മാഗ്നൈറ്റ് ഉടനെത്തും; സെയിൽസ്, സർവീസ് ശൃംഖല വിപുലീകരിച്ച് നിസാൻ

ഇന്ത്യൻ വിപണിയിൽ വിൽപ്പന, സേവന ശൃംഖല വിപുലീകരിക്കുന്നതായി പ്രഖ്യാപിച്ച് നിസാൻ. 30 സർവീസ് സ്റ്റേഷനുകളും 20 സെയിൽസ് ഷോറൂമുകളും ഉൾപ്പെടെ പുതിയ 50 ഉപഭോക്തൃ ടച്ച്‌പോയിന്റുകളാണ് കമ്പനി രാജ്യത്തുടനീളം ആരംഭിച്ചിരിക്കുന്നത്.

മാഗ്നൈറ്റ് ഉടനെത്തും; സെയിൽസ്, സർവീസ് ശൃംഖല വിപുലീകരിച്ച് നിസാൻ

ഇന്ത്യയിലുടനീളമുള്ള 50 പുതിയ ടച്ച്‌പോയിന്റുകൾക്കൊപ്പം നിസാൻ ഒരു എൻഡ്-ടു-എൻഡ് ഡിജിറ്റൽ ഇക്കോസിസ്റ്റം, വെർച്വൽ ഷോറൂമുകൾ, ആദ്യ വെർച്വൽ ടെസ്റ്റ് ഡ്രൈവ് എക്സ്പീരിയൻസ് എന്നിവയും അവതരിപ്പിച്ചിട്ടുണ്ട്.

മാഗ്നൈറ്റ് ഉടനെത്തും; സെയിൽസ്, സർവീസ് ശൃംഖല വിപുലീകരിച്ച് നിസാൻ

ഇന്ത്യൻ വിപണിയിൽ കമ്പിയുടെ സുസ്ഥിര വളർച്ച ഉറപ്പാക്കാൻ മുൻഗണന നൽകുകയും പുതിയ നിക്ഷേപം നടത്തുകയും ചെയ്യും. പുതിയ മാഗ്നൈറ്റ് കോംപാക്ട് എസ്‌യുവി പുറത്തിറക്കുന്നതിന് മുന്നോടിയായി രാജ്യത്ത് ഉപഭോക്തൃ കേന്ദ്രീകൃത സേവനങ്ങൾ ശക്തിപ്പെടുത്താനുള്ള ബ്രാൻഡിന്റെ തന്ത്രത്തിന്റെ ഭാഗമാണ് ഈ വിപുലീകരണം.

MOST READ: പുതുതലമുറ S60 സെഡാനെ അവതരിപ്പിച്ച് വോള്‍വോ; ബുക്കിംഗ് വരും വര്‍ഷം

മാഗ്നൈറ്റ് ഉടനെത്തും; സെയിൽസ്, സർവീസ് ശൃംഖല വിപുലീകരിച്ച് നിസാൻ

‘നിസാൻ എക്സ്പ്രസ് സർവീസ്' അവതരിപ്പിക്കാനുള്ള അവസരവും കമ്പനി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ഇത് ഉപഭോക്താക്കൾക്ക് വെറും 90 മിനിറ്റിനുള്ളിൽ വേഗത്തിലും സമഗ്രവുമായ സർവീസ് അനുഭവം വാഗ്ദാനം ചെയ്യുന്ന സംവിധാനമാണ്.

മാഗ്നൈറ്റ് ഉടനെത്തും; സെയിൽസ്, സർവീസ് ശൃംഖല വിപുലീകരിച്ച് നിസാൻ

രാജ്യത്തൊട്ടാകെയുള്ള നൂറിലധികം സ്ഥലങ്ങളിൽ ‘നിസാൻ സർവീസ് ക്ലിനിക്കുകൾ' നടത്തി നിസാൻ സേവന പരിധി വിപുലീകരിക്കും. ഉപഭോക്താക്കൾക്ക് നിസാൻ സർവീസ് ഹബ് അല്ലെങ്കിൽ നിസാൻ കണക്റ്റ് ഉപയോഗിച്ച് ഈ സർവീസ് ബുക്ക് ചെയ്യാം.

MOST READ: ഓഫ് റോഡ് കഴിവുകൾ പ്രദർശിപ്പിച്ച് മെർസിഡീസ് EQC 4x4 കൺസെപ്റ്റ്; വീഡിയോ

മാഗ്നൈറ്റ് ഉടനെത്തും; സെയിൽസ്, സർവീസ് ശൃംഖല വിപുലീകരിച്ച് നിസാൻ

തീർന്നില്ല, ഉടമകൾക്ക് വീട്ടിലിരുന്ന് തന്നെ കാർ സർവീസ് ബുക്ക് ചെയ്യാനും കഴിയും. ഇതുവഴി ഒരു സർവീസ് ബുക്കിംഗ് നടത്തുന്നതിന് ഷോറൂമിലേക്ക് എത്തേണ്ട ആവശ്യകത ഇല്ലാതാക്കുന്നു. അതുവഴി കാറുകൾ സമ്പൂർണ സർവീസ് സേവനങ്ങൾക്കായി ഡോർസ്റ്റെപ്പ് സേവനവും കമ്പനി വാഗ്ദാനം ചെയ്യും.

മാഗ്നൈറ്റ് ഉടനെത്തും; സെയിൽസ്, സർവീസ് ശൃംഖല വിപുലീകരിച്ച് നിസാൻ

മാത്രമല്ല നിസാൻ അവരുടെ ‘പിക്ക്-അപ്പ് & ഡ്രോപ്പ്-ഓഫ്' സേവനങ്ങളും ഉപയോഗപ്പെടുത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനുപുറമെ ഇന്ത്യയിലെ 1500 ലധികം നഗരങ്ങളിൽ ബ്രാൻഡിന്റെ റോഡ്-സൈഡ് അസിസ്റ്റൻസ് പദ്ധതിയും ആളുകളെ ബ്രാൻഡിലേക്ക് അടുപ്പിക്കും.

MOST READ: നവീകരിച്ച Z H2 SE ആഗോളതലത്തില്‍ അവതരിപ്പിച്ച് കവസാക്കി

മാഗ്നൈറ്റ് ഉടനെത്തും; സെയിൽസ്, സർവീസ് ശൃംഖല വിപുലീകരിച്ച് നിസാൻ

വിൽപ്പനാനന്തര സർവീസ് സേവന സംവിധാനങ്ങളുടെ ആവശ്യകത വർധിപ്പിക്കേണ്ടത് നിസാന്റെ ഇന്ത്യയിലെ നിലനിൽപ്പിന് തന്നെ അത്യാവശ്യമായ കാര്യമാണ്. പുതിയ കോംപാക്ട് എസ്‌യുവി വിൽപ്പനയ്ക്ക് എത്തിക്കുമ്പോൾ കാറിന്റെ സർവീസ് സംബന്ധിയായ സംശയങ്ങൾക്കും കമ്പനി ഉത്തരം കണ്ടത്തേണ്ടിയിരുന്നു.

മാഗ്നൈറ്റ് ഉടനെത്തും; സെയിൽസ്, സർവീസ് ശൃംഖല വിപുലീകരിച്ച് നിസാൻ

പുതിയ വിൽപ്പന, സേവന ശൃംഖല വിപുലീകരിച്ചതിനോടൊപ്പം വ്യത്യസ്ത പ്രക്രിയ ഘട്ടങ്ങൾ ഒരുമിച്ച് കൊണ്ടുവരുന്ന നിസാൻ സർവീസ് ഹബ് എന്നറിയപ്പെടുന്ന സംവിധാനവും ജാപ്പനീസ് ബ്രാൻഡിനെ ഏറെ സഹായിക്കും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Expands Sales And Service Network In India. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X