ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ക്ക് പ്രീ പെയ്ഡ് കാര്‍ഡുകളുമായി ദേശീയപാത അതോറിറ്റി

ഫാസ്ടാഗ് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ നാളിതുവരെ വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. രണ്ട് കോടിയില്‍ അധികം ആളുകള്‍ വാഹനങ്ങളില്‍ ഫാസ്ടാഗ് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍

പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഫാസ്ടാഗ് ഇല്ലാത്ത് വാഹനങ്ങള്‍ക്ക് പുതിയൊരു സംവിധാനം ഒരുക്കാനൊരുങ്ങുകയാണ് ദേശീയപാത അതോറിറ്റി. മെട്രോ ട്രെയിനുകളിലേതു പോലെ മെഷീന്‍ ടാപ്പിങ് സൗകര്യമുള്ള പ്രീ പെയ്ഡ് കാര്‍ഡുകള്‍ അവതരിപ്പിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി ദേശീയപാത അതോറിറ്റിയുടെ കീഴിലുള്ള ഇന്ത്യന്‍ ഹൈവേസ് മാനേജ്‌മെന്റ് കമ്പനി ടെന്‍ഡര്‍ ക്ഷണിച്ചു.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍

50 രൂപ വില വരുന്ന കാര്‍ഡ് റീചാര്‍ജ് ചെയ്യാം. ഇപ്പോള്‍ ടോള്‍ ബൂത്തുകളില്‍ ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പണം കൊടുത്തു കടന്നുപോകാന്‍ ഒരു ലൈന്‍ മാത്രമേ അനുവദിക്കുന്നുള്ളൂ. ഇതുകാരണം പലയിടത്തും വാഹനങ്ങളുടെ നീണ്ട നിരയാണ് കാണാന്‍ സാധിക്കുന്നത്.

MOST READ: ആരാണ് ഒരു ചേഞ്ച് ആഗ്രഹിക്കാത്തത്! ജനപ്രിയ ബ്രാൻഡുകളിൽ നിന്നുള്ള ചില വ്യത്യസ്ത മോഡലുകൾ

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍

ഫാസ്ടാഗില്ലാത്ത വാഹനങ്ങള്‍ ഫാസ്ടാഗ് ലൈനിലേക്കു കയറുന്നത് തര്‍ക്കങ്ങള്‍ക്കും ഇടയാക്കാറുണ്ട്. തിരക്കൊഴിവാക്കാനാണ് മെഷീനിലെ സെന്‍സറിനു മുകളില്‍ കാണിച്ചു കടന്നുപോകാവുന്ന കാര്‍ഡുകള്‍ ഏര്‍പ്പെടുത്തുന്നത്. പ്രീ-പെയ്ഡ് കാര്‍ഡ് ടോള്‍ മാനേജ്‌മെന്റ് സംവിധാനവുമായി ബന്ധപ്പെടുത്തും.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍

ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനി എല്ലാ ടോള്‍ ബൂത്തുകളിലും 3 മാസത്തേക്ക് കാര്‍ഡ് വില്‍പ്പന, റീചാര്‍ജ്, ടോള്‍ പ്ലാസ ജീവനക്കാര്‍ക്കു പരിശീലനം എന്നിവയും നല്‍കണമെന്നു വ്യവസ്ഥകളിലുണ്ട്. ഗതാഗത മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് രാജ്യത്തെ 70 ശതമാനം വാഹനങ്ങളിലും ഫാസ്ടാഗ് സംവിധാനം നടപ്പാക്കികഴിഞ്ഞു.

MOST READ: BIS നിലവാരമുള്ള ഹെല്‍മറ്റ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍

ഉപഭോക്താക്കളുടെ എണ്ണത്തില്‍ ഒരു വര്‍ഷം കൊണ്ട് 400 ശതമാനമാണ് വര്‍ധന ഉണ്ടായിരിക്കുന്നത്. രാജ്യത്തെ പ്രതിദിന ടോള്‍ പിരിവ് 92 കോടി രൂപയായി ഉയര്‍ന്നതായും ദേശീയപാത അതോറിറ്റി വ്യക്തമാക്കി.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍

ഒരു വര്‍ഷം മുമ്പ് ദിവസം 70 കോടി രൂപയായിരുന്നു ടോളായി ലഭിച്ചിരുന്നത്. ടോള്‍പ്ലാസകളില്‍ ഫാസ്ടാഗ് നിര്‍ബന്ധമാക്കി ഒരു വര്‍ഷം പിന്നിടുമ്പോള്‍ രാജ്യത്തെ ടോള്‍പിരിവിന്റെ 75 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

MOST READ: ഹാരിയർ ക്യാമോ എഡിഷന് ഔദ്യോഗിക ആക്‌സസറികൾ അവതരിപ്പിച്ച് ടാറ്റ

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍

കൊവിഡ്-19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ദേശീയ പാതകളിലെ ടോള്‍ പിരിവ് ഇടക്കാലത്ത് നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ദേശീയ പാത അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 2020 ഏപ്രില്‍ 20 മുതല്‍ ടോള്‍ പിരിവ് പുനരാരംഭിക്കുകയും ചെയ്തു.

ഫാസ്ടാഗ് ഇല്ലാത്ത വാഹനങ്ങള്‍ പ്രീ പെയ്ഡ് കാര്‍ഡുകള്‍

ജൂലൈ മാസത്തിലെ കണക്ക് നേരത്തെ അധികൃതര്‍ അറിയിച്ചപ്പോഴും വലിയൊരു വര്‍ധനവാണ് ഉണ്ടായിരുന്നത്. വരും മാസങ്ങളിലും ഇതില്‍ വര്‍ധനവ് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍. ഭാവിയില്‍ ഫാസ്ടാഗിന്റെ സേവനം കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുമെന്ന് എന്‍പിസിഐ സിഇഒ പ്രവീണ റായി പറഞ്ഞു.

Most Read Articles

Malayalam
English summary
NHAI To Introduce Metro Type Touch And Go Prepaid Card For Toll Payment. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X