക്കിനേക്കാള്‍ എസ്‌യുവി ക്രോസ്ഓവർ ശൈലിയായിരിക്കും മാരുതി പിന്തുടരുക എന്ന് വേണമെങ്കില്‍ പറയാം.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നു; ഇന്റിരീയർ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ പുറത്ത്

ബ്രാൻഡിന്റെ നിലവിലെ ഡിസൈൻ ഭാഷ്യത്തിന് അനുസൃതമായി പുതുക്കിയ ബാഹ്യ സ്റ്റൈലിംഗുമായാകും ഇത്തവണ ഹാച്ച്ബാക്ക് വിപണിയിൽ എത്തുക. എല്‍ഇഡി ഡിആര്‍എല്‍, പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, സ്‌റ്റൈലിഷ് അലോയ് വീലുകൾ, എല്‍ഇഡി ടെയില്‍ ലാമ്പുകള്‍, റിയര്‍ വൈപ്പര്‍, സംയോജിത എല്‍ഇഡി ടേണ്‍ ഇന്‍ഡിക്കേറ്ററുകളുള്ള ഒആര്‍വിഎം എന്നിവയെല്ലാം പുറംമോടിയിൽ ഇടംപിടിക്കും.

MOST READ: മുഖംമിനുക്കി ഇന്നോവ ക്രിസ്റ്റ നവംബർ 20-ന് വിപണിയിൽ എത്തും

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നു; ഇന്റിരീയർ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ പുറത്ത്

ഇതിന് വലിയ വ്യാസമുള്ള വീലുകളും ലഭിച്ചേക്കും. 1.0 ലിറ്റർ, 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഓപ്ഷനുകളുള്ള മാരുതി പുതിയ സെലേറിയോ വാഗ്ദാനം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഗിയർബോക്സ് ഓപ്ഷനുകളിൽ അഞ്ച് സ്പീഡ് മാനുവൽ ഗിയർബോക്സും അഞ്ച് സ്പീഡ് എഎംടിയും ഉൾപ്പെടാം.

പുതുതലമുറ സെലേറിയോ ഒരുങ്ങുന്നു; ഇന്റിരീയർ വെളിപ്പെടുത്തുന്ന സ്പൈ ചിത്രങ്ങൾ പുറത്ത്

സ്റ്റാന്‍ഡേര്‍ഡായി ഫ്രണ്ട് എയര്‍ബാഗുകള്‍, പാര്‍ക്കിംഗ് ക്യാമറ അസിസ്റ്റ്, സ്പീഡ് സെന്‍സര്‍, സീറ്റ് ബെല്‍റ്റുകള്‍, എബിഎസ്, ഇബിഡി മുതലായ സുരക്ഷാ സംവിധാനങ്ങളും വാഹനത്തില്‍ ഇടംപിടിക്കും.

Most Read Articles

Malayalam
English summary
Next Generation Maruti Suzuki Celerio Interior Spied. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X