യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

പ്രമുഖ ജാപ്പനീസ് വാഹന നിർമാതാക്കളായ നിസാൻ യൂറോപ്യൻ വിപണികളിൽ നിന്നും പിൻമാറാൻ ഒരുങ്ങുന്നതായി സൂചന. അമേരിക്ക, ചൈന, ജപ്പാൻ തുടങ്ങിയ വിപണികളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തുന്നത്.

യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

മെയ് 28-ന് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്ന ഒരു പുതിയ തന്ത്രപരമായ പദ്ധതി പ്രകാരം കൂടുതൽ വിവരങ്ങൾ പുറത്തുവരും. കമ്പനിയുടെ മുൻ തലവൻ കാർലോസ് ഘോസിന്റെ അഭിലാഷ വിപുലീകരണ നീക്കങ്ങൾ സൃഷ്ടിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ നോക്കുന്നതിനു പിന്നാലെ നിസാന്റെ ഡീലർ പങ്കാളിത്തം പുനസ്ഥാപിക്കാനും ലാഭം വീണ്ടെടുക്കുന്നതിനുള്ള ശ്രേണി പുതുക്കലും ബ്രാൻഡിന്റെ ലക്ഷ്യമാണ്.

യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

റെനോ-നിസാൻ-മിത്സുബിഷി സഖ്യം മുമ്പത്തേക്കാൾ കൂടുതൽ അടുത്ത് പ്രവർത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്ന് വർഷത്തെ പദ്ധതി പ്രഖ്യാപനം. മിത്സുബിഷിയുടെ പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യ നിസാൻ വലിയൊരു ഭാഗത്ത് ഉപയോഗിക്കും. അതേസമയം റെനോ ഇലക്ട്രിക് വാഹന സാങ്കേതിക വിദ്യകളെ നയിക്കുകയും യൂറോപ്പിലെ വിൽപ്പനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും.

MOST READ: ഓഫറുമായി മാരുതി സുസുക്കി, തെരഞ്ഞെടുത്ത മോഡലുകൾക്ക് 25,000 രൂപ വരെ കിഴിവ്

യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

ബ്രാൻഡിന്റെ പുതിയ തന്ത്രത്തിന് നേതൃത്വം നൽകുന്നത് സി‌ഒ‌ഒ അശ്വനി ഗുപ്‌തയാണ്. ഇത് ഉൽപ്പന്നങ്ങൾ സ്വതന്ത്രമാക്കാൻ സഹായിക്കും. അതിനാൽ യു‌എസ്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ പുതിയ ഉൽ‌പ്പന്നങ്ങളും സാങ്കേതികവിദ്യകളും വികസിപ്പിക്കുന്നതിന് കൂടുതൽ നിക്ഷേപം നടത്താൻ നിസാനെ സഹായിക്കും.

യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ പദ്ധതി അന്തിമമാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. എന്നാൽ ആഗോള സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് സാമ്പത്തിക ലക്ഷ്യങ്ങൾ പ്രവചിക്കാൻ പ്രയാസമാണ്. പുതിയ പദ്ധതി പ്രകാരം മൂന്ന് കോർ മാർക്കറ്റുകളിലും കോർ പ്രൊഡക്റ്റുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നത് നിസാൻ യൂറോപ്പിൽ നിന്ന് പൂർണമായും പിൻമാറുമെന്ന് അർത്ഥമാക്കുന്നില്ല.

MOST READ: രാജ്യത്തെ പ്രമുഖ വ്യവസായികളും അവരുടെ സിംപിൾ കാറുകളും

യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

കാരണം ജനപ്രിയ ക്രോസ്ഓവറുകളായ ജ്യൂക്ക്, ഖാഷ്‌കായ് എന്നിവയുമായി നിസാന്റെ സാന്നിധ്യം തീർച്ചയായും ഉണ്ടാകും. ജപ്പാനിൽ നിന്നുള്ള രണ്ടാമത്തെ വലിയ കാർ നിർമാതാക്കൾ ഏഷ്യൻ വിപണികളായ തായ്‌ലൻഡ്, ഫിലിപ്പീൻസ് എന്നിവിടങ്ങളിലും തങ്ങളുട വിൽപ്പന വ്യാപിപ്പിക്കും.

യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

ഇവ രണ്ടും നിസാന് ലാഭം നേടിക്കൊടുക്കുന്ന പ്രധാന വിപണികളാണ്. ഇന്ത്യ, ഇന്തോനേഷ്യ, മലേഷ്യ, ദക്ഷിണാഫ്രിക്ക, റഷ്യ, ബ്രസീൽ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിൽ നിസാൻ കൂടുതൽ മത്സരമേറിയ വാഹന ശ്രേണിയിലേക്ക് കടക്കാൻ ഒരുങ്ങുകയാണ്.

MOST READ: എസ്‌യുവികൾക്ക് മാത്രം പ്രാപ്തമായ ചില സാഹസിക കഴിവുകൾ

യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

കുറച്ച് മാസങ്ങൾക്ക് മുമ്പ് നിസാൻ ഇന്തോനേഷ്യയിൽ ഉത്‌പാദനം നിർത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. മാത്രമല്ല ഭാവിയിൽ കൂടുതൽ അസംബ്ലി ലൈനുകളിൽ നിന്ന് പിന്മാറാനും കഴിയും. പ്ലാന്റ് അടിസ്ഥാനത്തിൽ ദിവസേന മൂന്ന് ഷിഫ്റ്റുകളിൽ ഏഴ് ദശലക്ഷത്തിലധികം വാഹനങ്ങൾ നിർമിക്കാനുള്ള മുൻ പദ്ധതിയിൽ നിന്ന് വ്യത്യസ്തമായി പുതിയ തന്ത്രം രണ്ട് ഷിഫ്റ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. നിസാന്റെ മൊത്തം ശേഷി 5.5 ദശലക്ഷം യൂണിറ്റാണ്.

യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

യു‌എസിൽ പുതുതലമുറ റോഗ് ഉൾപ്പെടെ കൂടുതൽ പ്രീമിയം ഉൽ‌പ്പന്നങ്ങൾ‌ ആരംഭിക്കുന്നതിനും ഓപ്പറേറ്റിങ്‌ മാർ‌ജിൻ‌ വർധിപ്പിക്കുന്നതിനുമായി വാഹനങ്ങളുടെ ശരാശരി ജീവിതചക്രം അഞ്ച് വർഷത്തിൽ‌ നിന്നും 3.5 വർഷത്തിൽ‌ കുറയ്‌ക്കുന്നതിനും നിസാൻ‌ ശ്രമിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ജപ്പാനിലെ ആഭ്യന്തര വിപണിയിൽ ആറ് പുതിയ ഉൽപ്പന്നങ്ങളും കമ്പനി അവതരിപ്പിക്കും.

MOST READ: ടൊയോട്ട ഹാരിയർ ഇനി ഫ്രണ്ട്‌ലാൻഡർ, ഉടൻ മറ്റ് വിപണികളിലേക്കും

യൂറോപ്പിൽ നിന്ന് പിൻമാറാൻ നിസാൻ, ഇനി ശ്രദ്ധ യുഎസ്, ചൈന, ജപ്പാൻ വിപണികൾ

ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിസാൻ അടുത്തിടെ ഫെയ്‌സ്‌ലിഫ്റ്റ് ചെയ്ത റെഡി-ഗോയുടെയും 2020 കിക്‌സിനെയും പുറത്തിറക്കാൻ തയാറെടുക്കുകയാണ്. ഈ വർഷം തന്നെ മാഗ്നൈറ്റ് എന്നറിയപ്പെടുന്ന ഒരു ഇന്ത്യൻ നിർമിത കോംപാക്‌ട് എസ്‌യുവിയെയും നിസാൻ അവതരിപ്പിക്കും.

Most Read Articles

Malayalam
കൂടുതല്‍... #നിസ്സാൻ #nissan
English summary
Nissan Likely To Exit Europe To Focus On Other markets. Read in Malayalam
Story first published: Sunday, May 10, 2020, 10:48 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X