ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും

ഇലക്ട്രിക് വാഹന വ്യവസായത്തിൽ ചുവടുറപ്പിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ. അതിന്റെ ഭാഗമായി തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് എസ്‌യുവിയായ ആര്യയെ കമ്പനി വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.

ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും

ടോക്കിയോ മോട്ടോർ ഷോയുടെ 2019 പതിപ്പിൽ നിസാൻ പ്രദർശിപ്പിച്ച ഓൾ ഇലക്ട്രിക് ആശയം അടിസ്ഥാനമാക്കിയാണ് ആര്യ ഒരുങ്ങിയിരിക്കുന്നത്. ജൂലൈ 15-ന് നിസാൻ ഇലക്‌ട്രിക് എസ്‌യുവി ആഗോള തലത്തിൽ അരങ്ങേറ്റം കുറിക്കും.

ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും

നിസാൻ കഴിഞ്ഞ ദിവസം ആര്യ ഇവിയുടെ ടീസർ വീഡിയോയും പങ്കുവെച്ചിരുന്നു. വാഹനത്തിന്റെ കൺസെപ്റ്റ് പതിപ്പിൽ കാണുന്ന ഫ്യൂച്ചറിസ്റ്റ് ഡിസൈനും സ്റ്റൈലിംഗ് ഘടകങ്ങളും ആര്യ മുമ്പോട്ടുകൊണ്ടുപോകുന്നത് സ്വാഗതാർഹമാണ്.

MOST READ: പുതുതലമുറ ടിഗുവാന്‍ എസ്‌യുവിയെ വെളിപ്പെടുത്തി ഫോക്‌സ്‌വാഗണ്‍

ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും

റെനോ-നിസാൻ-മിത്സുബിഷി സഖ്യം സൃഷ്ടിച്ച പുതിയ പ്ലാറ്റ്ഫോമിലാണ് നിസാൻ ആര്യ ഇലക്ട്രിക് എസ്‌യുവി നിർമിച്ചിരിക്കുന്നത്. ഇത് റെനോ, മിത്സുബിഷി ബ്രാൻഡുകളുടെ ഭാവി ഇലക്ട്രിക് വാഹനങ്ങൾക്ക് അടിത്തറയായി ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കും.

ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും

ലിക്വിഡ് കൂൾഡ് ബാറ്ററിയുമായി ജോടിയാക്കിയ ലോംഗ് റേഞ്ച്, ട്വിൻ-മോട്ടോർ ഓൾ-വീൽ ഡ്രൈവ് സജ്ജീകരണം നിസാൻ ആര്യ ഇലക്ട്രിക് വാഹനത്തിൽ ഉൾപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

MOST READ: ജൂൺ മാസം 2,012 യൂണിറ്റ് വിൽപ്പനയുമായി എംജി, ഹെക്‌ടറിന് അഞ്ച് മാസത്തിനിടെ ലഭിച്ച ഉയർന്ന വിൽപ്പന

100 മുതൽ 150 കിലോവാട്ട് വരെ ഉയർന്ന പവർ ചാർജിംഗ് ശേഷിയോടെ എസ്‌യുവി വിപണിയിൽ എത്തുമെന്നാണ് അഭ്യൂഹങ്ങൾ. ഇലക്ട്രിക് വാഹനം നിസാന്റെ പ്രോപൈലറ്റ് 2.0 സിസ്റ്റത്തിൽ ചില സ്വയംഭരണ സാങ്കേതികവിദ്യയും അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും

വാഹനത്തെക്കുറിച്ചുള്ള മറ്റ് വിശദാംശങ്ങൾ‌ ഇപ്പോൾ‌ വിരളമാണ്. രാജ്യത്തെ ഇലക്ട്രിക് ഓട്ടോ വ്യവസായത്തിന് സർക്കാർ നൽകുന്ന കനത്ത പിന്തുണ കണക്കിലെടുത്ത് നിസാൻ ആര്യ ഇന്ത്യൻ വിപണിയിലേക്ക് വഴി കണ്ടെത്തുമെന്നാണ് സൂചന.

MOST READ: കൊവിഡ് പ്രതിരോധം; ആന്ധ്രയിൽ 1,000 ആംബുലൻസുകൾ വിന്യസിച്ച് ഫോഴ്‌സ് മോട്ടോർസ്

ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും

ഏകദേശം 300 മൈൽ അതായത് 480 കിലോമീറ്റർ മൈലേജാണ് ഇവിയിൽ നിസാൻ അവകാശപ്പെടുന്നത്. ഷാർപ്പ് ലൈനുകൾ, ഫ്യൂച്ചറിസ്റ്റ് കർവ് പ്ലേറ്റുകൾ, സ്ഥിരമായ നിലപാട് എന്നിവ ഉപയോഗിച്ച് ആര്യ തികച്ചും ഒരു പുത്തൻ രൂപമാണ് സമ്മാനിക്കുന്നത്.

ഇലക്ട്രിക് ശ്രേണിയിൽ ചുവടുറപ്പിക്കാൻ നിസാൻ, ആര്യ ജൂലൈ 15-ന് അരങ്ങേറ്റം കുറിക്കും

നിസാനുമായി ബന്ധപ്പെട്ട മറ്റ് വാർത്തകളിൽ ബ്രാൻഡിന്റെ മാഗ്നൈറ്റ് കോംപാക്‌ട് എസ്‌യുവി 2020-21 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ ഇന്ത്യൻ വിപണിയിൽ പ്രവേശിക്കുന്നതിനുമുമ്പ് 2020 ജൂലൈ 16 -ന് ലോക പ്രീമിയർ നടത്താനുള്ള ഒരുക്കത്തിലാണ്.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Ariya Electric SUV To Unveiled On 15 July. Read in Malayalam
Story first published: Thursday, July 2, 2020, 19:25 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X