നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

പുനര്‍രൂപകല്‍പ്പന ചെയ്ത നോട്ട് കോംപാക്ട് കാറിന്റെ ഓള്‍-വീല്‍ ഡ്രൈവ് (AWD) മോഡല്‍ ജപ്പാനില്‍ അവതരിപ്പിച്ച് നിസാന്‍. കഴിഞ്ഞ മാസം ടു വീല്‍ ഡ്രൈവ് നോട്ടിനെ നിര്‍മ്മാതാക്കള്‍ പുറത്തിറക്കിയിരുന്നു.

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

ജപ്പാനില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡല്‍ കൂടിയാണ് നോട്ട്. ഡ്യുവല്‍ ഇലക്ട്രിക് മോട്ടോറുകളുള്ള ഹൈബ്രിഡ് ഇ-പവര്‍ സാങ്കേതികവിദ്യ കാറിന് ലഭിക്കുന്നു, അത് ഡ്രൈവര്‍ക്ക് മെച്ചപ്പെട്ട നിയന്ത്രണവും ത്വരണവും നല്‍കുന്നു. 2021-ന്റെ തുടക്കത്തില്‍ ഇത് വില്‍പ്പനയ്ക്കെത്തും.

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിന് മുന്നിലും പിന്നിലുമുള്ള ഇലക്ട്രിക് മോട്ടോറുകള്‍ ഓരോ ചക്രത്തിനും പവര്‍ നല്‍കുന്നു. റിയര്‍-മോട്ടോര്‍ ഔട്ട്പുട്ട് വര്‍ദ്ധിക്കുന്നത് മഞ്ഞുവീഴ്ചയോ നനഞ്ഞതോ ആയ റോഡുകള്‍ പോലുള്ള വിവിധ ഡ്രൈവിംഗ് സാഹചര്യങ്ങളില്‍ ശക്തമായ സ്റ്റാന്‍ഡിംഗും മിഡ്-സ്പീഡ് ആക്സിലറേഷനും പ്രാപ്തമാക്കുന്നു.

MOST READ: മഹീന്ദ്രയുടെ എഞ്ചിൻ, പുതുക്കിയ മുഖം; അറിയാം 2021 ഫോർഡ് ഇക്കോസ്പോർട്ടിലെ മാറ്റങ്ങൾ

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

കാറിന്റെ ഓള്‍-വീല്‍ നിയന്ത്രണം നാല് കോണുകളിലും പുനരുല്‍പ്പാദന ബ്രേക്കിംഗ് ഉപയോഗിച്ച് കൃത്യമായ കോര്‍ണറിംഗും സുസ്ഥിരവും സുഗമവുമായ ഡീസിലറേഷനും പ്രാപ്തമാക്കുന്നു.

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

ടു-വീല്‍ ഡ്രൈവ് മോഡല്‍ പോലെ, ഏറ്റവും പുതിയ ഓള്‍-വീല്‍ ഡ്രൈവ് നോട്ടിന്റെ ഇ-പവര്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ വാഹനത്തിന് കരുത്ത് പകരുന്ന ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് ഗ്യാസോലിന്‍ എഞ്ചിന്‍ ഉപയോഗിക്കുന്നു.

MOST READ: ഫോഴ്സ് ഗൂര്‍ഖയുടെ അവതരണം വൈകും; എതിരാളി മഹീന്ദ്ര ഥാര്‍

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

കാറിന്റെ നാവിഗേഷന്‍ സിസ്റ്റത്തില്‍ നിന്നുള്ള ഡാറ്റ ഉപയോഗിച്ച് വളവുകളില്‍ വേഗത കുറയ്ക്കാന്‍ ഡ്രൈവര്‍മാരെ പുതിയ ഓട്ടോണമസ് ഡ്രൈവ് പ്രവര്‍ത്തനങ്ങള്‍ സഹായിക്കും.

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

ജപ്പാനില്‍, ഫ്രഞ്ച് സഖ്യ പങ്കാളിയായ റെനോ SA-ക്കൊപ്പം രൂപകല്‍പ്പന ചെയ്ത പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്ന നോട്ട് ടൊയോട്ടയുടെ യാരിസ്, ഹോണ്ടയുടെ ഫിറ്റ് എന്നിവയുമായി മത്സരിക്കും.

MOST READ: അൾട്രാ കോംപാക്‌ട് ഇലക്ട്രിക് കാർ പുറത്തിറക്കി ടൊയോട്ട

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

എട്ടുവര്‍ഷത്തിനുള്ളില്‍ നോട്ടിന്റെ ആദ്യത്തെ പൂര്‍ണ്ണ മോഡല്‍ മാറ്റം, കാലങ്ങളായി തുടരുന്ന വാഹന നിരയെ നവീകരിക്കാനും ലാഭത്തിലേക്ക് മടങ്ങാനുമുള്ള കാര്‍ നിര്‍മ്മാതാവിന്റെ പദ്ധതിയുടെ ഭാഗമായാണിത്.

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

മാര്‍ച്ച് 31 വരെ 340 ബില്യണ്‍ യെന്‍ (3.25 ബില്യണ്‍ ഡോളര്‍) പ്രവര്‍ത്തന നഷ്ടം രേഖപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്ന നിസാന്‍ ഉത്പാദന ശേഷിയും മോഡലുകളുടെ പ്രൊഡക്ഷനും അഞ്ചിലൊന്നായി കുറയ്ക്കുകയാണ്.

MOST READ: സണ്‍റൂഫ് ഫീച്ചറുമായി റെനോ കിഗര്‍; സ്‌പൈ ചിത്രങ്ങള്‍

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

മൂന്ന് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന ചെലവ് 300 ബില്യണ്‍ യെന്‍ കുറയ്ക്കുകയാണ് ലക്ഷ്യമിടുന്നത്. അതേസമയം, ഹരിത മൊബിലിറ്റിയിലേക്ക് ആളുകളെ ആകര്‍ഷിക്കുന്നതിനായി പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ ജപ്പാന്‍, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ പുറത്തിറക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

പുനര്‍രൂപകല്‍പ്പന ചെയ്ത വാഹനം മറ്റ് വിപണികളില്‍ വില്‍ക്കുന്നതില്‍ ബ്രാന്‍ഡ് ഇതുവരെയും തീരുമാനമെടുത്തിട്ടില്ലെന്ന് നിസാന്‍ വക്താവ് പറഞ്ഞു.

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

അതേസമയം പുതിയ പതിപ്പ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ നിസാന്‍ വെളിപ്പെടുത്തിയിട്ടില്ല. ബ്രാന്‍ഡില്‍ നിന്നുള്ള മറ്റ് വാര്‍ത്തകള്‍ പരിശോധിച്ചാല്‍ ഇ-പവര്‍ സാങ്കേതികവിദ്യയ്ക്കായി ഓട്ടോമോട്ടീവ് റിസര്‍ച്ചേഴ്‌സ്, ജേണലിസ്റ്റ് കോണ്‍ഫറന്‍സ് ഓഫ് ജപ്പാന്‍ (RJC) നല്‍കിയ 2021-ലെ ടെക്‌നോളജി ഓഫ് ദി ഇയര്‍ കിരീടം കിക്സ് എസ്‌യുവി സ്വന്തമാക്കി.

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

ജൂണില്‍ ജപ്പാനില്‍ വില്‍പ്പനയ്‌ക്കെത്തിയ കിക്‌സ് എസ്യുവി, RJC ക്യൂറേറ്റ് ചെയ്ത ആറ് ബെസ്റ്റ് കാറുകള്‍ ഓഫ് ദി ഇയര്‍ പട്ടികയില്‍ ഇടം നേടി. ആക്സിലറേഷന്‍, ഡിസൈന്‍, പെര്‍ഫോമന്‍സ് തുടങ്ങിയ മൊത്തത്തിലുള്ള സവിശേഷതകള്‍ക്കാണ് എസ്യുവി തെരഞ്ഞെടുത്തത്.

നോട്ട് ഹാച്ച്ബാക്കിന്റെ ഓള്‍-വീല്‍ ഡ്രൈവ് പതിപ്പിനെ അവതരിപ്പിച്ച് നിസാന്‍

ചക്രങ്ങളിലേക്ക് നേരിട്ട് വൈദ്യുതി എത്തിക്കുന്ന ഒരു ഇലക്ട്രിക് മോട്ടോറും മോട്ടോറിന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഗ്യാസോലിന്‍ എഞ്ചിനും അടങ്ങുന്നതാണ് നിസാന്റെ ഇ-പവര്‍ സിസ്റ്റം.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Launches Note All-Wheel Drive. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X