ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

പാസഞ്ചര്‍ വാഹന വിപണിയിലെ ഏറ്റവും മത്സരാധിഷ്ഠിത വിഭാഗമായി കണക്കാക്കപ്പെടുന്ന കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്കാണ് മാഗ്നൈറ്റിനെ നിസാന്‍ അവതരിപ്പിക്കുന്നത്.

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

വിപണിയില്‍ അവതരിപ്പിച്ചതു മുതല്‍ ഏറെ പ്രതീക്ഷയിലുമാണ് നിര്‍മ്മാതാക്കള്‍. മാഗ്നൈറ്റിലൂടെ ഇന്ത്യന്‍ വിപണിയില്‍ ശക്തമായ സാന്നിധ്യം സൃഷ്ടിക്കുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ഏതായാലും അത് ശരിവെയ്ക്കുന്ന രീതിയിലുള്ള പ്രകടനമാണ് വാഹനം കാഴ്ചവെയ്ക്കുന്നതും.

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

ഏതാനും ആഴ്ചകള്‍ക്ക് മുന്നെയാണ് ബുക്കിംഗ് 5,000 പിന്നിട്ടതായി നിസാന്‍ അറിയിച്ചത്. എന്നാല്‍ ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മാഗ്നൈറ്റിനായുള്ള ബുക്കിംഗ് 10,000-പിന്നിട്ടു. ഈ ശ്രേണിയില്‍ സാധാരണക്കാരനും താങ്ങാനാകുന്ന വിലയിലാണ് മോഡലിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചിരിക്കുന്നത്.

MOST READ: വിപണിയിലേക്ക് എത്താൻ ഇനി അധികം വൈകില്ല; ടാറ്റ ഗ്രാവിറ്റസിന്റെ ഉത്പാദനം അടുത്ത മാസം ആരംഭിക്കും

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

4.99 ലക്ഷം രൂപയാണ് പ്രാരംഭ പതിപ്പിന്റെ എക്‌സ്‌ഷോറൂം വില. നിലവില്‍, XE, XL, XV, XV പ്രീമിയം എന്നീ നാല് ട്രിമ്മുകളിലാണ് മാഗ്‌നൈറ്റ് വാഗ്ദാനം ചെയ്യുന്നത്. രണ്ട് എഞ്ചിനുകളുള്ള ഗിയര്‍ബോക്‌സ് ഓപ്ഷനുകളുള്ള 20 വേരിയന്റുകളിലായി ഇത് വ്യാപിച്ചിരിക്കുന്നു.

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

ടോപ്പ് എന്‍ഡ് ഓട്ടോമാറ്റിക് ട്രിമിന് 9.59 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഹ്യുണ്ടായി വെന്യു, കിയ സോനെറ്റ്, ടാറ്റ നെക്‌സണ്‍, മാരുതി വിറ്റാര ബ്രെസ എന്നിവരാണ് വിപണിയിലെ മുഖ്യഎതിരാളികള്‍.

MOST READ: മാരുതിക്കും കിയയ്ക്കും പിന്നാലെ പുതുവർഷത്തിൽ മോഡലുകൾക്ക് വില വർധനവുമായി ഹ്യുണ്ടായി

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

ഏതിരാളികളെക്കാള്‍ കുറഞ്ഞ വിലയാണ് മോഡലിനെ ശ്രേണിയില്‍ ആകര്‍ഷകമാക്കുന്നതും. ആവശ്യക്കാര്‍ വര്‍ധിച്ചതോടെ തെരഞ്ഞെടുത്ത ഏതാനും വേരിയന്റുകള്‍ക്കായി മൂന്നുമാസം വരെ കാത്തിരിക്കണമെന്നും ജാപ്പനീസ് ബ്രാന്‍ഡ് അറിയിച്ചു.

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

ഉയര്‍ന്ന രണ്ട് പതിപ്പുകള്‍ക്കാണ് 60 ശതമാനം ഉപഭോക്താക്കളും ബുക്ക് ചെയ്യുന്നത്. 40 ശതമാനത്തോളം ആളുകള്‍ നിസാന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി മാഗ്‌നൈറ്റ് ബുക്ക് ചെയ്യുകയും ചെയ്തു. സമാരംഭിച്ചതിനുശേഷം, ഇതിനകം 50,000 അന്വേഷണങ്ങള്‍ വാഹനത്തിന് ലഭിച്ചു.

MOST READ: ഇത് നാലാം തവണ; അവഞ്ചര്‍ 160 സ്ട്രീറ്റ്, 220 ക്രൂയിസര്‍ മോഡലുകളുടെ വില വര്‍ധിപ്പിച്ച് ബജാജ്

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

മാഗ്‌നൈറ്റില്‍ രണ്ട് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകള്‍ നിസാന്‍ വാഗ്ദാനം ചെയ്യുന്നു. 1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റും 1.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് യൂണിറ്റും.

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

1.0 ലിറ്റര്‍ നാച്ചുറലി ആസ്പിറേറ്റഡ് യൂണിറ്റ് 71 bhp കരുത്തും 96 Nm torque ഉം സൃഷ്ടിക്കുന്നു. ഇത് 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സുമായി സ്റ്റാന്‍ഡേര്‍ഡായി ജോടിയാക്കുന്നു.

MOST READ: എർട്ടിഗയ്ക്കും മറാസോയ്ക്കും ഒരു പുതിയ എതിരാളി കൂടെ എത്തും; കിയ എംപിവിയുടെ അരങ്ങേറ്റം 2022-ൽ

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനൊപ്പം CVT ഗിയര്‍ബോക്സ് വാഗ്ദാനം ചെയ്യുന്നു. ഇത് 99 bhp കരുത്തും 160Nm torque ഉം ആണ് ഉത്പാദിപ്പിക്കുന്നത്.

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, L-ആകൃതിയിലുള്ള എല്‍ഇഡി ഡിആര്‍എല്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ എന്നിവയാണ് മാഗ്‌നൈറ്റിന്റെ പുറംമോടിയിലെ സവിശേഷതകള്‍.

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ഡിജിറ്റല്‍ 7.0 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, മള്‍ട്ടി ഫംഗ്ഷന്‍ സ്റ്റിയറിംഗ് വീല്‍, എയര്‍ പ്യൂരിഫയര്‍, ആംബിയന്റ് ലൈറ്റിംഗ് എന്നിവയുള്ള 8.0 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അകത്തളത്തെ സവിശേഷതയാണ്.

ബുക്കിംഗ് 10,000 പിന്നിട്ടു; മാഗ്നൈറ്റില്‍ വാനോളം പ്രതീക്ഷവെച്ച് നിസാന്‍

ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗുകള്‍, ഇബിഡിയുള്ള എബിഎസ്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ എന്നിവ ഓഫറിലെ സുരക്ഷാ സവിശേഷതകളില്‍ ഉള്‍പ്പെടും.

Most Read Articles

Malayalam
English summary
Nissan Magnite Bookings Cross 10,000 Units. Read in Malayalam.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X