സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ ഇന്ന് എത്തും, കാണാം ടീസർ വീഡിയോ

ഇ-പവർ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള വാഹനങ്ങളുടെ ഉത്പാദനം ഉടൻ ആരംഭിക്കാനിരിക്കുകയാണ് ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാന്റെ തായ്‌ലൻഡ് വിഭാഗം. ഈ ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ജപ്പാന് പുറത്ത് ഇലക്ട്രിക് ഡ്രൈവ് സംവിധാനം നിർമിക്കുന്ന ആദ്യത്തെ രാജ്യമായി മാറുകയാണ് തായ്‌ലൻഡ്.

സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ നാളെ എത്തും, കാണാം ടീസർ വീഡിയോ

ബാറ്ററികൾ ചാർജ് ചെയ്യുന്നതിന് പെട്രോൾ എഞ്ചിൻ ഉപയോഗപ്പെടുത്തുന്ന തരത്തിൽ ഇ-പവർ സാങ്കേതികവിദ്യ പ്രവർത്തിക്കുന്നു. അതിനാൽ ബാറ്ററി ചാർജ് ചെയ്യാനായി സമയം കളയേണ്ട എന്നർത്ഥം. മെയ് 15-ന് ഇ-പവർ സാങ്കേതികവിദ്യ സജ്ജീകരിച്ച കിക്‌സ് ക്രോസ്ഓവറിനെ നിസാൻ പരിചയപ്പെടുത്തും.

2020 നിസാൻ കിക്‌സ് ഇ-പവർ മറ്റ് വിപണികളിൽ എത്തുന്നതിനുമുമ്പ് ആദ്യം തായ്‌ലൻഡിൽ തന്നെ അരങ്ങേറ്റം നടത്തും. പുതിയ ടീസർ വീഡിയോയിൽ വാഹനത്തിന്റെ സൈഡ് പ്രൊഫൈലിനെ കുറിച്ചും വി-മോഷൻ ഫ്രണ്ട് ഗ്രില്ലിനെ കുറിച്ചുമുള്ള സൂചന നൽകുന്നു.

MOST READ: അർബൻ ക്രൂയിസർ ഓഗസ്റ്റിൽ എത്തും; ടൊയോട്ടയ്ക്കായി വിറ്റാര ബ്രെസയുടെ വിതരണം ആരംഭിക്കാൻ മാരുതി

സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ നാളെ എത്തും, കാണാം ടീസർ വീഡിയോ

ഡിസൈൻ‌ വിശദാംശങ്ങൾ‌ വ്യക്തമായി കാണാൻ‌ കഴിയുന്നില്ലെങ്കിലും ഷാർപ്പ് ഹെഡ്‌ലാമ്പുകളുള്ള പുനർ‌രൂപകൽപ്പന ചെയ്ത മുൻവശം, ഗ്ലോസി ബ്ലാക്ക് ട്രിം ഉള്ള വലിയ ഗ്രിൽ‌, പുതുതായി രൂപകൽപ്പന ചെയ്ത ഫ്രണ്ട് ബമ്പർ‌, നവീകരിച്ച എയർ ഇൻ‌ടേക്കുകൾ‌, പുതിയ ഫോഗ് ലാമ്പ് അസം‌ബ്ലി, പ്രീമിയം ഹെഡ്‌ലാമ്പുകൾക്ക് തൊട്ട് താഴെയും ഗ്രില്ലിന് ചുറ്റുമുള്ള ക്രോം ട്രിം തുടങ്ങിയവ കാണാൻ സാധിക്കും.

സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ നാളെ എത്തും, കാണാം ടീസർ വീഡിയോ

പുതിയ ജോഡി അലോയ് വീലുകൾ, ബ്ലാക്ക് പില്ലറുകൾ, മെച്ചപ്പെടുത്തിയ ബോണറ്റ്, ക്യാരക്ടർ ലൈനുകൾ, ബോഡി കളർ റിയർ ബമ്പർ, സ്ലൈക്കർ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് മറ്റ് ഡിസൈൻ ഹൈലൈറ്റുകൾ. യൂട്യൂബിൽ നിസാൻ തായ്‌ലൻഡ് പുറത്തിറക്കിയ 15 സെക്കൻഡ് ടീസർ വീഡിയോയാണ് ഈ മാറ്റങ്ങൾ ഇപ്പോൾ സ്ഥിരീകരിച്ചത്.

MOST READ: ഹോണ്ടയിൽ നിന്നും ഉടൻ വിപണിയിൽ എത്തുന്നത് മൂന്ന് മോഡലുകൾ

സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ നാളെ എത്തും, കാണാം ടീസർ വീഡിയോ

ഇ-പവർ റേഞ്ച് എക്സ്റ്റെൻഡർ ഡ്രൈവ് ഒരു സീരിയൽ ഹൈബ്രിഡ് സിസ്റ്റമാണ്. വീലുകൾ എല്ലായ്പ്പോഴും ഒരു വലിയ ട്രാക്ഷൻ ബാറ്ററി പാക്കിൽ നിന്ന് നേരിട്ട് അതിന്റെ പവർ ആകർഷിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോർ ആണ്. പക്ഷേ ഇത് ഒരു കമ്പഷൻ എഞ്ചിന്റെ പവറാണ് നൽകുന്നത്.

സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ നാളെ എത്തും, കാണാം ടീസർ വീഡിയോ

ടൊയോട്ട കൊറോള ആൾട്ടിസ് ഹൈബ്രിഡിനെതിരെ മത്സരിക്കാനുള്ള സാങ്കേതികവിദ്യയും സിൽഫി സെഡാന് ലഭിക്കും. യൂറോപ്പിനായുള്ള ഇ-പവർ സാങ്കേതികവിദ്യ നിസാൻ പരിഗണിക്കുന്ന അഭ്യൂഹങ്ങൾക്കിടയിലും യൂറോപ്യൻ വിപണിയിൽ നിന്നും പിൻമാറുന്നതിനെ കുറിച്ച് ബ്രാൻഡ് അടുത്തിടെ സൂചന നൽകിയിരുന്നു.

MOST READ: അഞ്ച് സീറ്റർ ഫോക്‌സ്‌വാഗൺ ടിഗുവാൻ തിരിച്ചെത്തുന്നു

സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ നാളെ എത്തും, കാണാം ടീസർ വീഡിയോ

ചൈന, ജപ്പാൻ, അമേരിക്ക തുടങ്ങിയ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ഈ തന്ത്രമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഈ വാർത്ത നിരസിച്ച നിസാൻ ഇത് യൂറോപ്യൻ വിപണിയിൽ തങ്ങൾ പൂർണ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു.

സെൽഫ് ചാർജിംഗ് നിസാൻ കിക്‌സ് ഇ-പവർ നാളെ എത്തും, കാണാം ടീസർ വീഡിയോ

ഇന്ത്യൻ വിപണിയിലെ നിസാന്റെ പദ്ധതികളിൽ പുതിയ കോംപാക്‌ട് എസ്‌യുവിയുടെ അവതരണമാണ് ഏറ്റവും ശ്രദ്ധേയം. അതിനോടൊപ്പം ബിഎസ്-VI കിക്‌സിനെയും കമ്പനി ഉടൻ വിൽപ്പനക്ക് എത്തിക്കും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Kicks e-Power will unveil tomorrow in Thailand. Read in Malayalam
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X