Just In
- 6 hrs ago
CB125R അടിസ്ഥാനമാക്കി ഇലക്ട്രിക് ബൈക്കുമായി ഹോണ്ട; പേറ്റന്റ് ചിത്രങ്ങള്‍ പുറത്ത്
- 9 hrs ago
2021 യമഹ YZF-R25 മലേഷ്യൻ വിപണിയിലേക്ക്; ഇന്ത്യയും കാത്തിരിക്കുന്നു പുത്തൻ മോഡലിനെ
- 12 hrs ago
ടാറ്റ സഫാരി; പുതിയതും പഴയതും തമ്മിലൊന്ന് മാറ്റുരയ്ക്കാം
- 22 hrs ago
ബിഎംഡബ്ല്യു 2 സീരീസ് ഗ്രാൻ കൂപ്പെയുടെ റിവ്യൂ വിശേഷങ്ങൾ
Don't Miss
- Movies
ഗ്ലാമറസ് കഥാപാത്രങ്ങള്‍ സ്വീകരിക്കുന്നതിന് പിന്നിലെ കാരണത്തെക്കുറിച്ച് നമിത, സംവിധാനത്തോട് താല്പര്യമുണ്ട്
- News
5 വര്‍ഷമായി, ഇതൊക്കെ രാഷ്ട്രീയമല്ലേ, സോളാര്‍ പീഡന കേസ് സിബിഐ വിട്ടതില്‍ പ്രതികരിച്ച് ഉമ്മന്‍ ചാണ്ടി
- Finance
ഭാരത് ഫൈബറിന് വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ച് ബിഎസ്എൻഎൽ: 599 രുപ മുതലുള്ള നാല് പ്ലാനുകൾ ഇങ്ങനെ...
- Sports
'രവി ശാസ്ത്രിയാവണം', ടെസ്റ്റില്‍ ഓപ്പണറോ? എന്തിനും തയ്യാറെന്നു വാഷിങ്ടണ്‍ സുന്ദര്‍
- Lifestyle
ഇന്നത്തെ ദിവസം നേട്ടങ്ങള്‍ ഈ രാശിക്കാര്‍ക്ക്
- Travel
ശരണം വിളി മുതല്‍ റാഫേല്‍ യുദ്ധവിമാനം വരെ, അറിയാം ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങളെക്കുറിച്ച്
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പ്രീ പെയ്ഡ് കാര്‍ഡുകളുമായി ദേശീയപാത അതോറിറ്റി
ഫാസ്ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നാളിതുവരെ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് കോടിയില്‍ അധികം ആളുകള്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫാസ്ടാഗ് ഇല്ലാത്ത് വാഹനങ്ങള്‍ക്ക് പുതിയൊരു സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി. മെട്രോ ട്രെയിനുകളിലേതു പോലെ മെഷീന് ടാപ്പിങ് സൗകര്യമുള്ള പ്രീ പെയ്ഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഹൈവേസ് മാനേജ്മെന്റ് കമ്പനി ടെന്‍ഡര്‍ ക്ഷണിച്ചു.

50 രൂപ വില വരുന്ന കാര്‍ഡ് റീചാര്‍ജ് ചെയ്യാം. ഇപ്പോള്‍ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പണം കൊടുത്തു കടന്നുപോകാന്‍ ഒരു ലൈന്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇതുകാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്.
MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് തര്‍ക്കങ്ങള്‍ക്കും ഇടയാക്കാറുണ്ട്. തിരക്കൊഴിവാക്കാനാണ് മെഷീനിലെ സെന്സറിനു മുകളില്‍ കാണിച്ചു കടന്നുപോകാവുന്ന കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നത്. പ്രീ-പെയ്ഡ് കാര്‍ഡ് ടോള്‍ മാനേജ്മെന്റ് സംവിധാനവുമായി ബന്ധപ്പെടുത്തും.

ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനി എല്ലാ ടോള്‍ ബൂത്തുകളിലും 3 മാസത്തേക്ക് കാര്‍ഡ് വില്‍പ്പന, റീചാര്‍ജ്, ടോള്‍ പ്ലാസ ജീവനക്കാര്‍ക്കു പരിശീലനം എന്നിവയും നല്‍കണമെന്നു വ്യവസ്ഥകളിലുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കികഴിഞ്ഞു.
MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 400 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പ്രതിദിന ടോള്‍ പിരിവ് 92 കോടി രൂപയായി ഉയര്‍ന്നതായും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.

ഒരു വര്‍ഷം മുമ്പ് ദിവസം 70 കോടി രൂപയായിരുന്നു ടോളായി ലഭിച്ചിരുന്നത്. ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ടോള്‍പിരിവിന്റെ 75 ശതമാനം വര്‍ധനവാണ് ഉണ്ടായത്.
MOST READ: ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്സസറികൾ അവതരിപ്പിച്ച് ടാറ്റ

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ പാതകളിലെ ടോള്‍ പിരിവ് ഇടക്കാലത്ത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 2020 ഏപ്രില്‍ 20 മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കുകയും ചെയ്തു.

ജൂലൈ മാസത്തിലെ കണക്ക് നേരത്തെ അധികൃതര്‍ അറിയിച്ചപ്പോഴും വലിയൊരു വര്‍ധനവാണ് ഉണ്ടായിരുന്നത്. വരും മാസങ്ങളിലും ഇതില്‍ വര്‍ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഭാവിയില്‍ ഫാസ്ടാഗിന്റെ സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് എന്‍പിസിഐ സിഇഒ പ്രവീണ റായി പറഞ്ഞു.