തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇന്ത്യൻ വിപണിയിലെ താരങ്ങളാണ് ഇപ്പോൾ എസ്‌യുവികൾ. പ്രത്യേകിച്ച് മിഡ്-സൈസ് എസ്‌യുവി ശ്രേണിയോടാണ് ഉപഭോക്താക്കൾക്ക് ഏറ്റവും പ്രിയം എന്നതും ശ്രദ്ധേയമാണ്. ഈ വിഭാഗത്തിലേക്ക് നിസാൻ ചുവടുവെച്ചത് ക്രോസ്ഓവർ ലുക്കുള്ള കിക്‌സുമായാണ്.

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

വിപണിയിൽ കാര്യമായ സ്വാധീനം ചെലുത്താൻ വാഹനത്തിന് സാധിച്ചില്ലെങ്കിലും മാന്യമായ വിൽപ്പന ബ്രാൻഡിന് നേടികൊടുത്തിട്ടുണ്ട് കിക്‌സ്. അതിനാൽ രാജ്യത്ത് നിലവിൽ വന്ന പുതിയ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ച് വിപണിയിൽ എത്താൻ തയാറെടുക്കുകയാണ് നിസാൻ.

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ഇപ്പോൾ ബിഎസ്-VI പതിപ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിരിക്കുകയാണ്. ബിഎസ്-VI കംപ്ലയിന്റ് 1.3 ലിറ്റർ ടർബോചാർജ്‌ഡ് പെട്രോൾ എഞ്ചിന്റെ സാന്നിധ്യം നിസാൻ മോട്ടോർ ഇന്ത്യ ലിമിറ്റഡ് അടുത്തിടെ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നു.

MOST READ: കാത്തിരിക്കേണ്ട! ഹോണ്ട സിറ്റി RS ഇന്ത്യയിലേക്കില്ല

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

ജാപ്പനീസ് നിർമാതാക്കളുടെ മിഡ്-സൈസ് എസ്‌യുവി 2019 ജനുവരിയിലാണ് വിപണിയിലെത്തുന്നത്. പുതിയ ടർബോ എഞ്ചിൻ കിക്‌സിൽ ഇടംപിടിക്കുന്നതോടെ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്താനാകും കമ്പനിയുടെ ശ്രമം. 2020 ഓട്ടോ എക്‌സ്പോയിൽ റെനോ ഡസ്റ്ററിൽ അവതരിപ്പിച്ച അതേ 1.3 ലിറ്റർ നാല് സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇതിലും ലഭ്യമാവുക.

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

മെർസിഡീസ് ബെൻസ് ഡെറിവേഡ് എഞ്ചിനും നേരിട്ടുള്ള ഇഞ്ചക്ഷൻ സാങ്കേതികവിദ്യയും ഇതിനുണ്ട്. മാത്രമല്ല പരമാവധി 156 bhp കരുത്ത് സൃഷ്‌ടിക്കാൻ 2020 നിസാൻ കിക്‌സ് പ്രാപ്‌തമാണ്. KR13 DDT ഗ്യാസോലിൻ മോട്ടോർ 254 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്.

MOST READ: ഡാറ്റ്സൻ റെഡി-ഗോ ഫെയ്‌സ്‌ലിഫ്റ്റ് വിപണിയിലേക്ക്, കൂടുതൽ വിശദാംശങ്ങൾ പുറത്ത്

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ടർബോ കിക്‌സിന് ARAI സാക്ഷ്യപ്പെടുത്തിയ ഇന്ധനക്ഷമത 16.3 കിലോമീറ്റർ ആയിരിക്കും. കിയ സെൽറ്റോസിലും രണ്ടാം തലമുറ ഹ്യുണ്ടായി ക്രെറ്റയിലും ഉപയോഗിക്കുന്ന 1.4 ലിറ്റർ ടി-ജിഡിഐ പെട്രോൾ എഞ്ചിനുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് 16 bhp കൂടുതൽ കരുത്തും ഉയർന്ന 12 Nm torque ഔട്ട്പുട്ടും നൽകുന്നു.

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

പുതിയ എഞ്ചിൻ 2020 കിക്‌സിനെ അതിന്റെ ക്ലാസിലെ ഏറ്റവും കരുത്തുറ്റ മോഡലാക്കി മാറ്റുന്നു. വിസ്‌മയാവഹമായ ജിടി-ആർ എഞ്ചിനിൽ നിന്ന് കടമെടുത്ത സിലിണ്ടർ കോട്ടിംഗ് സാങ്കേതികവിദ്യ എഞ്ചിനിൽ പ്രശംസനീയമാണ്. പെർഫോമൻസ് സവിശേഷതകൾക്കൊപ്പം മികച്ച ഇന്ധനക്ഷമതയും എഞ്ചിൻ കാര്യക്ഷമതയും തിരികെ നൽകാൻ ഇത് സഹായിക്കുന്നു.

MOST READ: കൊവിഡിനെതിരെ പോരാടാൻ ഹെക്ടർ ആംബുലൻസുമായി എംജി

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

എക്‌സ്-ട്രോണിക് സിവിടി ഓട്ടോമാറ്റിക് ഗിയർബോക്‌സുമായി എഞ്ചിൻ ജോടിയാക്കും. ഇത് മികച്ച ആക്‌സിലറേഷനും മൈലേജ് നൽകുന്നതിനും 40 ശതമാനം കുറവ് ഘർഷണം കാലിബ്രേറ്റ് ചെയ്യുന്നു. സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോ‌ക്‌സും 2020 കിക്‌സിൽ തെരഞ്ഞെടുക്കാൻ സാധിക്കും. ബ്രാൻഡിന്റെ "മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഓട്ടോമാറ്റിക് ഗിയർബോക്‌സ്" എന്നാണ് ഇത് അറിയപ്പെടുന്നത്. ഗിയർബോക്സ് ഒരു മാനുവലായി ഉപയോഗിക്കുന്നതിന് എട്ട് ഘട്ടങ്ങളുള്ള എം മോഡ് സവിശേഷതയുണ്ട്.

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

2020 നിസാൻ കിക‌്‌സിലെ 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് നാല് സിലിണ്ടർ പെട്രോൾ എഞ്ചിൻ പരമാവധി 106 bhp കരുത്തും 142 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ഇതിന് ക്ലെയിം ചെയ്ത മൈലേജ് 14.1 കിലോമീറ്ററാണ്. XV, XV പ്രീമിയം ഗ്രേഡുകളിലെ പുഷ് ബട്ടൺ സ്റ്റാർട്ടിനൊപ്പം റിമോട്ട് എഞ്ചിൻ സ്റ്റാർട്ടും ഐഡിൾ സ്റ്റാർട്ട് / സ്റ്റോപ്പ് സാങ്കേതികവിദ്യയും സെഗ്‌മെന്റിന്റെ ആദ്യ സവിശേഷതകളാണ്.

MOST READ: ഏറ്റവും വിലകുറഞ്ഞ അഞ്ച് ബിഎസ് VI സ്‌കൂട്ടറുകള്‍

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

210 mm ഗ്രൗണ്ട് ക്ലിയറൻസുള്ള കാറിൽ ലെതർ പൊതിഞ്ഞ സോഫ്റ്റ്-ടച്ച് ഡാഷ്‌ബോർഡ്, ഓട്ടോമാറ്റിക് എസി, 360 ഡിഗ്രി വ്യൂ ക്യാമറ, നിസാൻ കണക്റ്റിനൊപ്പം ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, വെഹിക്കിൾ സ്ഥിരത മാനേജ്മെന്റ്, ക്രൂയിസ് കൺട്രോൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, എൽഇഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ തുടങ്ങിയവ ലഭ്യമാകും.

തയാറായി 2020 നിസാൻ കി‍‌ക്‌സ്, കൂടുതൽ വിവരങ്ങൾ പുറത്ത്

2020 നിസാൻ കിക്‌സിന്റെ ബുക്കിംഗ് മെയ് 15-ന് ആരംഭിക്കും. അതിനാൽ ഈ മാസം അവസാനം വാഹനം വിപണിയിൽ എ്ത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് XL, XV, XV Premium, XV പ്രീമിയം (O) എന്നീ വകഭേദങ്ങളിൽ എസ്‌യുവി എത്തും.

Image Courtesy: Pilot On Wheels/YouTube

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
2020 BS6 Nissan Kicks Spec & Feature Details Leaked. Read in Malayalam
Story first published: Saturday, May 2, 2020, 11:27 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X